'ശരീരഭാരം 4.5 കിലോഗ്രാം കുറഞ്ഞു'; 
കെജ്‌രിവാളിന്റെ ആരോഗ്യനിലയിൽ ആശങ്ക പ്രകടിപ്പിച്ച് എഎപി

'ശരീരഭാരം 4.5 കിലോഗ്രാം കുറഞ്ഞു'; കെജ്‌രിവാളിന്റെ ആരോഗ്യനിലയിൽ ആശങ്ക പ്രകടിപ്പിച്ച് എഎപി

മാർച്ച് 21ന് ഡൽഹി മദ്യനയകേസുമായി ബന്ധപ്പെട്ട് ഇ ഡി അറസ്റ്റു ചെയ്തതു മുതൽ കെജ്‌രിവാളിന്റെ ശരീരഭാരം 4.5 കിലോഗ്രാം കുറഞ്ഞു

ഡല്‍ഹി മദ്യനയ കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായി തിഹാര്‍ ജയിലില്‍ കഴിയുന്ന ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ആരോഗ്യനില മോശമാകുന്നതായി ആം ആദ്മി പാര്‍ട്ടി. കെജ്രിവാളിന്റെ ശരീരഭാരം ക്രമാതീതമായി കുറയുകയാണെന്ന് എഎപി നേതാവും മന്ത്രിയുമായ അതിഷി സിങ് പ്രതികരിച്ചു. പാര്‍ട്ടി ആസ്ഥാനത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തിലായിരുന്നു അതിഷിയുടെ വെളിപ്പെടുത്തല്‍. ബിജെപി കെജ്രിവാളിനെ ജയിലിലിട്ട് പീഡിപ്പിക്കുകയാണെന്ന് ആരോപിച്ചായിരുന്നു ആതിഷിയുടെ പ്രതികരണം.

'ശരീരഭാരം 4.5 കിലോഗ്രാം കുറഞ്ഞു'; 
കെജ്‌രിവാളിന്റെ ആരോഗ്യനിലയിൽ ആശങ്ക പ്രകടിപ്പിച്ച് എഎപി
കേന്ദ്ര ഏജന്‍സികള്‍ വഴി 'പേടിപ്പിച്ചു'; 2014നുശേഷം ബിജെപിയില്‍ ചേര്‍ന്നത് 25 പ്രമുഖ പ്രതിപക്ഷ നേതാക്കള്‍

"അരവിന്ദ് കെജ്‌രിവാളിന്റെ പ്രമേഹരോഗം മൂർച്ഛിച്ചിരിക്കുകയാണ്. ഇത്രയും തീവ്രമായ ആരോഗ്യപ്രശ്നങ്ങൾക്കിടയിലാണ് കെജ്‌രിവാൾ 24 മണിക്കൂറും രാജ്യത്തെ സേവിച്ചിരുന്നത്. അറസ്റ്റിനു ശേഷം കെജ്‌രിവാളിന്റെ ശരീരഭാരം 4.5കിലോഗ്രാം കുറഞ്ഞു. ഇത് വളരെയധികം അശങ്കയുണ്ടാക്കുന്ന കാര്യമാണ്. ജയിലിൽ ബിജെപി കെജ്‌രിവാളിന്റെ ആരോഗ്യമാണ് ഇല്ലാതാക്കുന്നത്." ആതിഷി സിങ് ആരോപിച്ചു. കെജ്‌രിവാളിന് എന്തെങ്കിലും സംഭവിച്ചാൽ രാജ്യം മാത്രമല്ല ദൈവം പോലും ബിജെപിയോട് പൊറുക്കില്ലെന്ന് എക്സ് പോസ്റ്റിലും ആതിഷി പ്രതികരിച്ചു.

എന്നാൽ അതിഷിയുടെ ആരോപണങ്ങള്‍ തിഹാർ ജയിൽ അധികൃതർ നിഷേധിച്ചു. കെജ്‌രിവാളിന്റെ ആരോഗ്യസ്ഥിതി തൃപ്തികരമാണെന്നും അധികൃതർ അറിയിച്ചു. ചൊവ്വാഴ്ച നടത്തിയ പരിശോധനയിൽ കെജ്‌രിവാളിന്റെ രക്തത്തിലെ പഞ്ചസാരയുടെ അളവ് വളരെ കുറവായിരുന്നു. തിഹാർ ജയിലിലെ ഡോക്ടർമാരുടെ നിരീക്ഷണത്തിലാണ് ഇപ്പോൾ കെജ്‌രിവാളെന്നും തിഹാർ ജയിൽ അധികൃതർ അറിയിച്ചു.

'ശരീരഭാരം 4.5 കിലോഗ്രാം കുറഞ്ഞു'; 
കെജ്‌രിവാളിന്റെ ആരോഗ്യനിലയിൽ ആശങ്ക പ്രകടിപ്പിച്ച് എഎപി
'കെജ്‌രിവാളിന്റെ സഹായത്തിൽ ആം ആദ്മിക്ക് പണം ലഭിച്ചു'; ഡൽഹി ഹൈക്കോടതിയിൽ അറസ്റ്റിനെ ന്യായീകരിച്ച് ഇ ഡി

തീഹാറിലെ ജയിൽ നമ്പർ 2ൽ ഏകാന്ത സെല്ലിനാണ് കെജ്‌രിവാൾ കഴിയുന്നത്. കെജ്‌രിവാളിന് നിലവിൽ ആവശ്യമായ മരുന്നുകൾ നൽകുന്നുണ്ട്. പഞ്ചസാരയുടെ അളവ് പരിശോധിക്കാൻ സെൻസറും നൽകിയിട്ടുണ്ട്. അത്യാവശ്യഘട്ടത്തിൽ സഹായം നൽകാൻ ഒരു മെഡിക്കൽ സംഘത്തെയും കെജ്രിവാളിന്റെ സെല്ലിന് സമീപം നിയോഗിച്ചിട്ടുണ്ട്.

അതിനിടെ, തന്റെ അറസ്റ്റിനെ എതിർത്തുകൊണ്ട് കെജ്‌രിവാൾ ഡൽഹി ഹൈക്കോടതിയിൽ നൽകിയ ഹർജിയെ ഇ ഡി എതിർത്തു. കെജ്‌രിവാളിന്റെ സഹായത്തോടെ ആം ആദ്മി പാർട്ടി പണം സമാഹരിച്ചിട്ടുണ്ടെന്നാണ് ഇഡി നിലപാട്. ഏപ്രിൽ 15വരെ കെജ്‌രിവാൾ ജുഡീഷ്യൽ കസ്റ്റഡിയിൽ തുടരും.

logo
The Fourth
www.thefourthnews.in