സംശയം തോന്നാതിരിക്കാന്‍ റിപ്പോര്‍ട്ടിങ് പരിശീലനവും നേടി; അതിഖിന്റെ കൊലയ്ക്ക് പിന്നില്‍ കൃത്യമായ ആസൂത്രണം

സംശയം തോന്നാതിരിക്കാന്‍ റിപ്പോര്‍ട്ടിങ് പരിശീലനവും നേടി; അതിഖിന്റെ കൊലയ്ക്ക് പിന്നില്‍ കൃത്യമായ ആസൂത്രണം

കേസിലെ മുഖ്യ പ്രതി ലവ്‌ലേഷിന് റിപ്പോര്‍ട്ടിങ് പഠിപ്പിച്ച മൂന്നുപേര്‍ പിടിയില്‍

മാധ്യമപ്രവര്‍ത്തകനെന്ന വ്യാജേനയെത്തി അതിഖ് മുഹമ്മദിനേയും സഹോദരനേയും കൊലപ്പെടുത്തിയവര്‍ക്ക് റിപ്പോര്‍ട്ടിങ് പരിശീലനവും ലഭിച്ചിരുന്നു. വാര്‍ത്താ റിപ്പോര്‍ട്ടിങ്ങിനായി ക്രാഷ് കോഴ്സ് പരിശീലനം മുഖ്യപ്രതി നേടിയിരുന്നെന്ന് പോലീസ് വ്യക്തമാക്കുന്നു. ഇതിന് സഹായിച്ച മൂന്നുപേര്‍ പിടിയിലായി. ഉത്തര്‍ പ്രദേശിലെ ബന്ദ റെയില്‍വേ സ്റ്റേഷനില്‍ നിന്നാണ് അന്വേഷണ സംഘം ഇവരെ കസ്റ്റഡിയിലെടുത്തത്.

കസ്റ്റഡിയിലുളള മൂന്നുപേരും ഒരു പ്രദേശിക വാര്‍ത്താ വെബ്സൈറ്റില്‍ ജോലി ചെയ്യുന്നവരാണ്. കേസിലെ പ്രധാന പ്രതിയായ ലവ്‌ലേഷിന് റിപ്പോര്‍ട്ടിങ് പഠിപ്പിക്കുകയും ക്യാമറ വാങ്ങാന്‍ സഹായിക്കുകയും ചെയ്‌തത് ഇവരാണെന്ന് പോലീസ് വ്യക്തമാക്കുന്നു.

സംശയം തോന്നാതിരിക്കാന്‍ റിപ്പോര്‍ട്ടിങ് പരിശീലനവും നേടി; അതിഖിന്റെ കൊലയ്ക്ക് പിന്നില്‍ കൃത്യമായ ആസൂത്രണം
ആസാദ് അഹമ്മദ്: അഭിഭാഷകനാകാൻ മോഹിച്ചു, ക്രിമിനലായി; ഒടുവിൽ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു

അതിഖ് അഹമ്മദിന്റെ ഭാര്യ ഷെയ്‌സ്ദ പര്‍വീണിനെ കണ്ടെത്തുന്നതിനുളള തിരച്ചില്‍ പോലീസ് തുടരുകയാണ്. ഉമേഷ് പാല്‍ കൊലക്കേസിലെ പ്രതിയായ ഷെയ്‌സ്ദ ദിവസങ്ങളായി ഒളിവിലാണ്. ഡ്രോണ്‍ ക്യാമറകളടക്കം ഉപയോഗിച്ച് വ്യാപകമായി തിരച്ചില്‍ നടത്തിയെങ്കിലും പിടികൂടാനായില്ലെന്നാണ് പോലീസ് പറയുന്നത്. അതിഖിനെയും സഹോദരനെയും കൊല്ലപ്പെടുത്തിയ കേസിലെ മൂന്ന് പ്രതികളെയും പോലീസ് ഉടന്‍ തന്നെ കീഴ്‌പ്പെടുത്തിയിരുന്നു. ലവ്‌ലേഷ് തിവാരി, അരുണ്‍ മൗര്യ, സണ്ണി സിങ് എന്നിവരാണ് കേസിലെ പ്രതികള്‍.

സംശയം തോന്നാതിരിക്കാന്‍ റിപ്പോര്‍ട്ടിങ് പരിശീലനവും നേടി; അതിഖിന്റെ കൊലയ്ക്ക് പിന്നില്‍ കൃത്യമായ ആസൂത്രണം
മുദ്രവച്ച കവറിൽ കത്ത്: കൊല്ലപ്പെട്ടാൽ മുഖ്യമന്ത്രിക്കും ചീഫ് ജസ്റ്റിസിനും നൽകാൻ അതിഖ് അഹമ്മദ് പറഞ്ഞെന്ന് അഭിഭാഷകൻ

ഏപ്രില്‍ 15ന് രാത്രിയാണ് ഗുണ്ടാത്തലവനും സമാജ്‌വാദി പാർട്ടി മുൻ എംപിയുമായ അതിഖ് അഹമ്മദിനേയും സഹോദരൻ അഷ്റഫ് അഹമ്മദിനേയും മൂന്നംഗ സംഘം കൊലപ്പെടുത്തിയത്. പ്രയാ​ഗ് രാജ് പോലീസിന്റെ കസ്റ്റഡിയിലിരിക്കെ വൈദ്യപരിശോധനയ്‌ക്കായി കൊണ്ടുപോകുന്നതിനിടെ മാധ്യമ ക്യാമറകൾക്ക് മുന്നിലാണ് ഇരുവരും കൊല്ലപ്പെട്ടത്.

സംശയം തോന്നാതിരിക്കാന്‍ റിപ്പോര്‍ട്ടിങ് പരിശീലനവും നേടി; അതിഖിന്റെ കൊലയ്ക്ക് പിന്നില്‍ കൃത്യമായ ആസൂത്രണം
'ക്രമസമാധാനം പാലിക്കുന്നതിൽ യോഗി തികഞ്ഞ പരാജയം'; അതിഖ് അഹമ്മദിന്റെ കൊലപാതകത്തില്‍ ആഞ്ഞടിച്ച് പ്രതിപക്ഷം

2005ല്‍ ബിഎസ്പി എംഎല്‍എ രാജുപാലിനെ കൊലപ്പെടുത്തിയ കേസ്, ഈ വര്‍ഷം ഫെബ്രുവരിയില്‍ ബിഎസ്പി നേതാവിന്റെ കൊലപാതകത്തിലെ പ്രധാന സാക്ഷിയായ ഉമേഷ് പാലിനെ കൊലപ്പെടുത്തിയ കേസ് എന്നിവയുള്‍പ്പെടെ നിരവധി ക്രിമിനല്‍ കേസുകളില്‍ കൊല്ലപ്പെട്ട അതിഖ് അഹമ്മദ് പ്രതിയായിരുന്നു.

logo
The Fourth
www.thefourthnews.in