നിര്‍മല സീതാരാമന്‍
നിര്‍മല സീതാരാമന്‍

'എഫ്പിഒ വരും പോകും, രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ ബാധിക്കില്ല'; അദാനി തുടർ ഓഹരി വിൽപന പിൻവലിച്ചതിൽ നി‍ർമല സീതാരാമൻ

ഏറ്റക്കുറച്ചിലുകള്‍ എല്ലാ വിപണിയിലും സംഭവിക്കുന്നതാണെന്നും നിർമല സീതാരാമൻ

അദാനി എന്റർപ്രൈസസിന്റെ 20,000 കോടി രൂപയുടെ അനുബന്ധ ഓഹരി വിൽപന പിൻവലിച്ചത് രാജ്യത്തെ ബാധിക്കില്ലെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. അദാനിയുമായി ബന്ധപ്പെട്ട വിവാദങ്ങൾ ബന്ധപ്പെട്ട ഏജൻസികൾ വേണ്ടവിധം കൈകാര്യം ചെയ്യുമെന്നും കേന്ദ്ര ധനമന്ത്രി വ്യക്തമാക്കി.

''നമ്മുടെ സമ്പദ്‌വ്യവസ്ഥയുടെ പ്രതിച്ഛായയെയും അടിസ്ഥാനകാര്യങ്ങളെയും ഇതൊന്നും ബാധിച്ചിട്ടില്ല. കഴിഞ്ഞ രണ്ട് ദിവസത്തിനുള്ളില്‍ നമ്മുടെ വിദേശനാണ്യ കരുതല്‍ ശേഖരം 8 ബില്യണ്‍ ഡോളര്‍ വര്‍ദ്ധിച്ചു. നമ്മുടെ രാജ്യത്ത് നിന്ന് എത്രയോ തവണ അനുബന്ധ ഓഹരി വില്‍പ്പന പിൻവലിക്കപ്പെട്ടിട്ടുണ്ട്. അതുകൊണ്ട് രാജ്യത്തിന് എന്തെങ്കിലും സംഭവിച്ചോ ? അദാനിയുടെ എഫ്പിഒ പിന്‍വലിക്കല്‍ സമ്പദ്‌വ്യവസ്ഥയില്‍ ഒരു സ്വാധീനവും ചെലുത്തിയിട്ടില്ല. എഫ്പിഒകള്‍ വരും പോകും. വിപണിയില്‍ ചാഞ്ചാട്ടങ്ങളുമുണ്ടാകും''- നിർമല സീതാരാമൻ പറഞ്ഞു.

അദാനി എന്റർപ്രൈസസിന്റെ 20,000 കോടി രൂപയുടെ അനുബന്ധ ഓഹരി വിൽപന ഉപേക്ഷിച്ചതുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് മറുപടി നൽകുകയായിരുന്നു ധനമന്ത്രി. ഏറ്റക്കുറച്ചിലുകള്‍ എല്ലാ വിപണിയിലും സംഭവിക്കുന്നതാണെന്നും നിർമല സീതാരാമൻ കൂട്ടിച്ചേർത്തു.

സെബി' ഉള്‍പ്പെടെയുളള ഏജന്‍സികള്‍ സ്വന്ത്രമായാണ് പ്രവര്‍ത്തിക്കുന്നത്

അതേസമയം അദാനി ഗ്രൂപ്പിനെതിരായ തട്ടിപ്പ് ആരോപണ വിഷയം ബന്ധപ്പെട്ട ഏജന്‍സികള്‍ വേണ്ട വിധം കൈകാര്യം ചെയ്യുമെന്നും നിര്‍മല സീതാരാമന്‍ പറഞ്ഞു. ''ഏജന്‍സികള്‍ സര്‍ക്കാരിന് കീഴിലല്ല. അവ സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്നവയാണ്. അവരുടെ ജോലികള്‍ അവര്‍ ചെയ്യും. നിര്‍ണായക ഘട്ടങ്ങളില്‍ ഏറ്റവും അനുയോജ്യമായ തീരുമാനങ്ങള്‍ അവര്‍ക്ക് തന്നെ എടുക്കാം. 'സെബി' ഉള്‍പ്പെടെയുളള ഏജന്‍സികള്‍ സ്വന്ത്രമായാണ് പ്രവര്‍ത്തിക്കുന്നത്. അവരുടെ പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാര്‍ ഇടപെടില്ല''-നിര്‍മല സീതാരാമന്‍ വ്യക്തമാക്കി. അദാനി ഗ്രൂപ്പിനെതിരെ അമേരിക്കന്‍ ഷോര്‍ട്ട് സെല്ലിങ് കമ്പനി ഹിന്‍ഡന്‍ബര്‍ഗ് നടത്തിയ വെളിപ്പെടുത്തലിന് പിന്നാലെയാണ് കേന്ദ്രമന്ത്രിയുടെ പ്രതികരണം.

നിര്‍മല സീതാരാമന്‍
അദാനി ഗ്രൂപ്പിന്റെ സാമ്പത്തിക ഇടപാടുകള്‍ കേന്ദ്രം പരിശോധിക്കുന്നു; കമ്പനികാര്യ മന്ത്രാലയത്തിന്റെ ഇടപെടല്‍

രാജ്യത്തെ ബാങ്കിങ് സംവിധാനം പൂര്‍വസ്ഥിതിയിലാണെന്നും സുസ്ഥിരവുമാണെന്ന് റിസർവ് ബാങ്ക്

അദാനി ഓഹരികളുടെ തകര്‍ച്ചയ്ക്കിടയിലും രാജ്യത്തെ ബാങ്കിങ് സംവിധാനം പൂര്‍വസ്ഥിതിയിലാണെന്നും സുസ്ഥിരവുമാണെന്നായിരുന്നു കഴിഞ്ഞ ദിവസം റിസര്‍വ് ബാങ്ക് അറിയിച്ചത്. ഇന്ത്യന്‍ ബാങ്കുകള്‍ക്കുണ്ടാകുന്ന അപകടസാധ്യതയെക്കുറിച്ചുള്ള ആശങ്കകള്‍ക്കിടെയായിരുന്നു റിസര്‍വ് ബാങ്കിന്റെ പ്രതികരണം. പിന്നാലെയാണ് അദാനി ഗ്രൂപ്പ് എഫ്പിഒ പിന്‍വലിച്ചത് ഇന്ത്യന്‍ സാമ്പത്തിക മേഖലയില്‍ സ്വാധീനം ചെലുത്തിയിട്ടെന്ന് നിര്‍മല സീതാരാമന്‍ വ്യക്തമാക്കിയത്.

നിര്‍മല സീതാരാമന്‍
'ബാങ്കിങ് മേഖല സുരക്ഷിതം, സുസ്ഥിരം'; അദാനി ഓഹരികളുടെ തകർച്ച ബാധിച്ചിട്ടില്ലെന്ന് റിസർവ് ബാങ്ക്
logo
The Fourth
www.thefourthnews.in