ഇടക്കാല ജാമ്യം നീട്ടണം; കെജ്‍രിവാളിന്‌റെ ഹര്‍ജി സ്വീകരിക്കാതെ സുപ്രീംകോടതി

ഇടക്കാല ജാമ്യം നീട്ടണം; കെജ്‍രിവാളിന്‌റെ ഹര്‍ജി സ്വീകരിക്കാതെ സുപ്രീംകോടതി

ജാമ്യത്തിനായി വിചാരണക്കോടതിയ സമീപിക്കാന്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാളിന് സ്വാതന്ത്ര്യം നല്‍കിയതിനാല്‍ ഹര്‍ജി നിലനില്‍ക്കില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അപേക്ഷ സ്വീകരിക്കാന്‍ വിസമ്മതിച്ചത്

ആരോഗ്യ കാരണങ്ങളാല്‍ ഇടക്കാല ജാമ്യം ഏഴ് ദിവസത്തേക്ക് നീട്ടണമെന്ന ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ ഹര്‍ജി അടിയന്തരമായി പരിഗണിക്കണമെന്ന ആവശ്യം തള്ളി സുപ്രീംകോടതി. ഇതനുസരിച്ച് ജൂണ്‍ രണ്ടിന് തന്നെ കെജ്‍രിവാളിന് ജയിലിലേക്ക് മടങ്ങേണ്ടി വരും.

ജാമ്യത്തിനായി വിചാരണക്കോടതിയ സമീപിക്കാന്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാളിന് സ്വാതന്ത്ര്യം നല്‍കിയതിനാല്‍ ഹര്‍ജി നിലനില്‍ക്കില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സുപ്രീംകോടതി രജിസ്ട്രി അപേക്ഷ സ്വീകരിക്കാന്‍ വിസമ്മതിച്ചത്. ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ദീപാങ്കര്‍ ദത്ത എന്നിവരടങ്ങിയ ബെഞ്ച് മെയ് 10ന് കെജ്‍രിവാളിന് ജൂണ്‍ രണ്ടിന് കീഴടങ്ങാന്‍ നിര്‍ദേശിച്ച് ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു.

ഡല്‍ഹി മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട എന്‍ഫോഴ്‌സ്‌മെന്‌റ് ഡയരക്ടറേറ്റ്(ഇഡി) ചോദ്യം ചെയ്തുള്ള ഹര്‍ജി വിധി പറയാന്‍ മാറ്റിവച്ചിരിക്കുന്നതിനാല്‍ ഇടക്കാല ജാമ്യം നീട്ടാനുള്ള കെജ്‍രിവാളിന്‌റെ അപേക്ഷയ്ക്ക് പ്രധാന ഹര്‍ജിയുമായി യാതൊരു ബന്ധവുമില്ലെന്നാണ് അപേക്ഷ നിരസിച്ചുകൊണ്ട് സുപ്രീംകോടതി പറഞ്ഞത്.

ഇടക്കാല ജാമ്യം നീട്ടണം; കെജ്‍രിവാളിന്‌റെ ഹര്‍ജി സ്വീകരിക്കാതെ സുപ്രീംകോടതി
'നമുക്ക് ധാരാളം മിനി മോദിമാരുണ്ട്, പിണറായി ഏറ്റവും വലിയ ഏകാധിപത്യ സ്വഭാവമുള്ള കമ്യൂണിസ്റ്റ് മുഖ്യമന്ത്രി': രാമചന്ദ്ര ഗുഹ

ഇന്നലെയും കെജ്‍രിവാളിന്റെ ഹര്‍ജി അടിയന്തരമായി പരിഗണിക്കാന്‍ സുപ്രീം കോടതി വിസമ്മതിച്ചിരുന്നു. വിധിപ്രസ്താവം മാറ്റിവച്ചിരിക്കുന്ന കേസില്‍ ജാമ്യം നീട്ടാനുള്ള അപേക്ഷ മാറ്റുന്നതായും പട്ടിക ചീഫ് ജസ്റ്റിസ് പരിഗണിക്കുമെന്ന് ജസ്റ്റിസുമാരായ ജെ കെ മഹേശ്വരി, കെ വി വിശ്വനാഥന്‍ എന്നിവരടങ്ങിയ ബെഞ്ച് ഇന്നലെ പ്രസ്താവിച്ചിരുന്നു.

