'വിശ്വാസ്യത തകർക്കാനുള്ള ഗൂഢാലോചന'; ഫിനാൻഷ്യൽ ടൈംസിനെതിരെ വീണ്ടും അദാനി ഗ്രൂപ്പ്‌

'വിശ്വാസ്യത തകർക്കാനുള്ള ഗൂഢാലോചന'; ഫിനാൻഷ്യൽ ടൈംസിനെതിരെ വീണ്ടും അദാനി ഗ്രൂപ്പ്‌

ഫിനാൻഷ്യൽ ടൈംസിന്റെ ഭാഗമായ ഡാൻ മാക്ക്രമാണ്‌ ഇപ്പോഴത്തെ പ്രചാരണങ്ങൾക്ക് പിറകിലെന്നാണ് അദാനി ഗ്രൂപ്പിന്റെ വാദം.

വിശ്വാസ്യത തകർക്കാൻ ശ്രമിച്ചെന്നാരോപിച്ച് ഫിനാൻഷ്യൽ ടൈംസ് പത്രത്തിനെതിരെ അദാനി ഗ്രൂപ്പിന്റെ പ്രസ്താവന. അടിസ്ഥാനരഹിതമാണെന്ന് തെളിഞ്ഞ കാര്യങ്ങൾ വീണ്ടും കുത്തിപ്പൊക്കുന്നതിലൂടെ കമ്പനിയെ തകർക്കുകയാണ് ലക്ഷ്യമെന്നാണ് അദാനി ഗ്രൂപ്പിന്റെ പക്ഷം. കഴിഞ്ഞ മാർച്ചിൽ ഒ സി സി ആർ പിയുമായി ചേർന്ന് ഫിനാൻഷ്യൽ ടൈംസ് പ്രസിദ്ധീകരിച്ച റിപ്പോർട്ട് തങ്ങളുടെ വിശ്വാസ്യത തകർക്കുന്ന രീതിയിലാണെന്നും അത് ഗൂഢാലോചനയുടെ ഭാഗമാണെന്നുമാണ് ഇപ്പോൾ അദാനി ഗ്രൂപ്പിന്റെ ആരോപണം. ബ്രിട്ടീഷ് പത്രം തങ്ങൾക്കെതിരെ നടത്തുന്ന അടിസ്ഥാനരഹിതമായ പ്രചാരണങ്ങളുടെ ഭാഗമാണിത്. ഫിനാൻഷ്യൽ ടൈംസിന്റെ ഭാഗമായ ഡാൻ മാക്ക്രമാണ്‌ ഇപ്പോഴത്തെ പ്രചാരണങ്ങൾക്ക് പിറകിലെന്നാണ് അദാനി ഗ്രൂപ്പിന്റെ വാദം.

2023 ഓഗസ്റ്റിൽ ഒ സി സി ആർ പി പുറത്തുവിട്ട റിപ്പോർട്ടിന് അടിസ്ഥാനമായ വിവരങ്ങളാണ് ഫിനാൻഷ്യൽ ടൈംസും ഉപയോഗിച്ചിരിക്കുന്നത്. ഒ സി സി ആർ പിയുടെ റിപ്പോർട്ട് തെറ്റിദ്ധാരണാജനകമാണെന്നും, ആ ഏജൻസിയുമായി ഡാൻ മാക്രമിനുള്ള ബന്ധത്തിന്റെ അടിസ്ഥാനത്തിലാണ് ഈ റിപ്പോർട്ട് വന്നതെന്നും, അതിനു പിന്നിൽ ഗൂഢാലോചനയുണ്ടെന്നുമാണ് അദാനി ഗ്രൂപ്പിന്റെ പ്രധാന ആരോപണം.

