മദ്രാസ് ഐഐടിയില്‍ വീണ്ടും ആത്മഹത്യ; പ്രതിഷേധവുമായി വിദ്യാർഥികൾ

മദ്രാസ് ഐഐടിയില്‍ വീണ്ടും ആത്മഹത്യ; പ്രതിഷേധവുമായി വിദ്യാർഥികൾ

കര്‍ണാടക സ്വദേശിയായ മറ്റൊരു വിദ്യാര്‍ഥിയും ഇന്നലെ ക്യാമ്പസില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു

മദ്രാസ് ഐഐടിയില്‍ രണ്ടാം വർഷ ബിരുദ വിദ്യാര്‍ഥി ആത്മഹത്യ ചെയ്തു. മഹാരാഷ്ട്ര സ്വദേശിയായ സ്റ്റീഫന്‍ സണ്ണിയാണ് തരമണിയിലെ കോളേജ് ക്യാമ്പസില്‍ ആത്മഹത്യ ചെയ്തത്. ഇന്നലെ രാത്രിയാണ് സ്റ്റീഫനെ ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. കര്‍ണാടക സ്വദേശിയായ മറ്റൊരു വിദ്യാര്‍ഥിയും ഇന്നലെ ക്യാമ്പസില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു.

വിഷാദം മൂലമാണ് സ്റ്റീഫന്‍ ആത്മഹത്യ ചെയ്തത് എന്നാണ് കോട്ടൂര്‍പുരം പോലീസിന്റെ വിശദീകരണം. മരണവാര്‍ത്ത അറിഞ്ഞതിന് പിന്നാലെ വിദ്യാര്‍ഥികള്‍ ക്യാമ്പസിനകത്ത് പ്രതിഷേധവുമായി രംഗത്തെത്തി. രാത്രി ക്യാമ്പസിനകത്ത് മെഴുകുതിരി കത്തിച്ചാണ് വിദ്യാര്‍ഥികള്‍ പ്രതിഷേധിച്ചത്. മദ്രാസ് ഐഐടി അഡ്മിനിസ്‌ട്രേഷന്റെ ഭാഗത്ത് നിന്നുണ്ടായ വീഴ്ചകളാണ് സ്റ്റീഫന്‍ സണ്ണിയുടെ മരണത്തിന് കാരണമെന്നാണ് ആരോപണം. മറ്റൊരു വിദ്യാര്‍ഥി ആത്മഹത്യയ്ക്ക് ശ്രമിച്ചതും അധികൃതരുടെ ഭാഗത്ത് നിന്നുണ്ടായ വീഴ്ചയെന്ന് വിദ്യാർഥികൾ ആരോപിക്കുന്നു.

സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തണമെന്നാണ് വിദ്യാര്‍ഥികളുടെ ആവശ്യം. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

logo
The Fourth
www.thefourthnews.in