പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

മണിപ്പൂരില്‍ സൈന്യവും കലാപകാരികളും തമ്മിൽ വെടിവയ്പ്; ഒരാള്‍ കൊല്ലപ്പെട്ടതായി റിപ്പോർട്ട്

സായുധ കലാപകാരികൾ പ്രകോപനമില്ലാതെ വെടിവയ്പ്പ് നടത്തുകയായിരുന്നുവെന്ന് സൈന്യം അറിയിച്ചു

മണിപ്പൂരിലെ ഇംഫാൽ വെസ്റ്റ്, കാങ്‌പോക്പി ജില്ലകളുടെ അതിർത്തി പ്രദേശങ്ങളിൽ സായുധ കലാപകാരികളും ഇന്ത്യൻ സൈന്യവും തമ്മിൽ വെടിവയ്പ്പ്. സംഘർഷത്തിൽ ഒരാൾ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. വ്യാഴാഴ്ച രാവിലെ ഹരോഥേൽ ഗ്രാമത്തിന് സമീപമുള്ള പ്രദേശത്ത് സായുധ കലാപകാരികൾ പ്രകോപനമില്ലാതെ വെടിവയ്പ്പ് നടത്തുകയായിരുന്നുവെന്ന് സൈന്യം അറിയിച്ചു.

വ്യാഴാഴ്ച പുലർച്ചെ 5.30ഓടെയാണ് വെടിവയ്പ്പ് ആരംഭിച്ചതെന്ന് സൈന്യത്തിന്റെ പ്രസ്താവനയിൽ പറയുന്നു. സ്ഥിതിഗതികൾ വഷളാകാതിരിക്കാൻ പ്രദേശത്ത് വിന്യസിച്ച സൈന്യം ഉടൻ തിരിച്ചടിക്കുകയായിരുന്നുവെന്നും പ്രസ്താവനയിൽ പറഞ്ഞു. സേനയുടെ ദ്രുതഗതിയിലുള്ള നടപടി വെടിവയ്പ്പ് നിർത്തിവയ്ക്കാൻ കാരണമായത്. സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്. സംഘർഷത്തിൽ ചില നാശനഷ്ടങ്ങൾ ഉണ്ടായതായി സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ടെന്നും പ്രദേശത്ത് വലിയ ജനക്കൂട്ടം തടിച്ചുകൂടിയിരുന്നതായും സൈന്യം അറിയിച്ചു. തലസ്ഥാനമായ ഇംഫാലിൽ നിന്ന് 20 കിലോമീറ്റർ അകലെയാണ് സംഘർഷമുണ്ടായ പ്രദേശം സ്ഥിതി ചെയ്യുന്നത്.

രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി മണിപ്പൂരിലെത്തിയ ദിവസമാണ് വെടിവയ്പ്പുണ്ടായത്. ഇന്ന് രാവിലെ വിമാനത്താവളത്തിലെത്തിയ രാഹുല്‍ ഗാന്ധി റോഡ് മാര്‍ഗ്ഗം കുക്കി മേഖലയായ ചുരാചന്ദ്പൂരിലേക്ക് പോകാന്‍ ശ്രമിക്കുന്നതിനിടെ സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി പോലീസ് ഇടപെടുകയായിരുന്നു.

പ്രതീകാത്മക ചിത്രം
രാഹുല്‍ ഗാന്ധിയെ തടഞ്ഞ് മണിപ്പൂര്‍ പോലീസ്, ജനങ്ങള്‍ അക്രമാസക്തരെന്ന് മുന്നറിയിപ്പ്

മെയ് 3 ന് ചുരാചന്ദ്പൂരിൽ പൊട്ടിപ്പുറപ്പെട്ട വംശീയ സംഘർഷത്തിൽ ഇതുവരെ 115 പേർ മരിക്കുകയും 40,000 ത്തോളം പേർ പലായനം ചെയ്യുകയും ചെയ്തു. സംസ്ഥാനത്ത് 50000 ത്തിലധികം പേരാണ് 300 ഓളം ദുരിതാശ്വാസ ക്യാമ്പുകളിലായി കഴിയുന്നത്.

Related Stories

No stories found.
logo
The Fourth
www.thefourthnews.in