കരുത്തുകാട്ടി അജിത് പവാർ, 29 എംഎൽഎമാർ യോഗത്തിനെത്തി; ഔദ്യോഗിക ചിഹ്നത്തിനായി തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു

കരുത്തുകാട്ടി അജിത് പവാർ, 29 എംഎൽഎമാർ യോഗത്തിനെത്തി; ഔദ്യോഗിക ചിഹ്നത്തിനായി തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു

53 എംഎല്‍എമാരില്‍ 13 പേർ മാത്രമാണ് ശരദ് പവാർ പക്ഷം വിളിച്ച യോഗത്തിൽ പങ്കെടുത്തത്, 11 പേർ വിട്ടുനിന്നു

എന്‍സിപി ശക്തിപ്രകടനത്തില്‍ ശരദ് പവാറിനെ പിന്നിലാക്കി അജിത് പവാര്‍. ആകെയുള്ള 53 എംഎല്‍എമാരില്‍ 29 പേരും അജിത് പവാർ വിളിച്ച യോഗത്തിൽ പങ്കെടുത്തു. ഇതോടെ പാര്‍ട്ടി പേരിനും ചിഹ്നത്തിനുമുള്ള അവകാശവാദമുന്നയിച്ച് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിരിക്കുകയാണ് അജിത് പവാര്‍ പക്ഷം.

കൂടുതല്‍ ആളുകളുടെ പിന്തുണ തങ്ങള്‍ക്കെന്ന അവകാശവാദമുന്നയിച്ച ഇരുപക്ഷത്തിന്റെയും ശക്തിപ്രകടനമായിരുന്നു മുംബൈയില്‍ ഇന്നു നടന്ന യോഗങ്ങള്‍. ഉപമുഖ്യമന്ത്രിയായി സര്‍ക്കാരിന്റെ ഭാഗമായ അജിത് പവാര്‍ 42 എംഎല്‍എമാരുടെ പിന്തുണയുണ്ടെന്നാണ് അവകാശമുന്നയിച്ചിരുന്നത്. ബാന്ദ്രയില്‍ ചേര്‍ന്ന യോഗത്തില്‍ പങ്കെടുത്തത് 29 എംഎല്‍എമാര്‍.

മുബൈയിലെ നരിമാന്‍ പോയിന്‌റില്‍ ചേര്‍ന്ന ശരദ് പവാര്‍ പക്ഷത്തിന്‌റെ യോഗത്തില്‍ 13 എംഎല്‍എമാരാണ് പങ്കെടുത്തത്. 17 എംഎല്‍എമാരുടെ വരെ പിന്തുണ ശരദ് പവാറിനുണ്ടെന്നാണ് സൂചന. ഞായറാഴ്ച പാര്‍ട്ടി വിപ്പായി നിയോഗിക്കപ്പെട്ട ജിതേന്ദ്ര അവ്ഹദ് എംഎല്‍എമാര്‍ക്ക് യോഗത്തില്‍ പങ്കെടുക്കാന്‍ വിപ്പ് നല്‍കിയിരുന്നു. ഇത് അവഗണിച്ചാണ് ഭൂരിപക്ഷം എംഎൽഎമാരും യോഗത്തിൽ നിന്ന് വിട്ടുന്നിന്നത്.11 എംഎല്‍എമാർ രണ്ട് യോഗത്തിലും പങ്കെടുക്കാതെ വിട്ടു നിന്നു. ഇതില്‍ ചിലരുടെ പിന്തുണയുണ്ടെന്നും അയോഗ്യത മറികടക്കാനുള്ള 35 എംഎല്‍എമാർ എന്ന എണ്ണം തികയ്ക്കാനാകുമെന്നുമാണ് അജിത് പവാര്‍ പക്ഷത്തിന്‌റെ വിലയിരുത്തല്‍.

