അരവിന്ദ് കെജ്രിവാൾ
അരവിന്ദ് കെജ്രിവാൾ

മദ്യനയക്കേസിൽ അരവിന്ദ് കെജ്രിവാളിനെ സിബിഐ ചോദ്യംചെയ്യും; ഞായറാഴ്ച ഹാജരാകാൻ സമൻസ്

ഇതേ കേസില്‍ ഡൽഹി ഉപമുഖ്യമന്ത്രിയിയുരുന്ന മനീഷ് സിസോദിയയെ അറസ്റ്റ് ചെയ്തിരുന്നു

ഡൽഹി മദ്യനയ അഴിമതിക്കേസിൽ കുരുക്കുമുറിക്കി സിബിഐ. ഡൽഹി മുഖ്യമന്ത്രിയും ആംആദ്മി പാർട്ടി കൺവീനറുമായ അരവിന്ദ് കെജ്‌രിവാളിനെ സിബിഐ ചോദ്യംചെയ്യും. ഞായറാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാനാവശ്യപ്പെട്ട് സമൻസ് അയച്ചു. ഇതേ കേസില്‍ ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ അറസ്റ്റ് ചെയ്തിരുന്നു.

ഞായറാഴ്ച 11 മണിക്ക് നേരിട്ട് ഹാജരാകാനാണ് സമൻസിൽ ആവശ്യപ്പെടുന്നത്. ഒരു സംസ്ഥാന മുഖ്യമന്ത്രിയെ അഴിമതിക്കേസുമായി ബന്ധപ്പെട്ട് ചോദ്യംചെയ്യാൻ സിബിഐ വിളിപ്പിക്കുന്നത് സമീപകാല ചരിത്രത്തിൽ ആദ്യമാണ്. കെജ്രിവാൾ സർക്കാർ കഴിഞ്ഞ വർഷം കൊണ്ടുവന്ന മദ്യനയം, സ്വകാര്യകമ്പനികളെ സഹായിക്കുന്നതെന്നും നയത്തിന് പിന്നിൽ അഴിമതിയെന്നുമാണ് ആരോപണം. ഈ കേസാണ് സിബിഐ അന്വേഷിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട പണമിടപാടുകളിൽ എൻഫോഴ്സ് ഡയറക്ടറേറ്റും അന്വേഷണം നടത്തുന്നു.

അരവിന്ദ് കെജ്രിവാൾ
ഡൽഹി മദ്യനയക്കേസും ബിജെപി- എഎപി രാഷ്ട്രീയ പോരും; സിസോദിയയെ കുരുക്കിയ നാൾവഴികൾ

ഇതേ കേസിൽ മനീഷ് സിസോദിയ ഇപ്പോൾ ജുഡീഷ്യൽ കസ്റ്റഡിയിലാണ്. ഇ ഡി, സിബിഐ കേസുകളിൽ സിസോദിയ പ്രതിയാണ്. മദ്യനയ അഴിമതി കേസില്‍ കെജ്‌രിവാള്‍ സർക്കാരിന്റെ പങ്കാളിത്തം ഉണ്ടെന്നും അഴിമതിപ്പണം ഗോവയിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് എ എ പി ഉപയോഗിച്ചെന്നുമാണ് അന്വേഷണ സംഘങ്ങൾ വ്യക്തമാക്കുന്നത്. കേസ് രാഷ്ട്രീയ പ്രേരിതമെന്ന് എഎപി നേരത്തെ പ്രതികരിച്ചിരുന്നു. കെജ്രിവാളിന് ലഭിച്ച സമൻസിൽ കടുത്ത പ്രതിഷേധത്തിലാണ് എഎപി. ഇപ്പോഴത്തെ ദുർഭരണത്തിന് തീർച്ചയായും അന്ത്യമുണ്ടാകുമെന്ന് പാർട്ടി നേതാവും രാജ്യസഭാ എംപിയുമായ സഞ്ജയ് സിങ് ട്വീറ്റ് ചെയ്തു.

അരവിന്ദ് കെജ്രിവാൾ
ഡൽഹി മദ്യനയക്കേസിൽ മനീഷ് സിസോദിയയെ സിബിഐ അറസ്റ്റ് ചെയ്തു; രാഷ്ട്രീയ പകപോക്കലെന്ന് എഎപി

2021-22 ലെ ഡല്‍ഹി മദ്യ നയവുമായി ബന്ധപ്പെട്ടാണ് കേസ്. ലഫ്. ഗവര്‍ണറായിരുന്ന വിജയ് കുമാര്‍ സക്‌സേനയാണ് അഴിമതി ആരോപണത്തിൽ സിബിഐ അന്വേഷണം പ്രഖ്യാപിച്ചത്. 2021 നവംബര്‍ 17 ന് നടപ്പാക്കിയ മദ്യനയം വിവാദത്തെ തുടര്‍ന്ന് എ എ പി സര്‍ക്കാര്‍ 2022 ജൂലൈയില്‍ പിന്‍വലിച്ചു. കേസുമായി ബന്ധപ്പെട്ട അനധികൃത പണമിടപാട് എന്‍ഫോഴ്‌സ്‌മെന്‌റ് ഡയറക്ടറേറ്റും അന്വേഷിക്കുന്നുണ്ട്.

ലൈസന്‍സ് ഫീസ് ഒഴിവാക്കുകയോ കുറയ്ക്കുകയോ ചെയ്യുകയും മദ്യ ലൈസന്‍സ് ഉടമകള്‍ക്ക് അനാവശ്യ ആനുകൂല്യങ്ങള്‍ നല്‍കുകയും ചെയ്തു എന്നും ആരോപണം ഉയര്‍ന്നു. അഴിമതിയിലൂടെ മദ്യക്കമ്പനികള്‍ 12 ശതമാനം ലാഭമുണ്ടാക്കി. അതില്‍ 6 ശതമാനം ഹൈദരാബാദ് ആസ്ഥാനമായുള്ള വ്യവസായി അഭിഷേക് ബോണിപ്പള്ളിയെപ്പോലുള്ള ഇടനിലക്കാര്‍ വഴി പൊതുപ്രവര്‍ത്തകര്‍ക്ക് എത്തിച്ചുവെന്നുമാണ് ആരോപണം.

അരവിന്ദ് കെജ്രിവാൾ
ഡല്‍ഹി മദ്യനയ അഴിമതി: കെ കവിതയ്ക്കെതിരായ ഇ ഡി നീക്കം ബിആര്‍എസിനെ ലക്ഷ്യമിട്ടോ ?

തെലങ്കാനാ മുഖ്യമന്ത്രി കെ ചന്ദ്രശേഖരറാവുവിന്റെ മകൾ കെ കവിതയടക്കം പ്രമുഖരെ കേസിൽ ഇഡിയും സിബിഐയും ചോദ്യം ചെയ്തിട്ടുണ്ട്. പുതിയ തെളിവുകൾ ലഭ്യമായെന്നും ഇതിന്റെ അടിസ്ഥാനത്തിലാണ് കെജ്രിവാളിനെ ചോദ്യംചെയ്യാൻ വിളിപ്പിക്കുന്നതെന്നുമാണ് സിബിഐ വൃത്തങ്ങൾ വ്യക്തമാക്കുന്നത്.

logo
The Fourth
www.thefourthnews.in