അഞ്ചു സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് തീയതിയായി; ഛത്തിസ്ഗഡില്‍ മാത്രം രണ്ടു ഘട്ടം, വോട്ടെണ്ണൽ ഡിസംബർ മൂന്നിന്

അഞ്ചു സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് തീയതിയായി; ഛത്തിസ്ഗഡില്‍ മാത്രം രണ്ടു ഘട്ടം, വോട്ടെണ്ണൽ ഡിസംബർ മൂന്നിന്

ഛത്തീസ്ഗഡ്, രാജസ്ഥാൻ, മധ്യപ്രദേശ്, മിസോറാം, തെലങ്കാന എന്നിവിടങ്ങളിലെ തിരഞ്ഞെടുപ്പിലായി 16.14 കോടി വോട്ടർമാരാണ് അവരുടെ ജനാധിപത്യാവകാശം വിനിയോഗിക്കുക

അഞ്ചുസംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിച്ച് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ. ഛത്തീസ്ഗഡ്, രാജസ്ഥാൻ, മധ്യപ്രദേശ്, മിസോറാം, തെലങ്കാന എന്നിവിടങ്ങളിലെ തിരഞ്ഞെടുപ്പിലായി 16.14 കോടി വോട്ടർമാരാണ് അവരുടെ ജനാധിപത്യാവകാശം വിനിയോഗിക്കുക. 60.2 ലക്ഷം പുതിയ വോട്ടർമാരാണ് അവരുടെ കന്നിവോട്ട് രേഖപ്പെടുത്താൻ ബൂത്തുകളിലെത്തുക. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനാണ് തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചത്.

ഛത്തീസ്ഗഡ് ഒഴികെയുള്ള മറ്റ് നാല് സംസ്ഥാനങ്ങളിലും ഒറ്റഘട്ടമായാകും വോട്ടെടുപ്പ് നടക്കുക. ഛത്തീസ്ഗഡിൽ ആദ്യഘട്ട വോട്ടെടുപ്പ് നവംബർ ഏഴിനും രണ്ടാം ഘട്ടം 17നും നടക്കും. മിസോറാമിലും ഏഴിനാണ് വോട്ടെടുപ്പ്. മധ്യപ്രദേശിൽ നവംബർ 17നും രാജസ്ഥാനിൽ അതേമാസം 23നും വോട്ടെടുപ്പ് നടക്കും. ഏറ്റവും അവസാനം പോളിങ് ബൂത്തിലേക്ക് പോകുക തെലങ്കാനയാണ്. നവംബർ മുപ്പതിനാണ് വോട്ടെടുപ്പ് . എല്ലാ സംസ്ഥാനങ്ങളിലെയും വോട്ടെണ്ണൽ ഡിസംബർ മൂന്നിനാണ്.

അതേസമയം, കോൺഗ്രസിന്റെ പ്രവർത്തക സമിതി തിങ്കളാഴ്ച യോഗം ചേർന്നിരുന്നു. പാർട്ടിയുടെ തിരഞ്ഞെടുപ്പ് തന്ത്രം സംബന്ധിച്ചായിരുന്നു ചർച്ച. തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലും കോൺഗ്രസ് ഇതുവരെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിട്ടില്ല. അധികാരത്തിലില്ലാത്ത മധ്യപ്രദേശ്, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങളിൽ, വൈദ്യുതി മുതൽ പൊതുഗതാഗതം വരെയുള്ള നിരവധി സൗജന്യങ്ങൾ വാഗ്ദാനം ചെയ്താണ് പാർട്ടിയുടെ തിരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചിരിക്കുന്നത്. കോൺഗ്രസ് വീണ്ടും അധികാരത്തിൽ വന്നാൽ ഛത്തീസ്ഗഡിൽ ജാതി സർവേ നടത്തുമെന്ന് പ്രിയങ്ക ഗാന്ധിയും പറഞ്ഞിരുന്നു. ജാതി സെൻസസിനെ തിരഞ്ഞെടുപ് പ്രചരണ ആയുധമാക്കാനാണ് കോൺഗ്രസിന്റെ നീക്കം. അതിന്റെ ഭാഗമായി രാജസ്ഥാനിലും ചത്തീസ്ഗഢിലും ജാതി സെൻസസ് നടത്തുമെന്ന് കോൺഗ്രസ് പ്രഖ്യാപിച്ചിരുന്നു.

സംസ്ഥാന നിയമസഭകളിലെ നിലവിലെ അവസ്ഥ

തെലങ്കാന

നിയമസഭാ സീറ്റുകൾ: 119

വോട്ടർമാർ: 3.17 കോടി

ഭരണകക്ഷി: ഭാരത് രാഷ്ട്ര സമിതി (ബി ആർ എസ്)

മുഖ്യമന്ത്രി: കെ ചന്ദ്രശേഖർ റാവു

കക്ഷിനില

ബി ആർ എസ്: 101

എ ഐ എം ഐ എം: 7

കോൺഗ്രസ്: 5

ബിജെപി: 3

മറ്റുള്ളവർ: 3

മധ്യപ്രദേശ്

നിയമസഭാ സീറ്റുകൾ: 230

വോട്ടർമാർ: 5.61 കോടി

ഭരണകക്ഷി: ബിജെപി

മുഖ്യമന്ത്രി: ശിവരാജ് സിങ് ചൗഹാൻ

കക്ഷിനില (2018)

ബിജെപി: 109

ബിഎസ്പി: 2

കോൺഗ്രസ്: 114

എസ്പി: 1

സ്വതന്ത്രർ: 4

രാജസ്ഥാൻ

നിയമസഭാ സീറ്റുകൾ: 200

വോട്ടർമാർ: 5.26 കോടി

ഭരണകക്ഷി: കോൺഗ്രസ്

മുഖ്യമന്ത്രി: അശോക് ഗെഹ്‌ലോട്ട്

കക്ഷിനില

INC: 108

ബിജെപി: 70

സിപിഎം: 2

മറ്റുള്ളവർ: 26

ഛത്തീസ്ഗഡ്

നിയമസഭാ സീറ്റുകൾ: 90

വോട്ടർമാർ: 1.97 കോടി

ഭരണകക്ഷി: കോൺഗ്രസ്

മുഖ്യമന്ത്രി: ഭൂപേഷ് ബാഗൽ

കക്ഷിനില

INC: 71

ബിജെപി: 15

ബിഎസ്പി: 2

ജെസിസി: 1

മിസോറാം

നിയമസഭാ സീറ്റുകൾ: 40

വോട്ടർമാർ: 8.38 ലക്ഷം

ഭരണകക്ഷി:മിസോ നാഷണൽ ഫ്രണ്ട്‌

മുഖ്യമന്ത്രി: സോറം തങ്ക

കക്ഷിനില

എംഎൻഎഫ്: 27

ബിജെപി: 1

കോൺഗ്രസ്: 5

ടിഎംസി: 1

ZPM: 6

logo
The Fourth
www.thefourthnews.in