7 പ്രതിപക്ഷ പാര്‍ട്ടികളികള്‍ യോഗത്തില്‍ ഉണ്ടായിരുന്നു. ഇതില്‍ ഏഴ് പാര്‍ട്ടികള്‍ക്ക് ഒറ്റ എംപിയാണ് ഉള്ളത്. ഒരു എംപി പോലുമില്ലാത്ത ഒരു പാര്‍ട്ടിയും യോഗത്തിലുണ്ടായി. ഇവരാണ് മാറ്റം കൊണ്ടുവരുമെന്ന് പറയുന്നത്.
പ്രഫുൽ പട്ടേൽ

കൂടുതല്‍ എംഎല്‍എമാരുടെ എംഎല്‍സിമാരും എംപിമാരും ഒപ്പമുണ്ടെന്നറിഞ്ഞതോടെ ഔദ്യോഗിക പാര്‍ട്ടിയാകാനുള്ള പോരാട്ടം അജിത് പവാര്‍ പക്ഷം ശക്തമാക്കി. 40 എംഎല്‍എ മാരുടെ പിന്തുണയുണ്ടെന്ന് അറിയിച്ചാണ് അജിത് പവാര്‍ തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചത്. എന്നാല്‍ അന്തിമ തീരുമാനം എടുക്കും മുന്‍പ് തങ്ങളുടെ വാദം കേള്‍ക്കണമെന്ന് ശരദ് പവാര്‍ പക്ഷം തിരഞ്ഞെടുപ്പ് കമ്മീഷനെ അറിയിച്ചു. അജിത് പവാറിനും ഒപ്പം പോയ എട്ട് എംഎല്‍എമാർക്കുമെതിരെ അയോഗ്യതാ നടപടി ആരംഭിക്കണമെന്ന അപേക്ഷയും തിരഞ്ഞെടുപ്പ് കമ്മീഷന്‌റെ പരിഗണനയിലാണ്.

അജിത്ത് പവാർ പക്ഷത്തിന്റെ യോഗത്തിൽ നിന്ന്
അജിത്ത് പവാർ പക്ഷത്തിന്റെ യോഗത്തിൽ നിന്ന്

പ്രതിപക്ഷ ഐക്യ നീക്കത്തിന് പരിഹാസം

ബാന്ദ്രയിലെ യോഗത്തില്‍ പ്രതിപക്ഷ ഐക്യനീക്കത്തെ ശക്തമായ ഭാഷയിലാണ് അജിത് പവാര്‍ പക്ഷം വിമര്‍ശിച്ചത്. പട്‌നയില്‍ പ്രതിപക്ഷ നേതൃയോഗത്തില്‍ പങ്കെടുത്തപ്പോള്‍ ചിരിയാണ് വന്നതെന്ന് പ്രഫുല്‍ പട്ടേല്‍ പറഞ്ഞു. '' 17 പ്രതിപക്ഷ പാര്‍ട്ടികളികള്‍ യോഗത്തില്‍ ഉണ്ടായിരുന്നു. ഇതില്‍ ഏഴ് പാര്‍ട്ടികള്‍ക്ക് ഒറ്റ എംപിയാണ് ഉള്ളത്. ഒരു എംപി പോലുമില്ലാത്ത ഒരു പാര്‍ട്ടിയും യോഗത്തിലുണ്ടായി. ഇവരാണ് മാറ്റം കൊണ്ടുവരുമെന്ന് പറയുന്നത്,'' പ്രഫുല്‍ പട്ടേല്‍ പറഞ്ഞു.

വ്യക്തിപരമായ താത്പര്യമല്ല എന്‍ഡിഎയുടെ ഭാഗമാകാനുള്ള തീരുമാനത്തിലേക്ക് നയിച്ചതെന്നും പ്പഫുല്‍ പട്ടേല്‍ പറഞ്ഞു. ശിവസേനയുടെ പ്രത്യയശാസ്ത്രത്തെ അംഗീകരിക്കാമെങ്കില്‍ ബിജെപിയുമായി കൈകോര്‍ക്കുന്നതില്‍ എന്താണ് തടസമെന്നും അദ്ദേഹം ചോദിച്ചു.

83 വയസുള്ള ശരദ് പവാർ രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കണമെന്ന് അജിത് പവാർ

83ാം വയസില്‍ സജീവ രാഷ്ട്രീയത്തില്‍ തുടരുന്ന ശരദ് പവാറിനെയും യോഗത്തില്‍ അജിത് പവാര്‍ പരിഹസിച്ചു. ഐഎഎസ് ഉദ്യോഗസ്ഥര്‍ 60ാം വയസില്‍ വിരമിക്കുമെന്നും ബിജെപിയില്‍ രാഷ്ട്രീയ നേതാക്കള്‍ 75ാം വയസില്‍ പ്രവര്‍ത്തനം അവസാനിപ്പിക്കുമെന്നും അജിത് പവാര്‍ പറഞ്ഞു. ''ഞങ്ങളെ ആശിര്‍വദിക്കൂ, താങ്കളുടെ ദീര്‍ഘായുസിനായി ഞങ്ങള്‍ പ്രാര്‍ത്ഥിക്കാം,'' അജിത് പവാര്‍ പറഞ്ഞു.

