മോദി സര്‍ക്കാരിന്റെ ആദ്യ നൂറുദിന പരിപാടിയില്‍ പിഎംഎവൈ-ജിയും; രണ്ട് കോടി അധിക വീടുകള്‍ക്ക് സാധ്യത

മോദി സര്‍ക്കാരിന്റെ ആദ്യ നൂറുദിന പരിപാടിയില്‍ പിഎംഎവൈ-ജിയും; രണ്ട് കോടി അധിക വീടുകള്‍ക്ക് സാധ്യത

പിഎംഎവൈ-ജി പ്രകാരം ഗുണഭോക്താവിന് നല്‍കുന്ന സഹായം കേന്ദ്രം 50 ശതമാനം വര്‍ധിപ്പിച്ചേക്കുമെന്നും റിപ്പോർട്ടുണ്ട്.

ഇന്നലെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ മൂന്നാം മോദി സര്‍ക്കാരിന്‌റെ ആദ്യ നൂറുദിന കര്‍മപരിപാടികളില്‍ പ്രധാനമന്ത്രി ആവാസ് യോജന ഗ്രാമീണ്‍ (പിഎംഎവൈ-ജി) പ്രകാരം കൂടുതല്‍ സഹായത്തോടെ രണ്ട് കോടി അധിക വീടുകള്‍ അനുവദിക്കാന്‍ സാധ്യത. സമതല പ്രദേശങ്ങളില്‍ 1.2 ലക്ഷം രൂപ വരെയും മലയോര പ്രദേശങ്ങള്‍, ദുഷ്‌കരമായ മേഖലകള്‍, ആദിവാസി പിന്നാക്ക മേഖലകള്‍ എന്നിവിടങ്ങളില്‍ 1.30 ലക്ഷം രൂപ വരെയും സംയോജിത കര്‍മപദ്ധതി(ഐഎഫി) പ്രകാരം ഓരോ ഗുണഭോക്താവിും ലഭിക്കുമെന്ന് ദ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. പിഎംഎവൈ-ജി പ്രകാരം ഗുണഭോക്താവിന് നല്‍കുന്ന സഹായം കേന്ദ്രം 50 ശതമാനം വര്‍ധിപ്പിച്ചേക്കുമെന്നും റിപ്പോർട്ടുണ്ട്.

ഇതനുസസരിച്ച് സമതലപ്രദേശങ്ങളില്‍ നിലവിലുള്ള 1.20 ലക്ഷം 1.8 ലക്ഷമായും മലയോരപ്രദേശങ്ങളിലെ 1.30 ലക്ഷം രണ്ട് ലക്ഷമായും കേന്ദ്രം വര്‍ധിപ്പിച്ചേക്കുമെന്നും വൃത്തങ്ങളെ ഉദ്ധരിച്ച് ദ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

2016-ല്‍ പിഎംഎവൈ-ജിക്ക് കീഴില്‍ അനുവദിച്ച 2.95 കോടി വീടുകള്‍ക്ക് പുറമേയാണ് ഇപ്പോഴുള്ള ഈ രണ്ട് കോടി വീടുകള്‍. 2.95 കോടി വീടുകളില്‍ 2.61 കോടി പിഎംഎവൈ-ജിക്ക് കീഴില്‍ ഇതുവരെ നിര്‍മിച്ചിട്ടുണ്ട്.

മോദി സര്‍ക്കാരിന്റെ ആദ്യ നൂറുദിന പരിപാടിയില്‍ പിഎംഎവൈ-ജിയും; രണ്ട് കോടി അധിക വീടുകള്‍ക്ക് സാധ്യത
പ്രമുഖരും പുതുമുഖങ്ങളും, ഇടം നഷ്ടപ്പെട്ട് സ്മൃതിയും ഠാക്കൂറും; മോദിയുടെ മൂന്നാം സംഘം ഇങ്ങനെ

കേന്ദ്രവും സംസ്ഥാനവും സമതല പ്രദേശങ്ങളില്‍ 60:40 എന്ന അനുപാതത്തിലും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍, പർവത പ്രദേശത്തെ രണ്ടു സംസ്ഥാനങ്ങള്‍, ജമ്മുകാശ്മീരിൽ 90:10 എന്ന അനുപാതത്തിലും ചെലവ് പങ്കിടുന്നു. ലഡാക്കിലെ ഉള്‍പ്പെടെ കേന്ദ്രഭരണ പ്രദേശങ്ങളില്‍ നൂറു ശതമാനം ചെലവ് കേന്ദ്രം വഹിക്കുന്നു.

2024-25ലെ ഇടക്കാല ബജറ്റ് അവതരിപ്പിച്ച ധനമന്ത്രി നിര്‍മല സീതാരാമന്‍ പിഎംഎവൈ-ജിക്ക് കീഴില്‍ അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ രണ്ട് കോടി വീടുകള്‍ നിര്‍മിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. കോവിഡ് 19 സൃഷ്ടിച്ച വെല്ലുവിളികള്‍ക്കിടയിലും പിഎംഎവൈ-ജി നടപ്പാക്കല്‍ തുടരുകയാണെന്നും മൂന്ന് ലക്ഷം വീടുകള്‍ എന്ന ലക്ഷ്യത്തിലേക്ക് സര്‍ക്കാര്‍ അടുത്തുവെന്നും ബജറ്റ് പ്രസംഗത്തില്‍ നിര്‍മല സീതാരാമന്‍ പറഞ്ഞിരുന്നു.

2024-25 സാമ്പത്തിക വര്‍ഷത്തേക്ക് പിഎംഎവൈ-ജിക്കായി ധനമന്ത്രി 54,500 കോടി രൂപ അനുവദിച്ചു. ഇത് കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ ബജറ്റ് വിഹിതമായ 54,487 കോടി രൂപയ്ക്ക് സമാനമാണ്.

logo
The Fourth
www.thefourthnews.in