അസം വെള്ളപ്പൊക്കത്തില്‍ അഞ്ച് ലക്ഷത്തോളം പേർ ദുരിതത്തിൽ; വരും ദിവസങ്ങളിലും കനത്ത മഴ

അസം വെള്ളപ്പൊക്കത്തില്‍ അഞ്ച് ലക്ഷത്തോളം പേർ ദുരിതത്തിൽ; വരും ദിവസങ്ങളിലും കനത്ത മഴ

സംസ്ഥാനത്തെ പ്രധാന നദികളെല്ലാം കരകവിഞ്ഞൊഴുകുന്നു

അസമിൽ പെയ്ത കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും കനത്ത നാശം.16 ജില്ലകളിലായി അഞ്ച് ലക്ഷത്തോളം ആളുകളെ മഴ ബാധിച്ചതായാണ് ഔദ്യോഗിക കണക്കുകൾ. വെള്ളപ്പൊക്കത്തെ തുടർന്ന് രണ്ട് മരണങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. വരും ദിവസങ്ങളിലും ഇടി മിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട് .

സംസ്ഥാനത്തെ പ്രധാന നദികളെല്ലാം കരകവിഞ്ഞൊഴുകുകയുമാണ്. നെമതിഘട്ടിൽ (ജോർഹട്ട്) ബ്രഹ്മപുത്ര നദിയും, പുത്തിമാരി, പഗ്ലാഡിയ എന്നീ നദികൾ കാംരൂപ്, നൽബാരി ജില്ലകളിലും കരകവിഞ്ഞു. കനത്ത മഴയ്ക്കും ഇടി മിന്നലിനും സാധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പുലർത്തണമെന്ന് പ്രാദേശിക കാലാവസ്ഥാ നിരീക്ഷണ കേന്ദ്രവും മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്.

അസം വെള്ളപ്പൊക്കത്തില്‍ അഞ്ച് ലക്ഷത്തോളം പേർ ദുരിതത്തിൽ; വരും ദിവസങ്ങളിലും കനത്ത മഴ
തുടർച്ചയായ മൂന്നാം ദിവസവും സൈന്യവും അക്രമികളും ഏറ്റുമുട്ടി; കലാപത്തിന് ശമനമില്ലാതെ മണിപ്പൂർ

പ്രളയം ഏറ്റവും കൂടുതൽ ദുരിതം വിതച്ചത് ബാലാജി സബ് ഡിവിഷനിലാണ്. 2 .67 ലക്ഷം ആളുകളെ മഴ ബാധിച്ചതായാണ് കണക്ക്. നൽബാരിയിൽ ഏകദേശം 80,000 പേരും, ബാർപേട്ട ജില്ലയിൽ 73,000 ത്തോളം ആളുകളും ദുരിത ബാധിതരായി.

രക്ഷാ പ്രവർത്തങ്ങൾക്കായി എൻ ഡി ആർ എഫ്, എസ് ഡി ആർ എഫ് അംഗങ്ങളെ വെള്ളപ്പൊക്ക ബാധിത പ്രദേശനങ്ങളിൽ വിന്യസിച്ചിട്ടുണ്ട്. ബജാലി, ബക്‌സ, ബാർപേട്ട, കച്ചാർ, ചിരാംഗ്, ദരാംഗ്, ധേമാജി, ധുബ്രി, ഗോൾപാറ, കരിംഗഞ്ച്, കൊക്രജാർ, മജുലി, നാൽബാരി തുടങ്ങി വിവിധ ജില്ലകളിൽ റോഡുകളും പാലങ്ങളും മറ്റ് അടിസ്ഥാന സൗകര്യങ്ങളും തകർന്നിട്ടുണ്ട്. ചില ജില്ലകളിൽ കനത്ത മണ്ണൊലിപ്പും ഉരുൾപൊട്ടലും റിപ്പോർട്ട് ചെയ്തിട്ടുണ്ട്

logo
The Fourth
www.thefourthnews.in