ഒ സി സി ആർ പി റിപ്പോർട്ട് പ്രകാരം അദാനി ഗ്രൂപ്പിന് ലഭിച്ചിരിക്കുന്ന വിദേശ നിക്ഷേപങ്ങളിൽ മിക്കതും അദാനി കുടുംബത്തിനുള്ളിൽ നിന്നുതന്നെയുള്ള കടലാസ് കമ്പനികളിൽ നിന്നാണെന്ന വിവരമാണ് ഫിനാൻഷ്യൽ ടൈംസ് പുറത്ത് വിട്ടത്. പ്രത്യേകിച്ച് ഗൗതം അദാനിയുടെ സഹോദരൻ വിനോദ് അദാനിയുടെ പേരിലുള്ള കമ്പനികളിൽ നിന്ന്. 2017നും 2022നുമിടയിലുള്ള വിദേശ നിക്ഷേപങ്ങളെ കുറിച്ചാണ് റിപ്പോർട്ടിൽ പ്രതിപാദിക്കുന്നത്. 5.7 ബില്യൺ ഡോളർ വരുന്ന അദാനി ഗ്രൂപ്പിന്റെ വിദേശ നിക്ഷേപത്തിന്റെ പകുതിയോളം ഇത്തരത്തിൽ കടലാസ് കമ്പനികളിലൂടെ ഉണ്ടാക്കിയെടുത്തതാണ് എന്നാണ് ഫിനാൻഷ്യൽ ടൈംസ് 2023 മാർച്ചിൽ പുറത്ത് വിട്ട റിപ്പോർട്ടിൽ പറയുന്നത്.

'വിശ്വാസ്യത തകർക്കാനുള്ള ഗൂഢാലോചന'; ഫിനാൻഷ്യൽ ടൈംസിനെതിരെ വീണ്ടും അദാനി ഗ്രൂപ്പ്‌
ഹിന്‍ഡന്‍ബര്‍ഗ് റിസർച്ചിനെതിരെ നിയമ പോരാട്ടത്തിനൊരുങ്ങി അദാനി;അമേരിക്കൻ നിയമ സ്ഥാപനത്തെ സമീപിച്ചു

മൗറീഷ്യസ് കേന്ദ്രീകൃതമായ വെളിപ്പെടുത്താത്ത ഉറവിടങ്ങളിൽ നിന്നാണ് ഈ പണം വന്നിരിക്കുന്നതെന്നാണ് പത്രം റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ ഇത് ഓഹരി വിപണിയിൽ നടക്കുന്ന മത്സരത്തിന്റെ ഭാഗമായി അദാനി ഗ്രൂപ്പിനെ വലിച്ച് താഴെയിടാനുള്ള ശ്രമത്തിന്റെ ഭാഗമായി മാത്രമാണെന്നാണ് അദാനി ഗ്രൂപ്പിന്റെ മറുപടി. റിപ്പോർട്ട് പുറത്ത് വന്ന സമയത്ത് തന്നെ ഈ റിപ്പോർട്ട് അദാനി ഗ്രൂപ്പിന്റെ വിശ്വാസ്യതയെ തകർക്കും താരത്തിലുള്ളതാണെന്നും അത് ഉടൻ പിൻവലിക്കണമെന്നുമാവശ്യപ്പെട്ട് അദാനി ഗ്രൂപ്പ് പ്രസ്താവനയിറക്കിയിരുന്നു. എന്നാൽ അതുമായി ബന്ധപ്പെട്ട ചർച്ചകളൊന്നും സജീവമല്ലാത്ത സമയത്തതാണ് ഇപ്പോൾ വീണ്ടും ഫിനാൻഷ്യൽ ടൈംസ് റിപ്പോർട്ടിന് മറുപടിയുമായി അദാനി ഗ്രൂപ്പ് വരുന്നത്.

പുറത്ത് നിന്നുള്ള കമ്പനികളിൽ നിന്ന് വലിയ ഓഹരി വാങ്ങുന്നതായി കാണിക്കുന്നതിലൂടെ ഓഹരിവിപണിയിൽ വലിയ മാറ്റങ്ങൾ സംഭവിക്കുകയും കമ്പനിയുടെ ഉത്പന്നങ്ങളുടെയും ഓഹരിയുടെയും മൂല്യം വർദ്ധിക്കുകയും ചെയ്യും. കടലാസ് കമ്പനികളിൽ നിന്ന് നിക്ഷേപം സ്വീകരിക്കുന്നതിലൂടെ ഇത് എളുപ്പം സാധിക്കും എന്നിടത്താണ് ഒ സി സി ആർ പി റിപ്പോർട്ടും അതിനു മുമ്പ് സമാനമായ ആരോപണവുമായി പുറത്ത് വന്ന ഹിൻഡൻബെർഗ് റിപ്പോർട്ടും പ്രസക്തമാകുന്നത്. സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ സംഭവം അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്.

