'എനിക്ക് ഇപ്പോള്‍ മുസ്ലിം വോട്ടുകൾ വേണ്ട'; വോട്ട് ബാങ്ക് രാഷ്ട്രീയം ഒരുപാട് പ്രശ്‌നങ്ങളുണ്ടാക്കുന്നു- ഹിമന്ത ബിശ്വ ശര്‍മ

'എനിക്ക് ഇപ്പോള്‍ മുസ്ലിം വോട്ടുകൾ വേണ്ട'; വോട്ട് ബാങ്ക് രാഷ്ട്രീയം ഒരുപാട് പ്രശ്‌നങ്ങളുണ്ടാക്കുന്നു- ഹിമന്ത ബിശ്വ ശര്‍മ

തിരഞ്ഞെടുപ്പ് വോട്ടിന് വേണ്ടിയും തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് വേണ്ടിയും മുസ്ലിം പ്രദേശത്തേയ്ക്ക് പോയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു

മുസ്ലീം വോട്ടുകള്‍ വേണ്ടെന്ന പരാമര്‍ശവുമായി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ. വോട്ട് ബാങ്ക് രാഷ്ട്രീയം കൊണ്ട് ഒരുപാട് പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നുണ്ടെന്നും അതിനാല്‍ അത്തരത്തിലുള്ള രാഷ്ട്രീയത്തില്‍ ഏര്‍പ്പെടുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. എന്‍ഡിടിവിക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു ഹിമന്തയുടെ പരാമര്‍ശം.

രാഷ്ട്രീയത്തെ വികസനവുമായി ബന്ധിപ്പിക്കുന്നില്ല, കോണ്‍ഗ്രസ് അതാണ് ചെയ്തിരുന്നത്

ഹിമന്ത ബിശ്വ ശര്‍മ

'ഇപ്പോള്‍ എനിക്ക് മുസ്ലിം വോട്ടുകള്‍ വേണ്ട. വോട്ട് ബാങ്ക് രാഷ്ട്രീയം കൊണ്ടാണ് എല്ലാ പ്രശ്‌നങ്ങളും സംഭവിക്കുന്നത്. ഞാൻ മാസത്തിലൊരിക്കല്‍ മുസ്ലിം പ്രദേശങ്ങൾ സന്ദർശിക്കുകയും അവരുടെ പരിപാടികളില്‍ പോയി പങ്കെടുക്കുന്നുമുണ്ട്. പക്ഷേ ഞാന്‍ രാഷ്ട്രീയത്തെ വികസനവുമായി ബന്ധിപ്പിക്കുന്നില്ല, കോണ്‍ഗ്രസ് അതാണ് ചെയ്തിരുന്നത്. കോണ്‍ഗ്രസിന് മുസ്ലിമുമായുള്ള ബന്ധം വോട്ടിന് വേണ്ടിയുള്ളതാണെന്ന് നിങ്ങള്‍ തിരിച്ചറിയണം'.അഭിമുഖത്തില്‍ മുഖ്യമന്ത്രി പറഞ്ഞു.

'എനിക്ക് ഇപ്പോള്‍ മുസ്ലിം വോട്ടുകൾ വേണ്ട'; വോട്ട് ബാങ്ക് രാഷ്ട്രീയം ഒരുപാട് പ്രശ്‌നങ്ങളുണ്ടാക്കുന്നു- ഹിമന്ത ബിശ്വ ശര്‍മ
'മുസ്ലീങ്ങളെ ബഹിഷ്‌കരിക്കാനുള്ള ആഹ്വാനങ്ങള്‍ അംഗീകരിക്കാനാകില്ല'; നൂഹ് സംഘര്‍ഷത്തില്‍ രൂക്ഷവിമര്‍ശനവുമായി സുപ്രീംകോടതി

ഇപ്പോള്‍ വോട്ട് നല്‍കരുതെന്നും മുസ്ലിങ്ങളോട് ഹിമന്ത ബിശ്വ ശര്‍മ ആവശ്യപ്പെടുന്നുണ്ട്. 'അടുത്ത പത്ത് വര്‍ഷത്തിനുള്ളില്‍ നിങ്ങളുടെ പ്രദേശത്ത് വികസനം കൊണ്ട് വരണം. ശൈശവ വിവാഹങ്ങള്‍ നടക്കുന്നില്ലെന്ന് ഉറപ്പാക്കും, കുട്ടികള്‍ മദ്രസയില്‍ പോകില്ലെന്ന് ഉറപ്പാക്കണം. പകരം അവര്‍ക്കായി കോളേജുകള്‍ പണിയും. എന്നിട്ട് മാത്രമേ വോട്ട് ചോദിക്കുകയുള്ളു'. അദ്ദേഹം പറഞ്ഞു.

കോണ്‍ഗ്രസ് ഭരിക്കുന്ന കാലത്ത് മുസ്ലിം പ്രദേശങ്ങളില്‍ അടിസ്ഥാന സൗകര്യങ്ങളോ സ്‌കൂളുകളോ നിര്‍മിച്ചിട്ടില്ലെന്നും കുറച്ച് വര്‍ഷത്തിനുളളില്‍ ബിജെപി സര്‍ക്കാര്‍ ഇത് നടപ്പാക്കുമെന്നും അതിന് ശേഷം അവരോട് പോയി വോട്ട് ചോദിക്കുമെന്നുമാണ് ഹിമന്ത ബിശ്വ ശര്‍മ അവകാശപ്പെടുന്നത്. ഒരു കൊടുക്കല്‍ വാങ്ങല്‍ ബന്ധമായി അതിനെ കാണാന്‍ ആഗ്രഹിക്കാത്തത് കൊണ്ടാണ് ഇങ്ങനെ ചെയ്യുന്നതെന്നാണ് വാദം. 2016 ലെയും 2020 ലെയും തിരഞ്ഞെടുപ്പ് വോട്ടിന് വേണ്ടിയും തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് വേണ്ടിയും മുസ്ലിം പ്രദേശത്തേയ്ക്ക് പോയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

മുന്‍പ് കോണ്‍ഗ്രസ് പാര്‍ട്ടിയിലുണ്ടായിരുന്ന ഹിമന്ത് ബിശ്വ ശര്‍മ 2015 ലാണ് പാര്‍ട്ടി വിട്ട് ബിജെപിയിലേക്ക് പോകുന്നത്

മുന്‍പ് കോണ്‍ഗ്രസ് പാര്‍ട്ടിയിലുണ്ടായിരുന്ന ഹിമന്ത് ബിശ്വ ശര്‍മ 2015 ലാണ് പാര്‍ട്ടി വിട്ട് ബിജെപിയിലേക്ക് പോകുന്നത്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ബിജെപിയെ അധികാരത്തിലെത്തിക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചയാള്‍ കൂടിയാണ് ഹിമന്ത ബിശ്വ ശര്‍മ. തുടര്‍ച്ചയായി മൂന്ന് തവണ സംസ്ഥാനം ഭരിച്ച കോണ്‍ഗ്രസിന്റെ തരൂണ്‍ ഗൊഗോയ് സര്‍ക്കാരിനെ 2016 ല്‍ താഴെയിറക്കുന്നതില്‍ പ്രധാന പങ്കുവഹിച്ചത് ഹിമന്തയുടെ തന്ത്രങ്ങളാണ്.

logo
The Fourth
www.thefourthnews.in