ശതകോടീശ്വരന്മാരുടെ രാജ്യസഭ; 12 ശതമാനം എംപിമാര്‍ അതിസമ്പന്നര്‍; തെലങ്കാനയും ആന്ധ്രാപ്രദേശും മുന്നില്‍

ശതകോടീശ്വരന്മാരുടെ രാജ്യസഭ; 12 ശതമാനം എംപിമാര്‍ അതിസമ്പന്നര്‍; തെലങ്കാനയും ആന്ധ്രാപ്രദേശും മുന്നില്‍

അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ് തയാറാക്കിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കണക്കുകൾ തയാറാക്കിയിരിക്കുന്നത്.

രാജ്യസഭയിലെ സിറ്റിങ് എംപിമാരില്‍ 12 ശതമാനവും ശതകോടീശ്വരന്മാരാണെന്ന് റിപ്പോര്‍ട്ടുകള്‍. 233 തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളും, നാമനിര്‍ദേശം ചെയ്യപ്പെട്ട 12 അംഗങ്ങളും ഉള്‍പ്പെടെ 245 അംഗ രാജ്യസഭാ എംപിമാരില്‍ 27 പേര്‍ ശതകോടീശ്വരന്മാരാണെന്നാണ് കണക്ക്. അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ് തയാറാക്കിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഈ കണക്കുകൾ തയാറാക്കിയിട്ടുള്ളത്. ആന്ധ്രാപ്രദേശ് തെലങ്കാന സംസ്ഥാനങ്ങളില്‍നിന്നുള്ളവരാണ് ശതകോടീശ്വരന്മാരില്‍ ഭൂരിഭാഗവും. പാര്‍ട്ടികളുടെ കണക്കെടുത്താല്‍ ബിജെപി, കോണ്‍ഗ്രസ് , വൈഎസ്ആര്‍ കോണ്‍ഗ്രസ് പ്രതിനിധികളാണ് സമ്പന്നരില്‍ മുന്നിലെന്നും അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസിന്റെ റിപ്പോര്‍ട്ട് പറയുന്നു.

ടിആര്‍എസ് പ്രതിനിധിയായി രാജ്യസഭയിലെത്തിയ ബന്ദി പാര്‍ത്ഥസാരഥിയാണ് അതിസമ്പന്ന എംപിമാരില്‍ ഒന്നാമന്‍. 5,300 കോടിയാണ് അദ്ദേഹത്തിന്റെ ആസ്തിയായി രേഖപ്പെടുത്തിയിരിക്കുന്നത്. വൈഎസ്ആര്‍ കോണ്‍ഗ്രസിന്റെ അയോധ്യ രാമി റെഡ്ഡിക്ക് 2,577 കോടിയുടെ സ്വത്താണുള്ളത്. സമാജ് വാദി എംപി ജയ ബച്ചനാണ് പട്ടികയില്‍ മൂന്നാമത്. 1001 കോടി രൂപയുടെ സ്വത്താണ് ജയ ബച്ചന്റെതായി രേഖപ്പെടുത്തിയിട്ടുള്ളത്.

ആംആദ്മി പാര്‍ട്ടിയുടെ ബല്‍ബീര്‍ സിങ്ങാണ് സമ്പത്തിന്റെ പട്ടികയില്‍ ഏറ്റവും പിന്നില്‍. 3.79 ലക്ഷമാണ് ബല്‍ബീര്‍ സിങിന്റെ ആസ്തിയായി രേഖപ്പെടുത്തിയിരിക്കുന്നത്.

തെലങ്കാനയില്‍ നിന്നുള്ള ഏഴ് രാജ്യസഭാ എംപിമാരുടെ മൊത്തം ആസ്തി 5,596 കോടി രൂപയാണ്.

233 രാജ്യസഭാ എംപിമാരില്‍ 225 പേരുടെ ക്രിമിനല്‍, സാമ്പത്തിക, മറ്റ് പശ്ചാത്തല വിവരങ്ങള്‍ പരിശോധിച്ച പശ്ചാത്തലത്തിലാണ് ഇക്കാര്യങ്ങളും വ്യക്തമായത്. റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ പ്രകാരം ആന്ധ്രാപ്രദേശില്‍ നിന്നുള്ള 11 എംപിമാരില്‍ അഞ്ച് എംഎല്‍മാര്‍ ശതകോടീശ്വരന്മാരാണ്. മഹാരാഷ്ട്രയിലെ 19 എംപിമാരില്‍ മുന്ന് പേരും, തെലങ്കാനയില്‍ നിന്നുള്ള ഏഴ് എംപിമാരില്‍ മൂന്ന് പേരും, ഡല്‍ഹിയില്‍ നിന്നുള്ള മൂന്ന് എംപിമാരില്‍ ഒരാളും, പഞ്ചാബിലെ ഏഴ് എംപിമാരില്‍ രണ്ട് പേരും, ഹരിയാനയില്‍ നിന്നുള്ള അഞ്ച് എംപിമാരില്‍ ഒരാളും, മധ്യപ്രദേശില്‍ നിന്നുള്ള 11 എംപിമാരില്‍ രണ്ട് പേരും ശതകോടീശ്വരന്മാരാണെന്ന് നിലവിലെ റിപ്പോര്‍ട്ടുകള്‍.

ശതകോടീശ്വരന്മാരുടെ രാജ്യസഭ; 12 ശതമാനം എംപിമാര്‍ അതിസമ്പന്നര്‍; തെലങ്കാനയും ആന്ധ്രാപ്രദേശും മുന്നില്‍
കാർഷികനിയമങ്ങൾ കൊണ്ടുവന്നത് അദാനിയുടെ താൽപ്പര്യപ്രകാരമെന്ന് ആരോപണം; ജെപിസി അന്വേഷിക്കണമെന്ന് കിസാൻ സഭ

225 രാജ്യസഭാ സിറ്റിങ് എംപിമാരിലെ 75 പേരും അതായത് 33 ശതമാനം പേരും ക്രിമിനല്‍ കേസുകളിൽ പ്രതികളാണ്

തെലങ്കാനയില്‍ നിന്നുള്ള ഏഴ് രാജ്യസഭാ എംപിമാരുടെ മൊത്തം ആസ്തി 5,596 കോടി രൂപയാണ്. ആന്ധ്രാപ്രദേശില്‍ നിന്നുള്ള 11 എംപിമാരുടേത് 3,823 കോടി രൂപയും ഉത്തര്‍പ്രദേശില്‍ നിന്നുള്ള എംപിമാരുടെ ആകെ ആസ്തി 1,194 രൂപയുമാണ്.

225 രാജ്യസഭാ സിറ്റിങ് എംപിമാരിലെ 75 പേരും അതായത് 33 ശതമാനം പേരും ക്രിമിനല്‍ കേസുകളിൽ പ്രതികളാണ്. അതില്‍ 41 പേര്‍ ഗുരുതരമായ കുറ്റകൃത്യങ്ങളിലേര്‍പ്പെട്ടിരിക്കുന്നവരാണ്. രണ്ട് അംഗങ്ങള്‍ കൊലപാതകവുമായി ബന്ധപ്പെട്ട കേസുകളിലും നാല് പേര്‍ സ്ത്രീകള്‍ക്കെതിരെയുള്ള കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട കേസുകളാണ്. ഒരു എംപിക്കെതിരെ ബലാത്സംഗ കുറ്റവും ചുമത്തിയിട്ടുണ്ട്.

logo
The Fourth
www.thefourthnews.in