രണ്ടാംനിര നേതൃത്വം നിര്‍ദേശിച്ച് കെജ്‍രിവാള്‍; സര്‍ക്കാരിന്‌റെ ചുമതല അതിഷിക്ക്, സന്ദീപ് പഥക് പാര്‍ട്ടിയെ നയിക്കും

രണ്ടാംനിര നേതൃത്വം നിര്‍ദേശിച്ച് കെജ്‍രിവാള്‍; സര്‍ക്കാരിന്‌റെ ചുമതല അതിഷിക്ക്, സന്ദീപ് പഥക് പാര്‍ട്ടിയെ നയിക്കും

പാര്‍ട്ടിവൃത്തങ്ങള്‍ പറയുന്നതനുസരിച്ച് അദ്ദേഹത്തിന്‌റെ ഭാര്യ സുനിതയ്ക്ക് യാതൊരു ചുമതലയും നല്‍കിയിട്ടില്ല

രണ്ടാംനിര നേതൃത്വത്തിലേക്ക് ചുമതല കൈമാറി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാള്‍. മന്ത്രി അതിഷിക്കാണ് ഡല്‍ഹി സര്‍ക്കാരിന്‌റെ ചുമതല. എംഎല്‍എമാരായ ദുര്‍ഗേഷ് പഥക്, സഞ്ജീവ് ഝാ, ദിലീപ് പാണ്ഡെ എന്നിവരുടെയും മറ്റ് നേതാക്കളുടെയും സഹായത്തോടെ സംഘടനയുടെ ദേശീയ ജനറല്‍ സെക്രട്ടറി സന്ദീപ് പഥക് പാര്‍ട്ടിയെ നയിക്കും. പാര്‍ട്ടിവൃത്തങ്ങള്‍ പറയുന്നതനുസരിച്ച് കെജ്‍രിവാളിന്റെ ഭാര്യ സുനിതയ്ക്ക് യാതൊരു ചുമതലയും നല്‍കിയിട്ടില്ല. എംപി സഞ്ജയ് സിങ്ങിനും ചുമതല നല്‍കിയിട്ടില്ല.

മദ്യനയ അഴിമതി കേസുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ അരവിന്ദ് കെജ്‍രിവാളിനെ മാര്‍ച്ച് 21ന് രാത്രിയാണ് ഡല്‍ഹി മുഖ്യമന്ത്രിയെ ഇഡി അറസ്റ്റ് ചെയ്തത്. അതിനുശേഷം ആദ്യമായാണ് ചുമതല കെജ്‍രിവാള്‍ രണ്ടാംനിര നേതൃത്വത്തിലേക്ക് കൈമാറുന്നത്. ഡല്‍ഹി മുഖ്യമന്ത്രി സ്ഥാനം രാജി വെക്കില്ലെന്നും ആവശ്യമെങ്കില്‍ ജയിലില്‍ നിന്ന് ഭരിക്കുമെന്നും അറസ്റ്റിനു പിന്നാലെ കെജ്‍രിവാള്‍ പറഞ്ഞിരുന്നു. ജയിലില്‍നിന്നുതന്നെ ഡല്‍ഹിയിലെ രണ്ട് പ്രധാന വിഷയങ്ങളില്‍ അദ്ദേഹം മന്ത്രിസഭയ്ക്ക് നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു.

കെജ്‍രിവാളിന്റെ ആദ്യ ഉത്തരവ് ഡല്‍ഹി മന്ത്രി അതിഷി മര്‍ലേനക്കായിരുന്നു. ഡല്‍ഹിയിലെ കുടിവെള്ള ക്ഷാമം പരിഹരിക്കാന്‍ ആവശ്യമായ ഇടപെടല്‍ നടത്തണം. ജനങ്ങള്‍ക്ക് യാതൊരു ബുദ്ധിമുട്ടും ഉണ്ടാകരുത് എന്നതായിരുന്നു ജയിലില്‍ നിന്നുള്ള കെജ്‍രിവാളിന്റെ ആദ്യ സന്ദേശം. കസ്റ്റഡിയില്‍ ആയതിന്റെ രണ്ടാം നാളെത്തിയ ആ സന്ദേശം മന്ത്രി അതിഷി മര്‍ലേന വാര്‍ത്ത സമ്മേളനം നടത്തി വായിക്കുകയായിരുന്നു. തുടര്‍ന്ന് വന്ന രണ്ടാമത്തെ നിര്‍ദേശം ഡല്‍ഹിയിലെ മൊഹല്ല ക്ലിനിക്കുകളില്‍ സൗജന്യ മരുന്ന് വിതരണം മുടങ്ങരുത് എന്നതായിരുന്നു. ആവശ്യത്തിന് മരുന്ന് ഉറപ്പാക്കണം. ജനങ്ങള്‍ക്ക് യാതൊരു ബുദ്ധിമുട്ടും ഉണ്ടാകരുത് എന്ന സന്ദേശം ആരോഗ്യ മന്ത്രി സൗരഭ് ഭരധ്വാജ് വാര്‍ത്താ സമ്മേളനം നടത്തിയായിരുന്നു അറിയിച്ചത്.

