നടി ജയപ്രദയ്ക്ക് 6 മാസം തടവും 5000 രൂപ പിഴയും വിധിച്ച് ചെന്നൈ കോടതി

നടി ജയപ്രദയ്ക്ക് 6 മാസം തടവും 5000 രൂപ പിഴയും വിധിച്ച് ചെന്നൈ കോടതി

തീയേറ്റർ നടത്തിപ്പുമായി ബന്ധപ്പെട്ട കേസിലാണ് കോടതിവിധി

പ്രമുഖ സിനിമാ താരവും മുന്‍ പാര്‍ലമെന്റ് അംഗവുമായിരുന്ന ജയപ്രദയ്ക്ക് 6 മാസം തടവും 5000 രൂപ പിഴയും വിധിച്ച് ചെന്നൈ എഗ്മോര്‍ കോടതി. ജയപ്രദയെ കൂടാതെ മറ്റു രണ്ടു പേരെയും കോടതി ശിക്ഷിച്ചു. ചെന്നൈയിലെ രായപേട്ടയിലെ നടിയുടെ ഉടമസ്ഥതയിലുള്ള തീയേറ്റർ നടത്തിപ്പുമായി ബന്ധപ്പെട്ട കേസിലാണ് കോടതിവിധി.

ഇന്‍ഷുറന്‍സ് നല്‍കിയില്ലെന്നാരോപിച്ച് ജയപ്രദയുടെ ഉടമസ്ഥതയിലുള്ള ചെന്നൈയിലെ രായപേട്ടയിലെ തീയേറ്റര്‍ ജീവനക്കാര്‍ നല്‍കിയ ഹര്‍ജിയിലാണ് നടപടി. ജീവനക്കാര്‍ക്ക് തുക മുഴുവനും നല്‍കാമെന്ന് ജയപ്രദ ഉറപ്പ് നല്‍കുകയും കോടതിയോട് കേസ് തള്ളി കളയണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു.

എന്നാല്‍ ലേബര്‍ ഗവണ്മെന്റ് ഇന്ഷുറൻസ് കോര്‍പ്പറേഷന്റെ അഭിഭാഷകൻ അപ്പീലിനെ എതിര്ത്തതിനെ തുടര്‍ന്ന് ജയപ്രദയ്ക്കും മറ്റ് മൂന്ന് പേര്ക്കും കോടതി ആറ് മാസത്തെ തടവ് ശിക്ഷ വിധിക്കുകയായിരുന്നു. ഇവരോടും 5,000 രൂപ വീതം പിഴയടയ്ക്കാൻ കോടതി ഉത്തരവിട്ടു.

ഹിന്ദി, തമിഴ്, മലയാളം ഭാഷകളിൽ ഉൾപ്പെടെയായി 280ലധികം സിനിമകളിലായി അഭിനയിച്ചിട്ടുള്ള അഭിനേത്രിയാണ് ജയപ്രദ.മലയാളത്തിൽ മോഹൻലാലിനൊപ്പം പ്രണയം, ദേവദൂതൻ എന്നീ ചിത്രങ്ങളിലും ജയപ്രദ അഭിനയിച്ചു. 1996 മുതൽ 2002 വരെ രാജ്യസഭാംഗവുമായിരുന്ന ജയപ്രദ, 2004 മുതൽ 2014 വരെ ലോക്സഭാംഗവുമായി. 2019ലാണ് ബിജെപിയിൽ ചേർന്നത്. 

logo
The Fourth
www.thefourthnews.in