മണിപ്പൂരിൽ അഫ്‌സ്പ ആറ് മാസം കൂടി നീട്ടി; 19 പ്രദേശങ്ങൾക്ക് ഇളവ്

മണിപ്പൂരിൽ അഫ്‌സ്പ ആറ് മാസം കൂടി നീട്ടി; 19 പ്രദേശങ്ങൾക്ക് ഇളവ്

ആയുധ ധാരികളായ ഒരു സംഘം രണ്ട് വിദ്യാർത്ഥികളെ തട്ടിക്കൊണ്ട് പോയി ക്രൂരമായി കൊലപ്പെടുത്തിയ സംഭവം വലിയ വിവാദമായതിനെ പിന്നാലെയാണ് സർക്കാർ നടപടി

സായുധ സേനയുടെ പ്രത്യേക അധികാര നിയമം (അഫ്‌സ്പ) ആറ് മാസത്തേക്ക് കൂടി നീട്ടി മണിപ്പൂർ സർക്കാർ. 19 പോലീസ് സ്റ്റേഷനുകളുടെ അധികാരപരിധിയിൽ വരുന്ന പ്രദേശങ്ങൾ ഒഴികെയുള്ള ഇടങ്ങളിലാണ് ഒക്ടോബർ ഒന്ന് മുതൽ അഫ്‌സ്പ നീട്ടിയിരിക്കുന്നത്.

അഫ്‌സ്പയുടെ കീഴിൽ വരുന്ന താഴ്‌വരയിലെ പ്രദേശങ്ങൾ ഒഴികയുള്ള ഈ പ്രദേശങ്ങൾ സംഘർഷ ബാധിത പ്രദേശങ്ങളായും പ്രഖ്യാപിച്ചിട്ടുണ്ട്. പ്രശ്നങ്ങൾ നില നിൽക്കുന്ന പ്രദേശങ്ങളിൽ സായുധ സേനാംഗങ്ങൾക്ക് പൊതു ക്രമസമാധാനപാലനത്തിന് തിരച്ചിൽ നടത്താനും അറസ്റ്റ് ചെയ്യാനും ആവശ്യമെങ്കിൽ വെടിവയ്ക്കാനുമുള്ള അധികാരം അഫ്‌സ്പ നിയമം നൽകുന്നു.

മണിപ്പൂരിൽ അഫ്‌സ്പ ആറ് മാസം കൂടി നീട്ടി; 19 പ്രദേശങ്ങൾക്ക് ഇളവ്
മണിപ്പൂർ കലാപം: ജൂലൈയില്‍ കാണാതായ രണ്ട് വിദ്യാർത്ഥികള്‍ കൊല്ലപ്പെട്ട നിലയില്‍, ചിത്രങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍

തലസ്ഥാനമായ ഇംഫാൽ, ലാംഫെൽ, സിറ്റി, സിങ്‌ജമേയ്, സെക്‌മായി, ലംസാംഗ്, പാറ്റ്‌സോയ്, വാംഗോയ്, പൊറോംപട്ട്, ഹീൻഗാങ്, ലാംലായ്, ഇറിൽബംഗ്, ലെയ്‌മഖോംഗ്, തൗബൽ, ബിഷ്ണുപൂർ, നമ്പോൾ, മൊയ്‌രാംഗ്, കാക്‌ചിംഗ്, ജെറിബാം തുടങ്ങിയ 19 സ്റ്റേഷൻ പരിധികൾ ഒഴികെയുള്ളിടത്താണ് പ്രത്യേക അധികാര നിയമം നീട്ടിയത്.

ഈ 19 പോലീസ് സ്‌റ്റേഷനുകളുടെ അധികാരപരിധിയിൽ വരുന്ന പ്രദേശങ്ങൾ ഒഴികെ മണിപ്പൂർ സംസ്ഥാനം മുഴുവനും വിവിധ തീവ്രവാദ/വിപ്ലവ ഗ്രൂപ്പുകളുടെ അക്രമാസക്തമായ പ്രവർത്തനങ്ങൾ നിയന്ത്രിക്കാൻ സിവിൽ അഡ്മിനിസ്ട്രേഷന് സായുധ സേനയുടെ സഹായം ആവശ്യമാണെന്ന് മണിപ്പൂർ സർക്കാർ പ്രസ്താവന ഇറക്കി.

മണിപ്പൂരിൽ അഫ്‌സ്പ ആറ് മാസം കൂടി നീട്ടി; 19 പ്രദേശങ്ങൾക്ക് ഇളവ്
അറസ്റ്റ് ചെയ്തവരെ പാര്‍പ്പിക്കാന്‍ ഇടമില്ല; മണിപ്പൂരിന്റെ മലയോര മേഖലയില്‍ താത്കാലിക ജയിലുകള്‍ പണിയുന്നു

ആയുധധാരികളായ ഒരു സംഘം രണ്ട് വിദ്യാർത്ഥികളെ തട്ടിക്കൊണ്ട് പോയി ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തെത്തുടര്‍ന്ന് വീണ്ടും കലാപം പൊട്ടിപ്പുറപ്പെട്ടതോടെയാണ്‌ സർക്കാർ നടപടി. അഞ്ച് മാസത്തെ മൊബൈൽ ഇന്റർനെറ്റ് സേവനങ്ങൾക്കുള്ള നിരോധനം സർക്കാർ നീക്കിയതിന് പിന്നാലെ വിദ്യാർത്ഥികളുടെ മൃതദേഹങ്ങളുടെ ചിത്രങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടതോടെയാണ് പ്രതിഷേധങ്ങൾ ആരംഭിച്ചത്. തുടർന്ന് നിരവധി വിദ്യാർത്ഥികൾ തെരുവിലിറങ്ങി മുഖ്യമന്ത്രി എൻ ബിരേൻ സിങ്ങിന്റെ വസതിയിലേക്ക് മാർച്ച് ചെയ്യാൻ ശ്രമിച്ചിരുന്നു.

ഈ വർഷം ജൂലൈയിലാണ് കൊല്ലപ്പെട്ട രണ്ട് വിദ്യാർത്ഥികളെ കാണാതെയായത്. കുട്ടികളെ തട്ടിക്കൊണ്ട് പോയി കൊലപ്പെടുത്തിയെന്നാണ് ആരോപണം. എന്നാൽ ഇരുപതും പത്തൊൻപതും വയസ്സുള്ള വിദ്യാർഥികൾ ഒളിച്ചോടിയതാണെന്നാണ് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമാകുന്നതെന്ന് മണിപ്പൂർ പോലീസ് വ്യക്തമാക്കി. സെൻട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ കേസന്വേഷണം ആരംഭിച്ചെങ്കിലും മൃതദേഹങ്ങള്‍ ഇതുവരെ കണ്ടെത്താനായിട്ടില്ല.

logo
The Fourth
www.thefourthnews.in