രണ്ടാംനിര നേതൃത്വം നിര്‍ദേശിച്ച് കെജ്‍രിവാള്‍; സര്‍ക്കാരിന്‌റെ ചുമതല അതിഷിക്ക്, സന്ദീപ് പഥക് പാര്‍ട്ടിയെ നയിക്കും
'ബലിയാടാകുന്നത്‌ ഏകാധിപത്യത്തിനെതിരെ ശബ്ദമുയർത്തിയതിന്, പോരാട്ടം തുടരും'; ജാമ്യം തീര്‍ന്നു, കെജ്‌രിവാള്‍ ജയിലിലേക്ക്‌

ലോക്‌സഭ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് സുപ്രീംകോടതി അനുവദിച്ച ജാമ്യേപേക്ഷ അവസാനിച്ചതിനെത്തുടര്‍ന്ന് ഇന്നലെ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാള്‍ തിഹാര്‍ ജയിലിലേക്ക് മടങ്ങിയിരുന്നു. രാജ്ഘട്ട് സന്ദര്‍ശനത്തിന് പിന്നാലെ കൊണോട്ട് പ്ലേസിലുള്ള ഹനുമാന്‍ മന്ദിറില്‍ ദര്‍ശനം നടത്തിയശേഷം ആംആദ്മി പാര്‍ട്ടി ആസ്ഥാനത്തെത്തി അണികളേയും നേതാക്കളേയും അഭിസംബോധന ചെയ്തശേഷമാണ് അദ്ദേഹം തിഹാറിലേക്ക് തിരിച്ചത്. 21 ദിവസത്തെ ഇടക്കാല ജാമ്യത്തില്‍ പുറത്തെത്തിയ കെജ് രിവാള്‍ തിരഞ്ഞെടുപ്പില്‍ വിവിധ പാര്‍ട്ടികള്‍ക്കായി പ്രചാരണം നടത്തി. മുംബൈ, ഹരിയാന, യുപി, ഝാര്‍ഖണ്ഡ് എന്നിവിടങ്ങള്‍ സന്ദര്‍ശിച്ചു.

'എപിയല്ല പ്രധാനം. ഞങ്ങള്‍ക്ക് രാജ്യമാണ് വലുത്. ജയിലിലായത് അഴിമതിക്കല്ല, ഏകാധിപത്യത്തിനെതിരെ ശബ്ദമുയര്‍ത്തിയതിനാണ്. എനിക്കെതിരെ തെളിവുകളില്ലെന്ന് പ്രധാനമന്ത്രി തന്നെ സമ്മതിച്ചതാണ്,' എഎപി ആസ്ഥാനത്തെത്തി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്തുകൊണ്ട് ഇന്നലെ കെജ് രിവാള്‍ പറഞ്ഞു. എന്‍ഡിഎ മുന്നണിക്ക് ഭരണത്തുടര്‍ച്ച പ്രവചിച്ച എക്‌സിറ്റ് പോള്‍ ഫലങ്ങളേയും കെജ്‌രിവാള്‍ തള്ളിയിരുന്നു.

ഡല്‍ഹി കോടതയില്‍ കെജ്‌രിവാള്‍ ജാമ്യ ഹര്‍ജി സമര്‍പ്പിച്ചിട്ടുണ്ട്. ജൂണ്‍ അഞ്ചിനായിരിക്കും കോടതി ഹര്‍ജി പരിഗണിക്കുക.

logo
The Fourth
www.thefourthnews.in