ഗ്യാൻവാപി പള്ളി
ഗ്യാൻവാപി പള്ളി

ഗ്യാൻവാപി പള്ളിയിലെ സർവേയ്ക്കെതിരായ ഹർജിയിൽ വിധി ഓഗസ്റ്റ് മൂന്നിന്; സ്റ്റേ തുടരും

അലഹബാദ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് പ്രിതിങ്കർ ദിവാകറാണ് കേസിൽ വാദം കേട്ടത്

ശാസ്ത്രീയ പരിശോധനയുടെ ഭാഗമായി ഗ്യാൻവാപി മസ്ജിദ് പരിസരത്ത് സർവേ നടത്തുന്നതിനെതിരെ മസ്ജിദ് മാനേജ്‌മെന്റ് കമ്മിറ്റി നൽകിയ ഹർജിയിൽ അലഹബാദ് ഹൈക്കോടതി അടുത്ത മാസം മൂന്നിന് വിധി പറയും. അതുവരെ മസ്ജിദ് പരിസരത്തെ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ സർവേ ഹൈക്കോടതി സ്റ്റേ ചെയ്തു. ഇരു കക്ഷികളുടെയും വാദം കേട്ടതിന് ശേഷമാണ് കോടതി കേസിൽ വിധി പറയുന്നതിനായി മാറ്റിയത്.

മസ്ജിദ് പരിസരത്ത് സർവേ നടത്താമെന്ന വാരാണസി ജില്ലാ കോടതിയുടെ ഉത്തരവിനെതിരെയാണ് മസ്ജിദ് കമ്മിറ്റി അലഹാബാദ് ഹൈക്കോടതിയെ സമീപിച്ചത്. ചീഫ് ജസ്റ്റിസ് പ്രിതിങ്കർ ദിവാകറാണ് കേസിൽ വാദം കേട്ടത്.

ഗ്യാൻവാപി പള്ളി
ഗ്യാന്‍വാപി പള്ളിയിലെ സര്‍വേ നാളെ വരെ സ്റ്റേ ചെയ്ത് അലഹബാദ് ഹൈക്കോടതി; പുരാവസ്തു വകുപ്പ് ഉദ്യോഗസ്ഥൻ ഹാജരാകണം

സർവേ നടപടികളിലൂടെ മസ്ജിദിന്റെ ചരിത്രപരമായ ഘടന നശിപ്പിക്കപ്പെടുമെന്ന ആശങ്കയുണ്ടെന്ന് മസ്ജിദ് കമ്മിറ്റി കോടതിയെ അറിയിച്ചു. പള്ളി പരിസരത്ത് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ എത്തിച്ച കുഴിയെടുക്കൽ ഉപകരണങ്ങളുടെ ഫോട്ടോകൾ അവർ കോടതിയിൽ സമർപ്പിച്ചു. സ്ഥലം കുഴിക്കാനുള്ള ഉദ്ദേശ്യമുണ്ടായിരുന്നുവെന്ന് വ്യക്തമാക്കുന്നതിനായാണ് തെളിവുകൾ ഹാജരാക്കിയത്. കഴിഞ്ഞ ദിവസം ഹാജരായ എഎസ്ഐ ഉദ്യോഗസ്ഥൻ മസ്ജിദിൽ നാശനഷ്ടമുണ്ടാക്കാൻ ഉദ്ദേശ്യമില്ലെന്നായിരുന്നു കോടതിയെ അറിയിച്ചത്. ഇത് സത്യമല്ലെന്ന് തെളിയിക്കാനാണ് പള്ളി കമ്മിറ്റി തെളിവുകൾ ഹാജരാക്കിയത്.

ഗ്യാൻവാപി പള്ളി
ഗ്യാന്‍വാപി: ഉത്തരവിലെ പിഴവ് തിരുത്തി സുപ്രീംകോടതി

നിർദിഷ്ട സർവേയുടെ കൃത്യമായ രീതി കോടതിയിൽ വിശദീകരിക്കുന്നതിൽ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ പരാജയപ്പെട്ടിരുന്നു. ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ പ്രവർത്തനങ്ങളിൽ സംശയങ്ങളുണ്ടെന്ന് കോടതിയും നിരീക്ഷിച്ചു. ഘടനയ്ക്ക് കേടുപാടുകൾ വരുത്താതെ ഗ്രൗണ്ട്-പെനെട്രേറ്റിംഗ് റഡാർ (ജിപിആർ) രീതി ഉപയോഗിക്കുമെന്ന് എഎസ്‌ഐ വിശദീകരണം നൽകിയിരുന്നു. എന്നാൽ ഇക്കാര്യം കോടതിക്ക് ബോധ്യപ്പെട്ടിരുന്നില്ല.

ഗ്യാൻവാപി പള്ളി
ഗ്യാൻവാപി പള്ളിയിൽ ശാസ്ത്രീയ സർവേയ്ക്ക് തുടക്കം; പ്രദേശത്ത് കനത്ത സുരക്ഷ

ഹിന്ദു ക്ഷേത്രം ഇരുന്ന സ്ഥലത്താണ് പള്ളി പണിഞ്ഞിരിക്കുന്നതെന്ന് അവകാശപ്പെട്ട് നല്‍കിയ ഹര്‍ജിയിലാണ് വാരാണസി ജില്ലാ കോടതി വിവാദ സര്‍വേ നടത്താൻ അനുമതി നൽകിയത്. ഇതിനെതിരെ മസ്ജിദ് കമ്മിറ്റി സുപ്രീംകോടതിയെ സമീപിച്ചു. സുപ്രീംകോടതി നിർദേശപ്രകാരമാണ് പിന്നീട് ഇക്കാര്യം അലഹബാദ് ഹൈക്കോടതിയുടെ പരിഗണനയിൽ എത്തിയത്. നേരത്തെ ഗ്യാന്‍വാപി പള്ളി പരിസരത്ത് ആരാധനാ അവകാശം തേടി അഞ്ച് ഹിന്ദു സ്ത്രീകള്‍ നല്‍കിയ കേസ് ചോദ്യം ചെയ്ത് മസ്ജിദ് കമ്മിറ്റി സമര്‍പ്പിച്ച ഹര്‍ജി വാരാണസി കോടതി തള്ളിയിരുന്നു.

logo
The Fourth
www.thefourthnews.in