അവശ്യഘട്ടങ്ങളിൽ പിന്തുണച്ചില്ല; ഇന്ത്യയിലെ അഫ്​ഗാനിസ്ഥാൻ എംബസി പ്രവർത്തനം അവസാനിപ്പിച്ചു

അവശ്യഘട്ടങ്ങളിൽ പിന്തുണച്ചില്ല; ഇന്ത്യയിലെ അഫ്​ഗാനിസ്ഥാൻ എംബസി പ്രവർത്തനം അവസാനിപ്പിച്ചു

അഷ്‌റഫ് ഗനി സർക്കാർ നിയമിച്ച ഫരീദ് മമുണ്ഡ്സയ് ആണ് അഫ്​ഗാൻ എംബസിയെ നയിച്ചുവന്നിരുന്നത്

ഇന്ത്യയിലെ എംബസിയുടെ പ്രവർത്തനം അഫ്​ഗാനിസ്ഥാൻ അവസാനിപ്പിച്ചു. ഇന്ത്യൻ ഗവൺമെന്റിന്റെ പിന്തുണയുടെ അഭാവം, അഫ്ഗാനിസ്ഥാന്റെ താൽപ്പര്യങ്ങൾ നിറവേറ്റാൻ കഴിയാത്തത്, ജീവനക്കാരുടെയും വിഭവങ്ങളുടെയും കുറവ് എന്നിവ ചൂണ്ടിക്കാട്ടിയാണ് നടപടി. ഇന്ന് മുതൽ പ്രവർത്തനം നിർത്തിവയ്ക്കുന്നു എന്നാണ് പ്രഖ്യാപനം. അഫ്ഗാനിസ്ഥാനും ഇന്ത്യയും തമ്മിലുള്ള ദീർഘകാല ബന്ധവും സൗഹൃദവും കണക്കിലെടുത്ത് വളരെയധികം ആലോചിച്ച ശേഷമാണ് ഇത്തരത്തിലൊരു തീരുമാനം എടുത്തതെന്ന് അഫ്ഗാൻ എംബസി അറിയിച്ചു.

അവശ്യഘട്ടങ്ങളിൽ പിന്തുണച്ചില്ല; ഇന്ത്യയിലെ അഫ്​ഗാനിസ്ഥാൻ എംബസി പ്രവർത്തനം അവസാനിപ്പിച്ചു
ടെലഗ്രാഫ് പത്രാധിപ സ്ഥാനത്തുനിന്ന് ആർ രാജഗോപാലിനെ നീക്കി, ഇനി 'എഡിറ്റർ അറ്റ് ലാർജ്'

അഗാധമായ സങ്കടത്തോടും നിരാശയോടും കൂടിയാണ് ഡൽഹിയിലെ അഫ്ഗാനിസ്ഥാൻ എംബസി പ്രവർത്തനം നിർത്തിവയ്ക്കുന്നതെന്ന് എംബസി പ്രസ്താവനയിൽ പറയുന്നു. എംബസിയുടെ പ്രവർത്തനം നിർത്തി വയ്ക്കുന്നതിന് കാരണമായി ചില കാരണങ്ങൾ അഫ്​ഗാൻ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.

അവശ്യഘട്ടങ്ങളിൽ പിന്തുണച്ചില്ല; ഇന്ത്യയിലെ അഫ്​ഗാനിസ്ഥാൻ എംബസി പ്രവർത്തനം അവസാനിപ്പിച്ചു
സൈഫർ കേസ്: ഇമ്രാൻ ഖാൻ കുറ്റക്കാരനെന്ന് കുറ്റപത്രം

അവശ്യ ഘട്ടങ്ങളിൽ അഫ്​ഗാന് പിന്തുണ നൽകുന്നതിൽ ഇന്ത്യൻ സർക്കാർ പരാജയപ്പെട്ടുവെന്നായിരുന്നു അഫ്​ഗാന്റെ പ്രധാന ആരോപണം. പിന്തുണ ലഭിക്കാത്തതു കൊണ്ടുതന്നെ എംബസിയുടെ ചുമതലകൾ ഫലപ്രദമായി നിർവഹിക്കാൻ കഴിഞ്ഞില്ലെന്നും അഫ്​ഗാൻ പറയുന്നു. ഇന്ത്യയിലെ നയതന്ത്ര പിന്തുണയുടെ അഭാവവും കാബൂളിൽ നിയമാനുസൃതമായി പ്രവർത്തിക്കുന്ന സർക്കാരിന്റെ അഭാവവും കാരണം അഫ്ഗാനിസ്ഥാന്റെയും പൗരന്മാരുടെയും താത്പ്പര്യങ്ങൾ നിറവേറ്റുന്നതിന് കഴിയാതെപോയെന്ന് എംബസി പ്രസ്താവനയിൽ പറഞ്ഞു. അതുമാത്രമല്ല, അപ്രതീക്ഷിതമായ സാഹചര്യങ്ങൾ എംബസിയിലെ ജീവനക്കാരെയും വിഭവങ്ങളെയും ഗണ്യമായി കുറച്ചെന്നും ഇത് പ്രവർത്തനം തുടരുന്നത് കൂടുതൽ ബുദ്ധിമുട്ടാക്കിയെന്നും എംബസി ചൂണ്ടിക്കാട്ടി.

