മൺസൂൺ ഓഫറുമായി  ആകാശ എയർ; കൊച്ചിയടക്കം 16 നഗരങ്ങളിലേക്ക് നിരക്കിളവ്

മൺസൂൺ ഓഫറുമായി ആകാശ എയർ; കൊച്ചിയടക്കം 16 നഗരങ്ങളിലേക്ക് നിരക്കിളവ്

ഓഫർ ബുക്ക് ചെയ്യാനുള്ള അവസാന തീയതി ജൂൺ അഞ്ച് വരെയാണ്

കൊച്ചിയടക്കം രാജ്യത്തെ പല പ്രധാന നഗരങ്ങളിലേക്കും കുറഞ്ഞ ചെലവിൽ വിമാന യാത്ര നടത്തുന്നതിന് പ്രത്യേക ഓഫറുമായി ആഭ്യന്തര വിമാനക്കമ്പനിയായ ആകാശ എയർ. ജൂലൈ ഒന്ന് മുതൽ രാജ്യത്തെ 16 പ്രധാന നഗരങ്ങളിലേക്കുള്ള യാത്രകൾക്കാണ് ആകർഷകമായ നിരക്ക്.

'മൺസൂൺ ബൊണാൻസ'ഓഫർ ബുക്ക് ചെയ്യാനുള്ള അവസാന തീയതി ജൂൺ അഞ്ച് വരെയാണ്. സമയപരിധിക്കുള്ളിൽ 'മൺസൂൺ' എന്ന കോഡ് ഉപയോഗിച്ച് ബുക്ക് ചെയ്യുകയാണെങ്കിൽ ടിക്കറ്റിന്റെ 10 ശതമാനം കിഴിവ് ലഭിക്കും.

മൺസൂൺ ഓഫറുമായി  ആകാശ എയർ; കൊച്ചിയടക്കം 16 നഗരങ്ങളിലേക്ക് നിരക്കിളവ്
പറക്കാനൊരുങ്ങി ആകാശ എയർലൈൻ

രാകേഷ് ജുൻജുൻവാല, ആദിത്യ ഘോഷ്, വിനയ് ദുബൈ എന്നിവരുടെ ഉടമസ്ഥതയിലുള്ള വിമാനകമ്പനിയാണ് ആകാശ എയർ. 16 നഗരങ്ങളെ ബന്ധിപ്പിക്കുന്ന അതിവേഗം വളരുന്ന ശൃംഖലയിലൂടെ ആഴ്ചയിൽ 900-ലധികം ഫ്ലൈറ്റുകളാണ് സേവനം നടത്തുന്നത്. മുംബൈ, അഹമ്മദാബാദ്, ബെംഗളൂരു, ചെന്നൈ, കൊച്ചി, ഡൽഹി, ഗുവാഹത്തി, അഗർത്തല, പൂനെ, ലഖ്‌നൗ, ഗോവ, ഹൈദരാബാദ്, വാരണാസി, ബാഗ്‌ഡോഗ്ര, ഭുവനേശ്വർ, കൊൽക്കത്ത എന്നിവ ഇതിൽ ഉൾപ്പെടുന്നു.

മൺസൂൺ ഓഫറുമായി  ആകാശ എയർ; കൊച്ചിയടക്കം 16 നഗരങ്ങളിലേക്ക് നിരക്കിളവ്
വളര്‍ത്തു മൃഗങ്ങളുമായി വിമാന യാത്ര ചെയ്യാൻ അനുമതി നല്‍കി ആകാശ എയര്‍; കൈയ്യടിച്ച് സോഷ്യല്‍ മീഡിയ

എയർലൈനിന്റെ വെബ്‌സൈറ്റായ www.akasaair.com, Android, iOS ആപ്പുകൾ, ട്രാവൽ ഏജൻസികൾ, രാജ്യത്തുടനീളമുള്ള നിരവധി ഓൺലൈൻ ട്രാവൽ പോർട്ടലുകൾ എന്നിവയിലൂടെ ആകാശ എയറിലെ ഫ്ലൈറ്റുകൾക്കുള്ള ടിക്കറ്റ് ബുക്ക് ചെയ്യാം.

logo
The Fourth
www.thefourthnews.in