'വിശ്വഗുരുവിന്റെ ഗൃഹപ്രവേശനത്തിന് അഭിനന്ദനം'; പാര്‍ലമെന്റ് ഉദ്ഘാടന ചടങ്ങിനെ പരിഹസിച്ച് പ്രകാശ് രാജ്

'വിശ്വഗുരുവിന്റെ ഗൃഹപ്രവേശനത്തിന് അഭിനന്ദനം'; പാര്‍ലമെന്റ് ഉദ്ഘാടന ചടങ്ങിനെ പരിഹസിച്ച് പ്രകാശ് രാജ്

സന്യാസിമാരുടെ അകമ്പടിയോടെ ചെങ്കോല്‍ സ്ഥാപിച്ചതിനാണ് വിമർശനം

പുതിയ പാര്‍ലമെന്റ് ഉദ്ഘാടന ചടങ്ങിനെ പരിഹസിച്ച് നടന്‍ പ്രകാശ് രാജ്. വിശ്വഗുരുവിന്റെ ഗൃഹപ്രവേശനത്തെ നമുക്ക് അഭിനന്ദിക്കാമെന്നാണ് പ്രകാശ് രാജിന്റെ ട്വീറ്റ്.

രാവിലെ പാര്‍ലമെന്റിന് പുറത്ത് പൂജ നടത്തിയാണ് ചടങ്ങുകള്‍ ആരംഭിച്ചത്. ശേഷം സന്യാസിമാരുടെ അകമ്പടിയോടെ ലോക്‌സഭയിലെത്തിയ പ്രധാനമന്ത്രി ചെങ്കോല്‍ സ്ഥാപിച്ചു. പൂജകൾക്കും പ്രാര്‍ത്ഥനകൾക്കും ശേഷമായിരുന്നു ഇത്. ഉത്തരേന്ത്യയില്‍ നിന്നെത്തിയ സന്യാസിമാരുടെ സാന്നിധ്യവും അവിടെയുണ്ടായിരുന്നു. ജനാധിപത്യ മതേതര രാജ്യമായ ഇന്ത്യയുടെ പാർലമെന്റിൽ നടന്ന ഇത്തരം ചടങ്ങുകളെയാണ് പ്രകാശ് രാജ് വിമർശിച്ചത്

രാഷ്ട്രപതിയെ ചടങ്ങിന് ക്ഷണിക്കാത്തതിന്റെ വിയോജിപ്പ് രേഖപ്പെടുത്തി കൊണ്ട് തന്നെ ചടങ്ങില്‍ പങ്കെടുക്കുമെന്നായിരുന്നു അദ്ദേഹം അറിയിച്ചത്

അതേസമയം ഉദ്ഘാടന ചടങ്ങിന് രാഷ്ട്രപതിയെ ക്ഷണിക്കാത്തതിനെതിരെ കമലഹാസനും പ്രതികരിച്ചു രാഷ്ട്രപതിയെ ചടങ്ങിന് ക്ഷണിക്കാത്തതിന്റെ വിയോജിപ്പ് രേഖപ്പെടുത്തി കൊണ്ട് തന്നെ ചടങ്ങില്‍ പങ്കെടുക്കുമെന്നായിരുന്നു കമൽഹാസന്റെ ട്വീറ്റ്

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ, ബിജെപി ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദ, മുതിര്‍ന്ന കേന്ദ്രമന്ത്രിമാര്‍ അടക്കമുള്ള നേതാക്കളും ചടങ്ങില്‍ പങ്കെടുത്തു. 20 പ്രതിപക്ഷ പാര്‍ട്ടികള്‍ ഉദ്ഘാടന ചടങ്ങില്‍ നിന്നും വിട്ടു നിന്നു. രാഷ്ട്രപതിയെ ചടങ്ങില്‍ ക്ഷണിക്കാത്തതിലും വി ഡി സവര്‍ക്കറുടെ ജന്മദിനം ഉദ്ഘാടന ദിവസമായി തിരഞ്ഞെടുത്തതിലും പ്രതിഷേധിച്ചായിരുന്നു ചടങ്ങ് ബഹിഷ്‌കരണം.

logo
The Fourth
www.thefourthnews.in