വികസനത്തിന് 'വഴിമാറ്റപ്പെട്ട്' ആദിവാസികള്‍; ഗുജറാത്ത് സര്‍ക്കാര്‍ പിടിച്ചെടുത്തത് 16,000 ഹെക്ടര്‍ ഭൂമി

വികസനത്തിന് 'വഴിമാറ്റപ്പെട്ട്' ആദിവാസികള്‍; ഗുജറാത്ത് സര്‍ക്കാര്‍ പിടിച്ചെടുത്തത് 16,000 ഹെക്ടര്‍ ഭൂമി

2022 നവംബർ 30 വരെ സംസ്ഥാനത്ത് നിന്ന് വനഭൂമിയിലെ പട്ടയ അവകാശങ്ങൾക്കായി ആകെ 1,82,869 വ്യക്തിഗത അപേക്ഷകൾ ലഭിച്ചിട്ടുണ്ട്.

വികസനത്തിന്റ പേരിൽ ഗുജറാത്തിലെ ആദിവാസികള്‍ വലിയ തോതില്‍ വനമേഖലയില്‍ നിന്ന് കുടിയിറക്കപ്പെടുന്നതായി കണക്കുകള്‍. ആദിവാസി വിഭാഗങ്ങളുടെ പ്രഥമ അവകാശം എന്ന നിലയില്‍ കണക്കാക്കപ്പെടുന്നതാണ് വനഭൂമിയില്‍ ജീവിക്കാനുള്ള അവകാശം. എന്നാല്‍ ഗുജറാത്തില്‍ 16,070.58 ഹെക്ടർ ആദിവാസി ഭൂമിയാണ് വിവിധ വികസന ആവശ്യങ്ങൾക്കായി സര്‍ക്കാര്‍ പിടിച്ചെടുത്തിട്ടുള്ളത്.

ഏറ്റടുത്ത ഭൂമിക്ക് പകരമായി വനവൽക്കരണത്തിനായി 10,832.3 ഹെക്ടർ ഭൂമിയാണ് നീക്കിവച്ചത്. ഇതിനായും ആദിവാസി ഭൂമി വിനിയോഗിക്കപ്പെട്ടന്നാണ് കണക്കുകള്‍. ഇത്തരത്തില്‍ കണ്ടെത്തിയ ഭൂമിയില്‍ 5,238.28 ഹെക്ടര്‍ ഭുമിയുടെ ആദിവാസി ഭുമിയാണെന്നും കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു.

ജംഗിൾ ലാൻഡ് ആക്‌ട് പ്രകാരം ആനുകൂല്യങ്ങൾക്കായി അപേക്ഷിച്ച 49.8 ശതമാനം ആദിവാസികൾക്കും അവരുടെ അവകാശം നിഷേധിക്കപ്പെട്ടുവെന്നാണ് ഇതിനർത്ഥമെന്ന് കത്‌വാഡിയ പറഞ്ഞു.

2022 നവംബർ 30 വരെ സംസ്ഥാനത്ത് നിന്ന് വനഭൂമിയിലെ പട്ടയ അവകാശങ്ങൾക്കായി ആകെ 1,82,869 വ്യക്തിഗത അപേക്ഷകൾ ലഭിച്ചിട്ടുണ്ട്. എന്നാൽ ഇതിൽ 57,054 അപേക്ഷകൾ തള്ളപ്പെട്ടു. വനാവകാശ നിയമം (എഫ്ആർഎ) പ്രകാരമുള്ള ഭൂമി ആദിവാസി വിഭാഗങ്ങൾക്ക് പട്ടയം നൽകുന്നത് സംബന്ധിച്ച് ആഗസ്റ്റ് 8 ന് കോൺഗ്രസ് എംപി അമീ യാഗ്നിക് രാജ്യസഭയിൽ ചോദിച്ച ചോദ്യത്തിനാണ് സംസ്ഥാനം മറുപടിയായാണ് സർക്കാർ ഇക്കാര്യം വ്യക്തമാക്കിയത്. നിലവിൽ പട്ടയം ലഭിക്കുന്നതിനായി 34,129 അപേക്ഷകളാണ് അനുമതിക്കായി കാത്തിരിക്കുന്നത്.

സംസ്ഥാനത്തെ 91,183 ആദിവാസികൾക്ക് വനഭൂമിയില്‍ അവര്‍ക്കുള്ള അവകാശം സർക്കാർ നിഷേധിച്ചതായി ഗുജറാത്തിലെ കോൺഗ്രസ് വക്താവ് പാർഥിവ് രാജ് കത്‌വാഡിയ ആരോപിച്ചു. ജംഗിൾ ലാൻഡ് ആക്‌ട് പ്രകാരം ആനുകൂല്യങ്ങൾക്കായി അപേക്ഷിച്ച 49.8 ശതമാനം ആദിവാസികൾക്കും അവരുടെ അവകാശം നിഷേധിക്കപ്പെട്ടുവെന്നാണ് കണക്കുകളിലൂടെ വ്യക്തമാകുന്നതെന്നും കത്‌വാഡിയ പറഞ്ഞു. "ബിജെപി ആദിവാസികൾക്കായി വലിയ പ്രഖ്യാപനങ്ങൾ നടത്തുന്നു, എന്നാൽ യഥാർത്ഥത്തിൽ അവരുടെ അവകാശങ്ങൾ ബിജെപി സര്‍ക്കാര്‍ നിഷേധിക്കുകയാണ് ചെയ്യുന്നത്. " കത്വാഡിയ ആരോപിച്ചു.

എന്നാല്‍, കണക്കുകളെ സാങ്കേതികത്വം ചൂണ്ടിക്കാട്ടി പ്രതിരോധിക്കുകയാണ് അധികൃത്ര‍. 2005 ഡിസംബർ 13ന് മുമ്പ് വനഭൂമി കൈവശമില്ലാതിരുന്നതും, ഒരാൾ തന്നെ സമർപ്പിക്കുന്ന ഒന്നിലധികം അപേക്ഷകളുമാണ് തള്ളിയ കണക്കുകളില്‍ എന്നുമാണ് ഗുജറാത്ത് സര്‍ക്കാര്‍ വാദം.

logo
The Fourth
www.thefourthnews.in