അവശ്യഘട്ടങ്ങളിൽ പിന്തുണച്ചില്ല; ഇന്ത്യയിലെ അഫ്​ഗാനിസ്ഥാൻ എംബസി പ്രവർത്തനം അവസാനിപ്പിച്ചു
വാട്സ്ആപ്പിലും ടെലഗ്രാമിലും വാഗ്ദാനങ്ങൾ, രാജ്യവ്യാപകമായി 854 കോടിയുടെ നിക്ഷേപ തട്ടിപ്പ്, ബെംഗളൂരുവിൽ ആറ് പേർ പിടിയിൽ

നയതന്ത്രജ്ഞർക്ക് മറ്റ് നിർണായക സഹകരണ മേഖലകളിലേക്കുള്ള വിസ പുതുക്കുന്നതിലും സമയബന്ധിതമായി പിന്തുണ ലഭിക്കാത്തത് ടീമിനെ കടുത്ത നിരാശയിലേക്ക് നയിക്കുകയും പതിവ് ചുമതലകൾ ഫലപ്രദമായി നിർവഹിക്കാൻ കഴിയാതെ വന്നുവെന്നും എംബസി പറയുന്നു. എന്നാൽ, നിലവിലെ തീരുമാനത്തിന്റെ ഗൗരവം കണക്കിലെടുത്ത്, കാബൂളിൽ നിന്ന് പിന്തുണയും നിർദ്ദേശങ്ങളും സ്വീകരിക്കുന്ന ചിലരുണ്ടാകാമെന്നും എംബസി സമ്മതിക്കുന്നു. കോൺസുലേറ്റുകളുടെ പ്രവർത്തനത്തെ ചൂണ്ടിക്കാട്ടിയായിരുന്നു എംബസിയുടെ വെളിപ്പെടുത്തൽ. കോൺസുലേറ്റുകൾ എടുക്കുന്ന യാതൊരു നടപടിയും നിയമാനുസൃതമോ തിരഞ്ഞെടുക്കപ്പെട്ടതോ ആയ ഒരു സർക്കാരിന്റെ ലക്ഷ്യങ്ങളുമായി പൊരുത്തപ്പെടുന്നതല്ലെന്നും പകരം നിയമവിരുദ്ധമായ ഭരണകൂടത്തിന്റെ താൽപ്പര്യങ്ങൾ നിറവേറ്റുന്നുതാണെന്നും പ്രസ്താവനയിൽ പറയുന്നു.

നിലവിൽ, അഫ്ഗാനിസ്ഥാനിലെ താലിബാൻ സർക്കാരിനെ ഇന്ത്യ ഇതുവരെയും അംഗീകരിച്ചിട്ടില്ല. അഫ്ഗാനിസ്ഥാനിൽ എല്ലാവരേയും ഉൾക്കൊള്ളുന്ന സർക്കാർ രൂപീകരിക്കണമെന്നും ഏതെങ്കിലും രാജ്യത്തിനെതിരായ തീവ്രവാദ പ്രവർത്തനങ്ങൾക്ക് അഫ്ഗാൻ മണ്ണ് ഉപയോഗിക്കുന്നത് തടയണമെന്നുമാണ് ഇന്ത്യയുടെ നിലപാട്. താലിബാൻ അധികാരത്തിൽ എത്തിയതിനു ശേഷം ഇന്ത്യയിലെ എംബസിയുടെ നേതൃസ്ഥാനത്തെച്ചൊല്ലി 2023 ഏപ്രിൽ-മെയ് മാസങ്ങളിൽ പ്രശ്നങ്ങൾ ഉടലെടുത്തിരുന്നു.

അഫ്​ഗാൻ എംബസിയെ നയിച്ചുവന്നിരുന്നത് അംബാസഡർ ഫരീദ് മമുണ്ഡ്സയ് ആണ്. അഷ്‌റഫ് ഗനി സർക്കാർ നിയമിച്ച ഫരീദിനെ, 2021 ഓഗസ്റ്റിൽ താലിബാൻ സേന അഫ്​ഗാനെ പിടിച്ചെടുത്തതിനു ശേഷവും പദവിയിൽ തുടരുകയായിരുന്നു. ഇതിനിടെ, ഫരീദ് മാമുണ്ഡ്‌സയ്‌ക്ക് പകരമായി താലിബാൻ പുതിയ തലവനെ നിയമിച്ചതായി റിപ്പോർട്ട് ചെയ്യപ്പെട്ടതിനെ തുടർന്നായിരുന്നു പ്രശ്നങ്ങളും ഉടലെടുത്തിരുന്നു. ഡൽഹിയിലെ അഫ്ഗാൻ എംബസിയിലെ ട്രേഡ് കൗൺസിലറായ ഖാദിർ ഷായമിനെ താലിബാൻ തന്നെ ചാർജ് ഡി അഫയറായി നിയമിച്ചതായി അവകാശപ്പെട്ട് ഏപ്രിൽ അവസാനത്തോടെ വിദേശകാര്യ മന്ത്രാലയത്തിന് കത്തും അയച്ചിരുന്നു. എന്നാൽ നേതൃസ്ഥാനത്ത് മാറ്റമില്ലെന്ന് നിലപാടുമായി എംബസി മുന്നോട്ടുപോവുകയായിരുന്നു.

logo
The Fourth
www.thefourthnews.in