ജമ്മു കശ്മീരിലെ കുപ്‌വാരയിൽ ഏറ്റുമുട്ടൽ; നുഴഞ്ഞുകയറാൻ ശ്രമിച്ച അഞ്ച് ഭീകരരെ വധിച്ചു

ജമ്മു കശ്മീരിലെ കുപ്‌വാരയിൽ ഏറ്റുമുട്ടൽ; നുഴഞ്ഞുകയറാൻ ശ്രമിച്ച അഞ്ച് ഭീകരരെ വധിച്ചു

ഈ വർഷത്തെ ഏറ്റവും വലിയ നുഴഞ്ഞുകയറ്റ ശ്രമമാണ് പരാജയപ്പെടുത്തിയതെന്ന് കശ്മീർ പോലീസ് പറഞ്ഞു.

ജമ്മു കശ്മീരിലെ കുപ്‌വാരയിൽ നിയന്ത്രണ രേഖയ്ക്ക് സമീപം സുരക്ഷാ സേന നടത്തിയ പ്രത്യാക്രമണത്തിൽ അഞ്ച് ഭീകരർ കൊല്ലപ്പെട്ടു. ഈ വർഷത്തെ ഏറ്റവും വലിയ നുഴഞ്ഞുകയറ്റ ശ്രമമാണ് പരാജയപ്പെടുത്തിയതെന്ന് കശ്മീർ പോലീസ് പറഞ്ഞു. പ്രദേശത്ത് കടുതൽ ഭീകരർക്കായി തെരച്ചിൽ തുടരുകയാണെന്ന് കശ്മീർ എഡിജിപി വിജയ് കുമാർ പറഞ്ഞു. വടക്കൻ കശ്മീർ ജില്ലയിലെ നിയന്ത്രണരേഖയ്ക്ക് സമീപമുള്ള ജുമാഗുണ്ട് മേഖലയിൽ ഭീകരരുടെ സാന്നിധ്യമുണ്ടെന്ന് സുരക്ഷാ സേനയ്ക്ക് പ്രത്യേക വിവരം ലഭിച്ചതിനെ തുടർന്നാണ് ഏറ്റുമുട്ടലുണ്ടായത്.

കുപ്‌വാര സെക്ടറിൽ നിന്ന് കശ്മീരിൽ ഈ വർഷം നടക്കുന്ന ആദ്യ നുഴഞ്ഞുകയറ്റ ശ്രമമാണിത്. ജൂൺ 13 ന് കുപ്‌വാര ജില്ലയിലെ അതിർത്തി പ്രദേശത്ത് ഇന്ത്യൻ സൈന്യവും ജമ്മു കശ്മീർ പോലീസും സംയുക്തമായി നടത്തിയ ഓപ്പറേഷനിൽ രണ്ട് ഭീകരർ കൊല്ലപ്പെട്ടിരുന്നു. കൊല്ലപ്പെട്ടവരുടെ വിവരം സുരക്ഷാസേന പുറത്തുവിട്ടിട്ടില്ല.

ഈ മാസം ആദ്യം ജമ്മു കശ്മീരിലെ രജൗരി ജില്ലയിൽ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിൽ ഒരു ഭീകരൻ കൊല്ലപ്പെട്ടിരുന്നു.

logo
The Fourth
www.thefourthnews.in