ബിസിനസ് ക്ലാസില്‍ നിന്ന് ഇക്കണോമിയിലേക്ക് മാറ്റി, എയർ ഇന്ത്യ ജീവനക്കാരന് നേരെ യാത്രക്കാരന്റെ അതിക്രമം

ബിസിനസ് ക്ലാസില്‍ നിന്ന് ഇക്കണോമിയിലേക്ക് മാറ്റി, എയർ ഇന്ത്യ ജീവനക്കാരന് നേരെ യാത്രക്കാരന്റെ അതിക്രമം

പ്രതി ഉദ്യോഗസ്ഥനെ അടിക്കുകയും തലയില്‍ പിടിച്ച് തിരിക്കുകയും അസഭ്യം പറയുകയും ചെയ്തതെന്നാണ് ആക്ഷേപം

എയര്‍ ഇന്ത്യ വിമാനത്തില്‍ വീണ്ടും യാത്രക്കാരന്റെ അതിക്രമം. സിഡ്‌നിയിൽ നിന്ന് ഡൽഹിയിലേക്ക് തിരിച്ച എയർ ഇന്ത്യ വിമാനത്തിലാണ് പുതിയ സംഭവം. യാത്രക്കാരന്‍ ഉദ്യോഗസ്ഥനെ അസഭ്യം പറയുകയും മര്‍ദ്ദിക്കുകയും ചെയ്തെന്നാണ് പരാതി.

സീറ്റിലെ തകരാർ കാരണം ബിസിനസ് ക്ലാസ് സീറ്റില് നിന്ന് ഇക്കോണമി ക്ലാസ്ലലേക്ക് മാറേണ്ടിവന്ന യാത്രക്കാരനാണ് സംഭവത്തിന് പിന്നില്‍. ജീവനക്കാരോട് കയര്‍ത്തു സംസാരിച്ച യാത്രക്കാരന്‍ ഒരു ഉദ്യോഗസ്ഥനെ അസഭ്യം പറയുകയും കയ്യേറ്റം ചെയ്തതായും, തലപിടിച്ച് തിരിക്കാന്‍ ശ്രമിച്ചെന്നുമാണ് പരാതി.

ബിസിനസ് ക്ലാസില്‍ നിന്ന് ഇക്കണോമിയിലേക്ക് മാറ്റി, എയർ ഇന്ത്യ ജീവനക്കാരന് നേരെ യാത്രക്കാരന്റെ അതിക്രമം
രാഷ്ട്രീയ സാമൂഹ്യ അഭിപ്രായങ്ങൾ ഓൺലൈനിൽ പ്രകടിപ്പിക്കാൻ പൊതുജനം ഭയക്കുന്നു; സർവ്വേഫലം പുറത്ത്

ബിസിനസ് ക്ലാസില്‍ നിന്നും ഇക്കണോമി ക്ലാസിലേക്ക് മാറേണ്ടി വന്ന യാത്രക്കാരന് 30-സി സീറ്റായിരുന്നു അനുവദിച്ചതിച്ചിരുന്നത്. എന്നാല്‍ അവിടെ മറ്റ് യാത്രക്കാര്‍ ഉണ്ടായിരുന്നു. തുടര്‍ന്നാണ് പ്രതിയും ഉദ്യോഗസ്ഥനും തമ്മില്‍ തര്‍ക്കം ആരംഭിച്ചത്. പകരം സീറ്റ് അനുവദിച്ചെങ്കിലും വാക്കേറ്റം കയ്യാങ്കളിയിലേക്ക് തിരിയുകയായിയരുന്നു. ക്യാബിന്‍ ക്രൂ അംഗങ്ങള്‍ക്കും പ്രശ്‌നം പരിഹരിക്കാന്‍ സാധിക്കാതായപ്പോള്‍ ക്യാബിന്‍ സൂപ്പര്‍വൈസര്‍ വിഷയത്തില്‍ ഇടപെടുകയും ചെയ്തു.

യാത്രക്കാരന്‍ ക്ഷുഭിതനായ വിമാനത്തിലൂടെ നടക്കാന്‍ തുടങ്ങിയതോടെ ജീവനക്കാര്‍ വാക്കാലും രേഖാമൂലവും ഇയാൾക്ക് മുന്നറിയിപ്പ് നല്‍കി. എന്നാല്‍ അക്രമാസക്തനായ യാത്രക്കാരനെ നിയന്ത്രിക്കാന്‍ മാര്‍ഗങ്ങളൊന്നും തന്നെ ഉപയോഗിച്ചില്ലെന്നും എയര്‍ ഇന്ത്യ വൃത്തങ്ങള്‍ ചൂണ്ടികാട്ടി.

ബിസിനസ് ക്ലാസില്‍ നിന്ന് ഇക്കണോമിയിലേക്ക് മാറ്റി, എയർ ഇന്ത്യ ജീവനക്കാരന് നേരെ യാത്രക്കാരന്റെ അതിക്രമം
വർക്കൗട്ട് തുടങ്ങാൻ ആഗ്രഹിക്കുന്നവരോണോ നിങ്ങൾ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കുക

വിമാനം ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്ത ശേഷം യാത്രക്കാരനെ സുരക്ഷാ ഏജന്‍സിയ്ക്ക് കൈമാറുകയും പിന്നീട് ഇയാള്‍ രേഖാമൂലം ക്ഷമാപണം നടത്തുകയുമായിരുന്നു. സംഭവത്തെ കുറിച്ച ഡിജിസിഎയ്ക്ക് റിപ്പോര്‍ട്ട് ചെയ്തതായും ഇത്തരത്തിലുള്ള സംഭവങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും എയര്‍ലൈന്‍ അറിയിച്ചു.

logo
The Fourth
www.thefourthnews.in