ആനന്ദ് മഹീന്ദ്ര, നിതിൻ ഗഡ്കരി
ആനന്ദ് മഹീന്ദ്ര, നിതിൻ ഗഡ്കരി

'നമുക്ക് ട്രണല്‍ നിർമിച്ചുകൂടെ?' കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരിയോട് ആനന്ദ് മഹീന്ദ്ര

പുതിയ ഗ്രാമീണറോഡുകളില്‍ മരങ്ങളാല്‍ ചുറ്റപ്പെട്ട തുരങ്കം നിര്‍മിക്കാമോയെന്നാണ് ചോദ്യം

വ്യവസായിയും മഹീന്ദ്ര ഗ്രൂപ്പ് ചെയര്‍മാനുമായ ആനന്ദ് മഹീന്ദ്രയുടെ ട്വീറ്റ് ഏറ്റെടുത്ത് സോഷ്യല്‍മീഡിയ. ഇരുവശവും മരങ്ങള്‍ നിറഞ്ഞ മനോഹരമായ റോഡിന്റെ വീഡിയോയാണ് കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തതത്. വീഡിയോയ്ക്കൊപ്പം കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയോട് ഒരു ആവശ്യം ഉന്നയിക്കുകയാണ് ആനന്ദ് മഹീന്ദ്ര. കേന്ദ്ര സർക്കാർ നിർമിക്കുന്ന പുതിയ ഗ്രാമീണറോഡുകളില്‍ മരങ്ങളാല്‍ ചുറ്റപ്പെട്ട തുരങ്കം നിര്‍മിക്കാനാകുമോയെന്നാണ് ചോദ്യം.

'എനിക്ക് തുരങ്കങ്ങൾ ഇഷ്ടമാണ്, പക്ഷേ തുറന്നു പറയട്ടെ, ഇത്തരത്തിലുള്ള 'ടണലിലൂടെ' പോകാനാണ് എനിക്കിഷ്ടം.. നിതിൻ ഗഡ്കരി ജീ, നിങ്ങൾ നിർമിക്കുന്ന പുതിയ ഗ്രാമീണ റോഡുകളിൽ ഇത്തരത്തിലുള്ള ടണലുകൾ നട്ടുപിടിപ്പിക്കാൻ നമുക്ക് പദ്ധതിയിടാമോ?' എന്നായിരുന്നു ട്വീറ്റ്. ഇരുവശവും മരങ്ങൾ നിറഞ്ഞ ഒരു റോഡിന്‍റെ 16 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോയാണ് ആനന്ദ് മഹീന്ദ്ര പങ്കുവെച്ച ട്വീറ്റിലുള്ളത്. മരങ്ങൾ, തുരങ്കം എന്നീ പദങ്ങൾ സംയോജിപ്പിച്ച് "ട്രണൽ" എന്നാണ് വ്യവസായി ഇതിന് പേരിട്ടിരിക്കുന്നത്.

തായ്‌ലാന്‍ഡിലെ സൂറത്ത് താനിയിലെ റോഡാണ് വീഡിയോയില്‍ ഉള്ളത്. 20 ലക്ഷത്തിലധികം പേരാണ് ഇതിനോടകം ഈ വീഡിയോ കണ്ടത്. നാല്‍പതിനായിരത്തിലധികം ലൈക്കും ലഭിച്ചു. ട്വീറ്റിന് താഴെ രസകരമായ കമ്മന്റുകളുമുണ്ട്. 'ലോകത്തിലെ പ്രകൃതി തുരങ്ക'മാണ് ഇതെന്നായിരുന്നു ഒരു കമന്റ്. മുന്‍ കേന്ദ്ര ആരോഗ്യമന്ത്രി ദിനേഷ് ത്രിവേദിയും ട്വീറ്റിന് കമ്മന്റ് ചെയ്തിട്ടുണ്ട്. മനോഹരമായ കാഴ്ചയാണ്, എന്നാല്‍ മരങ്ങള്‍ക്ക് ആവശ്യത്തിന് ബലമില്ലെങ്കില്‍ റോഡിലേക്ക് വീഴുമെന്നും ഗതാഗതം തടസ്സപ്പെടുമെന്നും അദ്ദേഹം കുറിച്ചു. അതുകൊണ്ട് ഇത്തരത്തിലുള്ള നിര്‍മാണങ്ങള്‍ അതാത് പ്രദേശത്തെ മണ്ണിനെയും കാലാവസ്ഥയെയും ആശ്രയിച്ചിരിക്കുമെന്നും ദിനേഷ് ത്രിവേദി കൂട്ടിച്ചേര്‍ത്തു.

ചുറ്റും മരങ്ങളായതിനാല്‍ ചൂടിന് ശമനമുണ്ടാകുമെന്നും കശ്മീരിലെ ചില സ്ഥലങ്ങളില്‍ ഇത്തരം റോഡുകള്‍ നിരവധിയുണ്ടെന്ന കമന്റുകളും പോസ്റ്റിന് താഴെയുണ്ട്.

logo
The Fourth
www.thefourthnews.in