കേന്ദ്ര നിർദേശത്തിന് പുല്ലുവില; ട്രെയിൻ അപകടത്തിന് പിന്നാലെ ടിക്കറ്റ് നിരക്കുകള്‍ കുത്തനെ കൂട്ടി വിമാനക്കമ്പനികള്‍

കേന്ദ്ര നിർദേശത്തിന് പുല്ലുവില; ട്രെയിൻ അപകടത്തിന് പിന്നാലെ ടിക്കറ്റ് നിരക്കുകള്‍ കുത്തനെ കൂട്ടി വിമാനക്കമ്പനികള്‍

കൊല്‍ക്കത്തയില്‍ നിന്ന് ദക്ഷിണേന്ത്യന്‍ നഗരങ്ങളിലേക്കുള്ള ടിക്കറ്റ് നിരക്കാണ് കമ്പനികള്‍ വർധിപ്പിച്ചത്

ഒഡിഷ ട്രെയിൻ ദുരന്തത്തിന് പിന്നാലെ, വിമാന നിരക്ക് കുത്തനെ കൂട്ടി വിമാനക്കമ്പനികൾ. കൊല്‍ക്കത്തയില്‍ നിന്ന് ചെന്നൈയിലേക്കും ബംഗളൂരുവിലേക്കുമുള്‍പ്പെടെയുള്ള ടിക്കറ്റ് നിരക്കാണ് കമ്പനികള്‍ വർധിപ്പിച്ചത്. പല സർവീസുകളുടെയും നിരക്ക് മൂന്നിരട്ടിയോളമാണ് വർധിപ്പിച്ചത്. നിരക്ക് വർധിപ്പിക്കരുതെന്ന വ്യോമയാന മന്ത്രാലയത്തിന്റെ കർശന നിർദേശം മറികടന്നാണ് വിമാനക്കമ്പനികളുടെ നടപടി.

സാധാരണ നിരക്കിന്റെ ഇരട്ടിയാണ് ഈ ആഴ്ച ചെന്നൈയിലേക്കും ബംഗളൂരുവിലേക്കുമുള്ള സർവീസുകള്‍ക്ക് കമ്പനികള്‍ നിശ്ചയിച്ചിരിക്കുന്നത്. 5000 മുതല്‍ 6000 വരെയാണ് സാധാരണ നിരക്കെങ്കില്‍ ഈ ആഴ്ച 18000 വരെ വർധിപ്പിച്ചിട്ടുണ്ട്

കൊല്‍ക്കത്തയില്‍ നിന്ന് ചെന്നൈയിലേക്കുള്ള വിമാന നിരക്കുകള്‍
കൊല്‍ക്കത്തയില്‍ നിന്ന് ചെന്നൈയിലേക്കുള്ള വിമാന നിരക്കുകള്‍

ഒഡിഷ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ, കൂടുതൽ ആളുകൾ വിമാനങ്ങളെ ആശ്രയിക്കുന്ന സാഹചര്യത്തിലാണ് കമ്പനികള്‍ ഇത്തരം ഒരു നടപടി സ്വീകരിച്ചിരിക്കുന്നത്. സാധാരണ നിരക്കിന്റെ ഇരട്ടിയാണ് ഈ ആഴ്ച ചെന്നൈയിലേക്കും ബംഗളൂരുവിലേക്കുമുള്ള സർവീസുകള്‍ക്ക് കമ്പനികള്‍ നിശ്ചയിച്ചിരിക്കുന്നത്. 5000 മുതല്‍ 6000 വരെയാണ് സാധാരണ നിരക്കെങ്കില്‍ ഈ ആഴ്ച അത് 18000 വരെ വർധിപ്പിച്ചിട്ടുണ്ട്. ഞായറാഴ്ച ടിക്കറ്റിന് 10241 രൂപയും തിങ്കളാഴ്ച 18317 രൂപയും ചൊവ്വാഴ്ച 10947 രൂപയും വരെ കമ്പനികളുടെ ടിക്കറ്റ് നിരക്കിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കൊച്ചിയിലേക്കുള്ള ടിക്കറ്റ് നിരക്കിലും മൂന്നിരട്ടിയോളം വര്‍ധനയുണ്ട്.

ടെയിന്‍ അപകടത്തിന്റെ പശ്ചാത്തലത്തില്‍ ഒഡിഷയിൽ നിന്നും മാറ്റ് അനുബന്ധ സ്ഥലങ്ങളിൽ നിന്നുമുള്ള വിമാന സർവീസുകളുടെ നിരക്ക് കുത്തനെ ഉയർത്തരുതെന്നായിരുന്നു വ്യോമയാന മന്ത്രാലയം വിമാനക്കമ്പനികൾക്ക് നിർദ്ദേശം നൽകിയിരുന്നത്. കൂടാതെ, ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ യാത്ര മാറ്റിവയ്ക്കുകയോ ടിക്കറ്റുകൾ റദ്ദാക്കുന്നവരിൽ നിന്ന് പിഴ ഈടാക്കുകയോ ചെയ്യരുതെന്നും നിർദേശിച്ചിരുന്നു. ഇവയെല്ലാം കാറ്റില്‍ പറത്തിയാണ് വിമാനക്കമ്പനികള്‍ കൊള്ള നിരക്ക് ചുമത്തുന്നത്.

കേന്ദ്ര നിർദേശത്തിന് പുല്ലുവില; ട്രെയിൻ അപകടത്തിന് പിന്നാലെ ടിക്കറ്റ് നിരക്കുകള്‍ കുത്തനെ കൂട്ടി വിമാനക്കമ്പനികള്‍
ഒഡിഷയിലേത് ഒഴിവാക്കാമായിരുന്ന അപകടമെന്ന് രക്ഷപെട്ടവർ; ഗതാഗതം പുനഃസ്ഥാപിക്കാനുള്ള നടപടികള്‍ തുടരുന്നു

അതേസമയം, അപകടത്തിന്റെ പശ്ചാത്തലത്തില്‍ താറുമാറായ റെയിൽ ഗതാഗതം ഇന്ന് തന്നെ പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും റെയിൽവേ അധികൃതർ അറിയിച്ചു. മറിഞ്ഞ ബോഗികൾ നീക്കം ചെയ്തതായും ട്രാക്ക് ഒരു വശത്ത് ബന്ധിപ്പിക്കുന്ന ജോലികൾ പുരോഗമിക്കുകയാണെന്നും സൗത്ത് ഈസ്റ്റേൺ റെയിൽവേ ചീഫ് പബ്ലിക് റിലേഷൻസ് ഓഫീസർ (സിപിആർഒ) ആദിത്യ കുമാർ പറഞ്ഞു. “മറിഞ്ഞ ബോഗികൾ നീക്കം ചെയ്തു. ഗുഡ്‌സ് ട്രെയിനിന്റെ രണ്ട് ബോഗികളും നീക്കം ചെയ്‌തു. ഇതോടൊപ്പം ട്രാക്ക് ബന്ധിപ്പിക്കുന്ന ജോലികൾ വേഗത്തില്‍ പുരോഗമിക്കുകയാണ് എന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.

logo
The Fourth
www.thefourthnews.in