എന്‍ഫോഴ്‌സ്‌മെന്‌റ് ഡയറക്ടറേറ്റ് (ഇഡി) അറസ്റ്റിനെതിരെ കെജ്‍രിവാള്‍ സമര്‍പ്പിച്ച ഹര്‍ജി വിധി പറയാന്‍ മെയ് 17ന് സുപ്രീം കോടതി മാറ്റിവച്ചിരുന്നു.

ആരോഗ്യപരമായ പ്രശ്‌നങ്ങള്‍ക്ക് ചില പരിശോധനകള്‍ ആവശ്യമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഏഴ് ദിവസത്തേക്ക് കൂടി ഇടക്കാലജാമ്യം നീട്ടണമെന്ന് ആവശ്യപ്പെട്ട് കെജ്‍രിവാള്‍ സുപ്രീം കോടതിയെ സമീപിച്ചത്.

ശരീരഭാരം ഏഴ് കിലോഗ്രാം കുറഞ്ഞെന്നും അതേസമയം കെറ്റോണിന്റെ അളവ് കൂടുകയും ചെയ്തതെന്നും പെറ്റ്-സിടി സ്‌കാന്‍ ഉള്‍പ്പെടെയുള്ള മെഡിക്കല്‍ പരിശോധനകള്‍ ആവശ്യമാണെന്നും സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച അപേക്ഷയില്‍ കെജ് രിവാള്‍ പറഞ്ഞു. കെജ്‍രിവാളിന് ജൂണ്‍ നാല് വരെ ജാമ്യം അനുവദിക്കണമെന്നായിരുന്നു മുമ്പ് അദ്ദേഹത്തിനുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ അഭിഷേക് സിങ്‍വി കോടതിയോട് അഭ്യര്‍ഥിച്ചിരുന്നത്.

എന്നാല്‍, ലോക്സഭ തിരഞ്ഞെടുപ്പ് അവസാനിക്കുന്ന ജൂണ്‍ ഒന്നുവരെ 21 ദിവസത്തെ ഇടക്കാല ജാമ്യമാണ് കോടതി അനുവദിച്ചത്. ജൂണ്‍ രണ്ടിന് തിഹാര്‍ ജയിലില്‍ തിരികെ ഹാജരാവാന്‍ ജസ്റ്റിസ് സഞ്ജീവ് ഖന്നയും ജസ്റ്റിസ് ദീപാങ്കര്‍ ദത്തയും ഉള്‍പ്പെട്ടെ ബെഞ്ച് ഉത്തരവിടുകയായിരുന്നു. കെജ്‍രിവാളിന് ഇടക്കാല ജാമ്യം നല്‍കരുതെന്ന ഇഡിയുടെ ശക്തമായ എതിര്‍പ്പിനെ അവഗണിച്ചായിരുന്നു കോടതിയുടെ ഉത്തരവ്.

ഇ ഡി അറസ്റ്റ് നിയമവിരുദ്ധമാണെന്നു ചൂണ്ടിക്കാട്ടിയാണ് കെജ്‍രിവാള്‍ സുപ്രീംകോടതിയെ സമീപിച്ചത്. മാര്‍ച്ച് 21ന് അറസ്റ്റിലായ കെജ്‍രിവാള്‍ ജുഡീഷ്യല്‍, ഇ ഡി കസ്റ്റഡിയിലായി 50 ദിവസത്തോളമാണ് ജയിലില്‍ കഴിഞ്ഞത്.

logo
The Fourth
www.thefourthnews.in