മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രി അശോക് ചവാന്‍ കോണ്‍ഗ്രസ് വിട്ടു; ബിജെപിയിലേക്കെന്ന് സൂചന

മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രി അശോക് ചവാന്‍ കോണ്‍ഗ്രസ് വിട്ടു; ബിജെപിയിലേക്കെന്ന് സൂചന

2008-2010 കാലയളവിലാണ് അശോക് ചവാന്‍ മഹാരാഷ്ട്ര മുഖ്യമന്ത്രിയായിരുന്നത്

മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രി അശോക് ചവാന്‍ കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ചു. ബിജെപിയില്‍ ചേര്‍ന്നേക്കും എന്നാണ് സൂചന. ഇതോടെ ലോക്‌സഭ തിരഞ്ഞെടുപ്പ് അടുക്കുന്നതിനിടെ മഹാരാഷ്ട്ര കോണ്‍ഗ്രസില്‍ പ്രതിസന്ധി രൂക്ഷമാവുകയാണ്. കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയുമായിരന്ന ബാബ സിദ്ദിഖ് എന്‍സിപി അജിത് പവാര്‍ പക്ഷത്തിനൊപ്പം ചേര്‍ന്നിരുന്നു. ജനുവരിയില്‍, പാര്‍ട്ടിയുടെ പ്രധാന മുഖമായിരുന്ന മിലിന്ദ് ദേവ്‌റ ശിവസേന ഷിന്‍ഡെ പക്ഷത്തിനൊപ്പം ചേര്‍ന്നിരുന്നു.

2008-2010 കാലയളവിലാണ് അശോക് ചവാന്‍ മഹാരാഷ്ട്ര മുഖ്യമന്ത്രിയായിരുന്നത്. 2014 മുതല്‍ 2019 വരെ പിസിസി അധ്യക്ഷനായി പ്രവര്‍ത്തിച്ചിരുന്നു. ഭോകര്‍ മണ്ഡലത്തില്‍ നിന്ന് നിയമസഭയിലെത്തിയ അശോക് ചവാന്‍, ഇന്ന് സ്പീക്കറെ കണ്ട് എംഎല്‍എ സ്ഥാനവും രാജിവച്ചു. ബിജെപി ടിക്കറ്റില്‍ രാജ്യസഭയിലേക്ക് മത്സരിച്ചേക്കും എന്നാണ് സൂചന.

ചില കോണ്‍ഗ്രസ് നോക്കള്‍ ബിജെപിയുമായി ആശയവിനിമയം നടത്തുന്നുണ്ടെന്ന് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും ബിജെപി നേതാവുമായ ദേവേന്ദ്ര ഫട്‌നാവിസ് പറഞ്ഞിരുന്നു. നാംദേഡ് മേഖലയില്‍ സ്വാധീനമുള്ള നേതാവാണ് അശോക് ചവാന്‍. അദ്ദേഹത്തിന്റെ വിട്ടുപോക്ക് ഈ മേഖലയില്‍ പാര്‍ട്ടിയെ പ്രതിരോധത്തിലാക്കും.

മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രി അശോക് ചവാന്‍ കോണ്‍ഗ്രസ് വിട്ടു; ബിജെപിയിലേക്കെന്ന് സൂചന
നിതീഷ് കുമാർ സർക്കാർ ഭൂരിപക്ഷം തെളിയിക്കും മുൻപ് സ്‌പീക്കർ പുറത്ത്; അവിശ്വാസ പ്രമേയം പാസാക്കി ബിഹാർ നിയമസഭ

സംസ്ഥാന നേതൃത്വവുമായുള്ള അഭിപ്രായ ഭിന്നതകളാണ് ചവാനെ പാര്‍ട്ടി വിടാന്‍ പ്രേരിപ്പിച്ചത്. 2022 മുതല്‍, അദ്ദേഹം പാര്‍ട്ടിയില്‍ നിന്ന് രാജിവച്ചേക്കും എന്ന അഭ്യൂഹങ്ങള്‍ നിലനിന്നിരുന്നു. 2008-ല്‍ മുംബൈയില്‍ നടന്ന ഭീകരാക്രമണത്തെ തുടര്‍ന്ന് വികാസ് റാവുദേശ്മുഖ് മുഖ്യമന്ത്രി സ്ഥാനം ഒഴിഞ്ഞതിന് പിന്നാലെയാണ് അശോക് ചവാന്‍ മുഖ്യമന്ത്രി സ്ഥാനത്തെത്തുന്നത്. 2009 നിയമസഭ തിരഞ്ഞെടുപ്പിന് ശേഷം അദ്ദേഹം വീണ്ടും മുഖ്യമന്ത്രിയായി. 2010-ല്‍ ആദര്‍ശ് ഫ്‌ലാറ്റ് കുംഭകോണ വിവാദത്തെ തുടര്‍ന്ന് മുഖ്യമന്ത്രി സ്ഥാനം രാജിവയ്‌ക്കേണ്ടിവന്നു.

logo
The Fourth
www.thefourthnews.in