സിഖ് വിരുദ്ധ കലാപം: കോൺ​ഗ്രസ് നേതാവ് ജഗ്ദീഷ് ടൈറ്റ്‌ലര്‍ക്ക് എതിരെ കൊലക്കുറ്റം ചുമത്തി സിബിഐ

സിഖ് വിരുദ്ധ കലാപം: കോൺ​ഗ്രസ് നേതാവ് ജഗ്ദീഷ് ടൈറ്റ്‌ലര്‍ക്ക് എതിരെ കൊലക്കുറ്റം ചുമത്തി സിബിഐ

സിഖുകാരെ കൊല്ലപെടുത്താൻ ടൈറ്റ്‌ലര്‍ ജനക്കൂട്ടത്തെ പ്രകോപിപ്പിച്ചു എന്ന് റിപ്പോർട്ട്

സിഖ് വിരുദ്ധ കലാപകേസില്‍ കോണ്‍ഗ്രസ് ലീഡര്‍ ജഗ്ദീഷ് ടൈറ്റ്‌ലര്‍ക്കെതിരെ കൊലപാതകുറ്റം ചുമത്തി സിബിഐ. സിഖുക്കാരെ കൊല്ലാന്‍ ആള്‍ക്കൂട്ടത്തെ പ്രേരിപ്പിച്ചെന്നാണ് സിബിഐ റിപ്പോര്‍ട്ട്. 1984ല്‍ ഡല്‍ഹിയിലെ പുല്‍ ബംഗാഷിലെ ഗുരുദ്വാരയ്ക്ക് തീവയ്ക്കുകയും മൂന്ന് പേര്‍ കൊല്ലപ്പെടുകയും ചെയ്ത കേസിലാണ് നടപടി. സംഭവത്തില്‍ മെയ് 20ന് സിബിഐ സമര്‍പ്പിച്ച കുറ്റപത്രത്തിലാണ് ജഗ്ദീഷ് ടൈറ്റ്‌ലറിനെതിരെ കൊലപാതകുറ്റം ചുമത്തിയിട്ടുള്ളത്.

സിഖുകാരെ കൊലപ്പെടുത്താൻ ജഗദീഷ് ടൈറ്റ്‌ലര്‍ ജനക്കൂട്ടത്തെ പ്രേരിപ്പിച്ചു. അതിന്റെ ഫലമായി പുല്‍ ബംഗാഷിലെ ഗുരുദ്വാര ജനക്കൂട്ടം അഗ്‌നിക്കിരയാക്കി. 1984 നവംബര്‍ 1ന് നടന്ന സംഭവത്തില്‍ സിഖ് സമുദായത്തില്‍പ്പെട്ട മൂന്ന് പേര്‍ കൊല്ലപ്പെട്ടുന്നും സിബിഐ കുറ്റപത്രത്തില്‍ പറയുന്നു. താക്കൂര്‍ സിംഗ്, ബാദല്‍ സിംഗ്, ഗുരു ചരണ്‍ സിംഗ് എന്നിവരാണ് കലാപത്തില്‍ കൊല്ലപ്പെട്ടത്.

സിഖ് വിരുദ്ധ കലാപം: കോൺ​ഗ്രസ് നേതാവ് ജഗ്ദീഷ് ടൈറ്റ്‌ലര്‍ക്ക് എതിരെ കൊലക്കുറ്റം ചുമത്തി സിബിഐ
1984ലെ സിഖ് വിരുദ്ധ കലാപം: കോൺഗ്രസ് നേതാവ് ജഗദിഷ് ടൈറ്റ്ലറിനെതിരെ സിബിഐ കുറ്റപത്രം

അതേസമയം, 1984ലെ സിഖ് വിരുദ്ധ കലാപകേസില്‍ വെള്ളിയാഴ്ച ഡല്‍ഹി റൂസ് അവന്യൂ കോടതി ജഗ്ദീഷ് ടൈറ്റ്‌ലറിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു. കേസില്‍ സിബിഐ കുറ്റപത്രം പരിഗണിച്ച മജിസ്‌ട്രേറ്റ് കോടതി അദ്ദേഹത്തിന് ഓഗസ്റ്റ് 5ന് സമ്മന്‍സ് അയച്ചിരുന്നു. എന്നാല്‍ വെള്ളിയാഴ്ച ഒരു ലക്ഷം രൂപയുടെ ബോണ്ടില്‍ സെഷന്‍ കോടതി അദ്ദേഹത്തിന് മുന്‍കൂര്‍ ജാമ്യം അനുവദിക്കുകയായിരുന്നു. കൂടാതെ ടൈറ്റ്‌ലറിന് കുറ്റപത്രത്തിന്റെ പകര്‍പ്പ് നല്‍കാനും കോടതി നിര്‍ദ്ദേശിച്ചു.

സിഖ് വിരുദ്ധ കലാപം: കോൺ​ഗ്രസ് നേതാവ് ജഗ്ദീഷ് ടൈറ്റ്‌ലര്‍ക്ക് എതിരെ കൊലക്കുറ്റം ചുമത്തി സിബിഐ
'വന്‍മരങ്ങള്‍ക്കിടയില്‍പ്പെട്ട് ഇല്ലാതായവര്‍'; സിഖ് വിരുദ്ധ കൂട്ടക്കൊലയുടെ കറുത്ത ദിനത്തിന്റെ ഓര്‍മയില്‍

സിഖ് വിരുദ്ധ കലാപക്കേസില്‍ നേരത്തെ ടൈറ്റ്ലർക്ക് ക്ലീൻചിറ്റ് നൽകിക്കൊണ്ട് സിബിഐ സമര്‍പ്പിച്ച മൂന്ന് റിപ്പോർട്ടുകൾ കോടതി തള്ളിക്കളഞ്ഞിരുന്നു. മോദി സർക്കാർ അധികാരത്തിൽ എത്തിയതിന് ശേഷം 2015 ഡിസംബർ 4നാണ് കോടതി നിർദ്ദേശപ്രകാരം അന്വേഷണം വീണ്ടും ആരംഭിച്ചത്. കോടതിയുടെ നിരീക്ഷണത്തിലായിരുന്നു അന്വേഷണം നടന്നത്.

logo
The Fourth
www.thefourthnews.in