ആദിവാസി യുവതിയെ മര്‍ദിച്ച് നഗ്നയാക്കി നടത്തിയ സംഭവം: നഷ്ടപരിഹാരം പ്രഖ്യാപിച്ച്  അശോക് ഗെഹ്ലോട്ട്

ആദിവാസി യുവതിയെ മര്‍ദിച്ച് നഗ്നയാക്കി നടത്തിയ സംഭവം: നഷ്ടപരിഹാരം പ്രഖ്യാപിച്ച് അശോക് ഗെഹ്ലോട്ട്

സഹായം പ്രഖ്യാപിച്ചത് അവരുടെ സാമൂഹികവും സാമ്പത്തികവുമായ സുരക്ഷിതത്വം ഉറപ്പാക്കാന്‍ വേണ്ടിയാണെന്ന് ഗെഹ്ലോട്ട് എക്‌സില്‍ കുറിച്ചു

രാജസ്ഥാനിൽ ആദിവാസി യുവതിയെ നഗ്നയാക്കി നടത്തിയ സംഭവത്തിൽ ആക്രമണം നേരിട്ട യുവതിക്ക് സഹായം പ്രഖ്യാപിച്ച് സർക്കാർ. മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് യുവതിക്ക് 10 ലക്ഷം രൂപ നഷ്ടപരിഹാരവും സര്‍ക്കാര്‍ ജോലിയും വാഗ്ദാനം ചെയ്തു. യുവതിയേയും കുടുംബത്തേയും കണ്ട ശേഷമാണ് പ്രഖ്യാപനം. സഹായം പ്രഖ്യാപിച്ചത് അവരുടെ സാമൂഹികവും സാമ്പത്തികവുമായ സുരക്ഷിതത്വം ഉറപ്പാക്കാന്‍ വേണ്ടിയാണെന്ന് അദ്ദേഹം എക്‌സില്‍ കുറിച്ചു.

മറ്റൊരാളുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് ഇരുപത്തൊന്നുകാരിയായ യുവതിയെ ഭർത്താവും ഭർതൃബന്ധുക്കളും ചേർന്ന് നഗ്നയാക്കി പൊതുവിടത്തിലൂടെ നടത്തുകയായിരുന്നു. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പ്രചരിച്ചതോടെ, യുവതിയുടെ ഭർത്താവ് ഉൾപ്പെടെ എട്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. എന്നാൽ, വരും മാസങ്ങളിൽ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന രാജസ്ഥാനിൽ, കോൺഗ്രസിനെതിരെയുള്ള ആയുധമായി ബിജെപി ഉൾപ്പെടെയുള്ള പ്രതിപക്ഷപാർട്ടികൾ സംഭവം ഏറ്റെടുത്തതോടെ, പ്രതിഷേധവും വാക്പോരും ശക്തമാകുകയാണ്.

വിവാഹിതയായ യുവതി മറ്റൊരാള്‍ക്കൊപ്പം താമസിക്കുന്നതില്‍ രോഷാകുലരായ ഭര്‍ത്താവിന്റെ ബന്ധുക്കളായ സ്ത്രീകള്‍ അവരെ സ്വന്തം ഗ്രാമത്തിലേക്ക് ബലമായി കൂട്ടിക്കൊണ്ടുവരികയും അവിടെവച്ച് മര്‍ദിക്കുകയും നഗ്‌നയാക്കി നടത്തുകയും ചെയ്തുവെന്നാണ് പോലീസ് പറയുന്നത്. കേസ് രജിസ്റ്റര്‍ ചെയ്ത പോലീസ് അന്വേഷണം വേഗത്തില്‍ പൂര്‍ത്തിയാക്കുന്നതിനായി ആറ് സംഘങ്ങള്‍ രൂപീകരിച്ചു. ഡിജിപി ഉമേഷ് മിശ്രയ്ക്കാണ് മേല്‍നോട്ടച്ചുമതല. ഒരു വര്‍ഷം മുമ്പായിരുന്നു ഇവരുടെ വിവാഹം.

ആദിവാസി യുവതിയെ മര്‍ദിച്ച് നഗ്നയാക്കി നടത്തിയ സംഭവം: നഷ്ടപരിഹാരം പ്രഖ്യാപിച്ച്  അശോക് ഗെഹ്ലോട്ട്
രാജസ്ഥാനിൽ ആദിവാസി യുവതിയെ നഗ്നയാക്കി നടത്തി; ഗെഹ്‍ലോട്ടിനും കോണ്‍ഗ്രസിനുമെതിരെ രൂക്ഷ വിമർശനവുമായി ബിജെപി

സംഭവത്തിൽ കോൺഗ്രസിനെതിരെ രൂക്ഷവിമർശനവുമായി ബിജെപി രംഗത്തെത്തി. ഭരണപക്ഷം അധികാരത്തർക്കത്തിൽ ലയിച്ചിരിക്കുകയാണെന്ന് ബിജെപി അധ്യക്ഷൻ ജെ പി നദ്ദ ആരോപിച്ചു. രാജസ്ഥാനിലെ ജനങ്ങൾ സംസ്ഥാന സർക്കാരിനെ പാഠം പഠിപ്പിക്കുമെന്നും വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകൾ ചൂണ്ടിക്കാട്ടി നദ്ദ പറഞ്ഞു.

logo
The Fourth
www.thefourthnews.in