'ഷാഹി ഈദ്ഗാഹ് നിർമിക്കാൻ ഔറംഗസേബ് മഥുര ക്ഷേത്രം തകർത്തു'; എഎസ്ഐ റിപ്പോർട്ടിൽ പറയുന്നതായി അവകാശവാദം

'ഷാഹി ഈദ്ഗാഹ് നിർമിക്കാൻ ഔറംഗസേബ് മഥുര ക്ഷേത്രം തകർത്തു'; എഎസ്ഐ റിപ്പോർട്ടിൽ പറയുന്നതായി അവകാശവാദം

യുപി സ്വദേശി അജയ് പ്രതാപ് സിങ് സമർപ്പിച്ച വിവരാവകാശ അപേക്ഷേയ്ക്ക് ലഭിച്ച മറുപടിയിലാണ് ഇക്കാര്യം പറയുന്നതെന്നാണ് റിപ്പോർട്ട്

മഥുരയിലെ കേശവദേവ് ക്ഷേത്രം തകർത്താണ് മുഗൾ ചക്രവർത്തിയായ ഔറംഗസേബ് ശ്രീകൃഷ്ണന്റെ ജന്മസ്ഥലത്ത് ഷാഹി ഈദ്ഗാഹ് മസ്ജിദ് നിർമിച്ചതെന്ന് വ്യക്തമാക്കുന്ന ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ (എഎസ്ഐ) റിപ്പോർട്ടിൽ പറയുന്നതായി അവകാശവാദം. യുപി സ്വദേശി അജയ് പ്രതാപ് സിങ് സമർപ്പിച്ച വിവരാവകാശ നിയമപ്രകാരമുള്ള അപേക്ഷേയ്ക്ക് മറുപടിയായി നൽകിയ റിപ്പോർട്ടിലാണ് ഇക്കാര്യം പറയുന്നതെന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

മഥുരയിലെ കൃഷ്ണ ജന്മഭൂമി ക്ഷേത്ര സമുച്ചയത്തെക്കുറിച്ചുള്ള 1920ലെ ഗസറ്റിലെ രേഖകളെ അടിസ്ഥാനമാക്കിയാണ് എഎസ്ഐയുടെ ഇന്ത്യയുടെ വെളിപ്പെടുത്തലെന്നാണ് റിപ്പോർട്ട്. 1920 നവംബറിലെ ഗസറ്റിൽനിന്നുള്ള ഭാഗം ഉദ്ധരിച്ചാണ് പരാമർശമെന്നും റിപ്പോർട്ടിൽ പറയുന്നു.

നസുൽ കുടിയേറ്റക്കാരുടെ കൈവശമില്ലാതിരുന്ന 'കത്ര കുന്നിന്റെ' ഭാഗങ്ങൾ മഥുരയിലെ മസ്ജിദിന്റെ നിർമാണത്തിന് ഉപയോഗിച്ചിട്ടുണ്ടെന്നും ഇത് കേശവദേവിന്റെ ക്ഷേത്രം നിലനിന്നിരുന്ന സ്ഥലമായിരുന്നുവെന്നുമാണ് റിപ്പോർട്ടിൽ പറയുന്നത്. 'കൃഷ്ണ ജന്മഭൂമി' എന്ന് പരാമർശിക്കാതെയാണ് എഎസ്ഐയുടെ മറുപടി.

'ഷാഹി ഈദ്ഗാഹ് നിർമിക്കാൻ ഔറംഗസേബ് മഥുര ക്ഷേത്രം തകർത്തു'; എഎസ്ഐ റിപ്പോർട്ടിൽ പറയുന്നതായി അവകാശവാദം
മഥുര ഷാഹി ഈദ്ഗാഹ് പള്ളിയിലെ സർവേ തടഞ്ഞ് സുപ്രീംകോടതി

കൃഷ്ണ ജന്മഭൂമിയിൽ നിലനിന്നിരുന്നതായി അവകാശപ്പെടുന്ന കേശവദേവ് ക്ഷേത്രം പൊളിച്ചതിനെ ചോദ്യം ചെയ്താണ് യുപി മെയിൻപുരി സ്വദേശിയാ അജയ് പ്രതാപ് സിങ് വിവരാവകാശ അപേക്ഷ സമർപ്പിച്ചത്. 'കൃഷ്ണ ജന്മഭൂമി' എന്ന വാക്ക് പരാമർശിക്കാതെ തർക്കഭൂമിയിൽ നിലനിന്നിരുന്ന ക്ഷേത്രം തകർത്താണ് മുഗൾ ചക്രവർത്തി മസ്ജിദ് പണികഴിച്ചതെന്നാണ് വ്യക്തമാക്കിയിട്ടുള്ളത്.

