തീവ്രവാദ പ്രവര്‍ത്തനത്തിനായി ഡാര്‍ക്ക് നെറ്റുകള്‍ വ്യാപകമായി ഉപയോഗിക്കുന്നു: അമിത് ഷാ

തീവ്രവാദ പ്രവര്‍ത്തനത്തിനായി ഡാര്‍ക്ക് നെറ്റുകള്‍ വ്യാപകമായി ഉപയോഗിക്കുന്നു: അമിത് ഷാ

വ്യാഴാഴ്ച നടന്ന ദ്വിദിന ജി 20 സമ്മേളനത്തിലാണ് ആഭ്യന്തര മന്ത്രി അമിത് ഷാ ആശങ്കയറിയിച്ചത്

തീവ്രവാദ പ്രവര്‍ത്തനം നടത്തുന്നവര്‍ വ്യാപകമായി ഡാര്‍ക്ക് നെറ്റ് സംവിധാനം ഉപയോഗപ്പെടുത്തുന്നുവെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ. തീവ്രവാദ പ്രവര്‍ത്തനം ചെയ്യുന്നവര്‍ അവരുടെ വ്യക്തിത്വം മറച്ചുവയ്ക്കാനും ആശയങ്ങള്‍ പ്രചരിപ്പിക്കാനുമാണ് ഡാർക്ക് നെറ്റിന്റെ സഹായം തേടുന്നതെന്നും മന്ത്രി കൂട്ടിചേര്‍ത്തു.

തീവ്രവാദ സംഘടനകളുടെ പ്രചാരണത്തിനും പരിശീലത്തിനും മെറ്റാവേഴ്സ് പോലുള്ള സംവിധാനങ്ങള്‍ വ്യാപകമായി ഉപയോഗിക്കപ്പെടുന്നുണ്ടെന്നും അമിത് ഷാ വ്യക്തമാക്കി

വ്യാഴാഴ്ച നടന്ന ദ്വിദിന ജി 20 സമ്മേളനത്തിലാണ് ആഭ്യന്തര മന്ത്രി അമിത് ഷാ ആശങ്കയറിയിച്ചത്. 'ഇത് ലോകത്തിലെ പ്രധാന സമ്പദ് വ്യവസ്ഥകളെയെല്ലാം ബാധിച്ചിരിക്കുന്നു, പല രാജ്യങ്ങളും ഇപ്പോള്‍ ഈ സംവിധാനത്തിന്റെ ഇരകളാണ്'. അമിത് ഷാ പറഞ്ഞു.

എന്‍എഫ്ടിയുടെയും ആര്‍ട്ടിഫ്യഷ്യല്‍ ഇന്റലിജന്‍സിന്റെയും ഭാഗമായുണ്ടാകുന്ന കുറ്റകൃത്യങ്ങളെപ്പറ്റി യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

തീവ്രവാദ സംഘടനകളുടെ പ്രചാരണത്തിനും പരിശീലത്തിനും മെറ്റാവേഴ്സ് പോലുള്ള സംവിധാനങ്ങള്‍ വ്യാപകമായി ഉപയോഗിക്കപ്പെടുന്നുണ്ടെന്നും അമിത് ഷാ വ്യക്തമാക്കി.മാനസികമായി ദുർബലരായ വ്യക്തികളെ തീവ്രവാദപ്രവർത്തനങ്ങളിലേക്ക് വളരെ വേഗം ആകർഷിക്കാൻ ഇതിലൂടെ തീവ്രവാദ സംഘടനകൾക്ക് കഴിയുന്നു.

റാന്‍സംവെയര്‍ ആക്രമണങ്ങള്‍, നിര്‍ണായകമായ വ്യക്തിഗത ഡാറ്റകളുടെ വിൽപന, ഓണ്‍ലൈന്‍ പീഡനം, കുട്ടികളെ ദുരുപയോഗം ചെയ്യല്‍ എന്നിങ്ങനെയൊക്കെയുള്ള വ്യാജവാർത്തകൾ ചമച്ച് സൈബർ ക്രിമനലുകൾ ടൂൾകിറ്റ് വഴി ദുഷ്പ്രചാരണം നടത്തുന്നതായും ആഭ്യന്തരമന്ത്രി ആരോപിച്ചു.

ലോകത്തിലെ എല്ലാ പ്രധാന സമ്പദ് വ്യവസ്ഥകളും സൈബര്‍ ആക്രമണ ഭീഷണിയിലാണെന്നും അമിത് ഷാ പ്രസ്താവിച്ചു

അതേ സമയം നിര്‍ണായക വിവരങ്ങളെയും സാമ്പത്തിക സംവിധാനങ്ങളെയും ലക്ഷ്യം വയ്ക്കുന്ന പ്രവണതയും വര്‍ധിച്ചു വരുന്നതായി അമിത് ഷാ പറഞ്ഞു.

'ഇത് ദേശീയ തലത്തില്‍ വലിയൊരു ആശങ്കയായി മാറുകയാണ്. കാരണം ഇവരുടെ പ്രവര്‍ത്തനങ്ങള്‍ ദേശീയ സുരക്ഷ, ക്രമസമാധാനം, സമ്പദ് വ്യവസ്ഥ എന്നിവയെ കേന്ദ്രീകരിച്ചുള്ളതാണ്. അത്തരം കുറ്റകൃത്യങ്ങള്‍ തടയുന്നതില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തേണ്ടതുണ്ട്'. അമിത് ഷാ പറഞ്ഞു.

ലോകത്തിലെ എല്ലാ പ്രധാന സമ്പദ് വ്യവസ്ഥകളും സൈബര്‍ ആക്രമണ ഭീഷണിയിലാണെന്നും അമിത് ഷാ പ്രസ്താവിച്ചു. 2019-2023 വര്‍ഷങ്ങളിലെ സൈബര്‍ ആക്രമണങ്ങളില്‍ ലോക രാജ്യങ്ങള്‍ക്ക് ഏകദേശം 5.2 ട്രില്യണ്‍ നഷ്ടമാണ് ഉണ്ടായതെന്നും അമിത് ഷാ വ്യക്തമാക്കി.

logo
The Fourth
www.thefourthnews.in