കരുത്തുകാട്ടി അജിത് പവാർ, 29 എംഎൽഎമാർ യോഗത്തിനെത്തി; ഔദ്യോഗിക ചിഹ്നത്തിനായി തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു
'പാര്‍ട്ടിയെ പിളര്‍ത്തിയവരോട് കണക്ക് ചോദിക്കും'; ഇതിനു മുൻപും കുലുങ്ങിയിട്ടില്ലെന്ന്‌ ശരദ് പവാര്‍

അധികാരക്കൊതിയില്ലെന്ന് ശരദ് പവാർ

തങ്ങളെ അപമാനിക്കൂ, ശരദ് പവാറിനെ വെറുതെ വിടൂ എന്നായിരുന്നു സുപ്രിയ സുലെയുടെ മറുപടി. രാജ്യത്തെ ഏറ്റവും അഴിമതി നിറഞ്ഞ പാര്‍ട്ടി ബിജെപിയാണെന്നും ബിജെപിക്കെതിരെയാണ് പോരാട്ടമെന്നും സുപ്രിയ പറഞ്ഞു. ശരദ് പാവറിനൊപ്പമാണ് യഥാര്‍ത്ഥ എന്‍സിപിഎന്നും പാര്‍ട്ടിയും ചിഹ്നവും തങ്ങള്‍ക്ക് അവകാശപ്പെട്ടതെന്നും സുപ്രിയ കൂട്ടിച്ചേര്‍ത്തു. അധികാരക്കൊതിയില്ലെന്നും ജനങ്ങള്‍ക്ക് വേണ്ടി തുടര്‍ന്നും പ്രവര്‍ത്തിക്കുമെന്നുമായിരുന്നു ശരദ് പവാറിന്‌റെ മറുപടി.

തന്നെ വില്ലനാക്കിയെന്ന് അജിത് പവാർ

2019 ല്‍ ബിജെപിയുമായി അഞ്ച് വട്ടം ചര്‍ച്ച നടത്തിയതിന് ശേഷമാണ് ശിവസേനയുമായി കൈകോര്‍ക്കാന്‍ തീരുമാനിച്ചതെന്ന് അജിത് പവാര്‍ പറഞ്ഞു. ''2017 ലും വര്‍ഷാ ബംഗ്ലാവില്‍ യോഗം ചേര്‍ന്നിരുന്നു. മുതിര്‍ന്ന് നേതാക്കളുടെ നിര്‍ദേശപ്രകാരമാണ് ഞാനും ജയന്ത് പട്ടേലും ഛഗന്‍ ഭുജ്ബാലും മറ്റും യോഗത്തില്‍ പങ്കെടുത്തു. പല ബിജെപി നേതാക്കളും യോഗത്തില്‍ പങ്കെടുത്തു.മന്തിരസ്ഥാനമടക്കം ചര്‍ച്ച ചെയ്തതിന് ശേഷമാണ് പിന്‍മാറിയത്,'' അജിത് പവാർ പറഞ്ഞു.

2019ൽ നാടകീയനീക്കത്തിലൂടെ ബിജെപി സർക്കാരിൽ ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത അജിത് പവാർ മണിക്കൂറുകൾക്കകം പിൻമാറുകയായിരുന്നു. സമാനമായ നീക്കമാണ് ഇത്തവണയും ഉണ്ടായതെങ്കിലും പാർട്ടിയെ ഒപ്പം നിർത്താൻ അജിത് പവാറിനായി. ഒപ്പമുള്ള പങ്കെടുത്ത എംഎൽഎമാരിൽ നിന്ന് സത്യവാങ്മൂലം എഴുതിവാങ്ങിയാണ് ഇരു പക്ഷത്തിന്റെയും യോഗങ്ങൾ അവസാനിച്ചത്.

logo
The Fourth
www.thefourthnews.in