വിവരാകാവകാശ രേഖ പ്രകാരം ലഭിച്ച വിവരങ്ങൾ അലഹബാദ് ഹൈക്കോടതിക്കും സുപ്രീംകോടതിക്കും മുൻപാകെ സമർപ്പിക്കുമെന്ന് ശ്രീകൃഷ്ണ ജന്മഭൂമി മുക്തി നിർമാൺ ട്രസ്റ്റ് അധ്യക്ഷൻ അഡ്വ. മഹേന്ദ്ര പ്രതാപ് സിങ് പറഞ്ഞു.

"ചരിത്രപരമായ തെളിവുകളുടെ അടിസ്ഥാനത്തിൽ, 1670 ൽ ഔറംഗസേബ് ക്ഷേത്രം പൊളിക്കാൻ ഉത്തരവ് പുറപ്പെടുവിച്ചതായി ഹർജിയിൽ പരാമർശിച്ചിരുന്നു. തുടർന്നാണ് അതേ സ്ഥലത്ത് ഷാഹി ഈദ് ഗാഹ് മസ്ജിദ് നിർമിക്കപ്പെടുന്നത്. ഇപ്പോൾ വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യത്തിന് മറുപടിയായി ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ ആവശ്യമായ വിവരങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്. ഫെബ്രുവരി 22ന് വാദം കോടതി വാദം കേൾക്കാനിരിക്കെ, സുപ്രീം കോടതിക്ക് മുൻപാകെ തെളിവുകളെല്ലാം സമർപ്പിക്കും,” മഹേന്ദ്ര പ്രതാപ് സിങ് പറഞ്ഞു.

'ഷാഹി ഈദ്ഗാഹ് നിർമിക്കാൻ ഔറംഗസേബ് മഥുര ക്ഷേത്രം തകർത്തു'; എഎസ്ഐ റിപ്പോർട്ടിൽ പറയുന്നതായി അവകാശവാദം
ഷാഹി ഈദ്ഗാഹ്- കൃഷ്ണജന്മഭൂമി തർക്കം: പള്ളി പൊളിക്കണമെന്ന പൊതുതാത്പര്യ ഹര്‍ജി പരിഗണിക്കാതെ സുപ്രീംകോടതി

മറ്റൊരു സംഭവത്തിൽ, ഹിന്ദുപക്ഷം ഭൂമി കയ്യേറിയെന്ന് ആരോപിച്ച് മുസ്ലിം ഹർജിക്കാർ നൽകിയ 53 വർഷം പഴക്കമുള്ള കേസ് യുപിയിലെ ബാഗ്പത് സിവിൽ കോടതി തള്ളി. 20 ഏക്കറോളം വരുന്ന ഭൂമി ഇതിഹാസ കാവ്യമായ 'മഹാഭാരത'ത്തിൽ പരാമർശിക്കുന്ന 'ലക്ഷഗൃഹം' ഉണ്ടന്ന് ചൂണ്ടിക്കാട്ടി ഹിന്ദു മതവിശ്വാസികൾ കയ്യേറിയെന്ന് അവകാശപ്പെട്ടാണ് മുസ്ലിം വിഭാഗം കോടതിയെ സമീപിച്ചത്.

'ഷാഹി ഈദ്ഗാഹ് നിർമിക്കാൻ ഔറംഗസേബ് മഥുര ക്ഷേത്രം തകർത്തു'; എഎസ്ഐ റിപ്പോർട്ടിൽ പറയുന്നതായി അവകാശവാദം
കൃഷ്ണജന്മഭൂമി കേസ്: പരിശോധനയ്ക്ക് കമ്മീഷനെ അനുവദിച്ച ഹൈക്കോടതി ഉത്തരവ് സ്‌റ്റേ ചെയ്യാതെ സുപ്രീം കോടതി

ബാഗ്പത് ജില്ലയിലെ ബർനവ ഗ്രാമത്തിൽ ഹിൻഡൻ, കൃഷ്നി നദികളുടെ സംഗമസ്ഥാനത്തോട് ചേർന്നുള്ള ഒരു പുരാതനമായ കുന്നിൽ സ്ഥിതി ചെയ്യുന്ന സൂഫിവര്യനായിരുന്ന ബദറുദ്ദീൻ ഷായുടെ ശവകുടീരവും ശ്മശാനവും നിലകൊള്ളുന്ന സ്ഥലത്തെച്ചൊല്ലി ദീർഘകാലമായി തർക്കം നിലനിന്നിരുന്നു. 1920ലെ തർക്കഭൂമി വഖഫ് സ്വത്താണോ അതോ ശ്മശാനമാണോ എന്ന് സ്ഥാപിക്കാൻ മുസ്ലീം പക്ഷത്തിന് കഴിഞ്ഞിട്ടില്ലെന്നാണ് കോടതി നിരീക്ഷണം. നിലവിൽ ആർക്കിയോളജിക്കൽ സര്‍വെ ഓഫ് ഇന്ത്യയുടെ കീഴിലുള്ള സംരക്ഷിത സ്ഥലമാണിത്.

logo
The Fourth
www.thefourthnews.in