ഈ വർഷം ജനുവരി 24നാണ് യു എസ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഹിൻഡൻബെർഗ് റീസേർച്ച്, അദാനി ഗ്രൂപ്പ് കടലാസ് കമ്പനികൾ രൂപീകരിച്ച് ഓഹരി തട്ടിപ്പ് നടത്തിയെന്നാരോപിക്കുന്ന റിപ്പോർട്ട് പുറത്ത് വിടുന്നത്. അങ്ങനെയാണ് അദാനി ഗ്രൂപ്പിന്റെ ഇപ്പോഴും വ്യക്തമല്ലാത്ത വിദേശ നിക്ഷേപങ്ങളിലെ സങ്കീർണതകളുമായി ബന്ധപ്പെട്ട സംശയങ്ങൾ ബലപ്പെടുന്നത്. അദാനി ഗ്രൂപ്പ് അന്നുതന്നെ എല്ലാ ആരോപണങ്ങളും നിഷേധിച്ചു.

ഫിനാൻഷ്യൽ ടൈംസ് റിപ്പോർട്ട് പറയുന്ന മറ്റൊരു കാര്യം, അദാനി ഗ്രൂപ്പിലേക്ക് വന്ന നിക്ഷേപങ്ങളിൽ ഭൂരിഭാഗവും രണ്ട് കമ്പനികളിൽ നിന്ന് വന്നതാണെന്നും, അത് ദുബായിലുള്ള ഗൗതം അദാനിയുടെ സഹോദരൻ വിനോദ് അദാനിയുടെ കമ്പനികളാണെന്നുമുള്ള വിവരമാണ്. അദാനി കുടുംബത്തിന്റെ ബിസിനസ് ഇടപാടുകൾ നിയന്ത്രിക്കുന്ന ചീഫ് എക്സിക്യൂട്ടീവ് ആയ സുബൈർ മിത്രയെ ഉദ്ദരിച്ച് കൊണ്ട് ഫിനാൻഷ്യൽ ടൈംസ് റിപ്പോർട്ട് ചെയ്യുന്നത്, 2017നും 2018നുമിടയിൽ എമേർജിങ് മാർക്കറ്റ് ഇൻവെസ്റ്റ്മെന്റ് ഡി എം സി സി മാത്രം അദാനി ഗ്രൂപ്പിൽ നിക്ഷേപിച്ചത് 631 മില്യൺ ഡോളർ ആണ്. അത് മുഴുവൻ വിനോദ് അദാനിയുടെ പണമാണെന്നാണ് എമേർജിങ് മാർക്കറ്റ് ഇൻവെസ്റ്റ്മെന്റ് പ്രതിനിധി സുബൈർ മിത്ര പറയുന്നതായി ഫിനാൻഷ്യൽ ടൈംസ് റിപ്പോർട്ട് ചെയ്യുന്നത്.

അദാനി ഗ്രൂപ്പ് നൽകിയ മറുപടി അനുസരിച്ച് ഈ നിക്ഷേപങ്ങൾ അവരുടെ പ്രൊമോട്ടർ കമ്പനികൾ ഉണ്ടാക്കിയത് അദാനി ഗ്രീൻ എനർജി ലിമിറ്റഡ് എന്ന കമ്പനിയിലെയും, അദാനി ടോട്ടൽ ഗ്യാസ് ലിമിറ്റഡ് എന്ന കമ്പിനിയിലെയും ഓഹരികൾ പലവിധത്തിൽ വിറ്റിട്ടാണെന്നാണ്.

'വിശ്വാസ്യത തകർക്കാനുള്ള ഗൂഢാലോചന'; ഫിനാൻഷ്യൽ ടൈംസിനെതിരെ വീണ്ടും അദാനി ഗ്രൂപ്പ്‌
പ്രകോപനപരമായ പ്രസംഗം: അരുന്ധതി റോയിയെ വിചാരണ ചെയ്യാന്‍ ഡല്‍ഹി ഗവര്‍ണറുടെ അനുമതി

ഹിൻഡൻബെർഗ് റിപ്പോർട്ട് വന്ന സമയത്ത് അദാനി ഏഷ്യയിലെ ഏറ്റവും സമ്പന്നനായ മനുഷ്യനും ലോകത്തെ മൂന്നാമത്തെ സമ്പന്നനുമായിരുന്നു. റിപ്പോർട്ട് പുറത്ത് വന്നതോടെ ഫോബ്സിന്റെയോ ബ്ലൂംസ്ബെർഗിന്റെയോ പട്ടികയിൽ ആദ്യ 25 ൽ പോലും അദാനിയില്ല. എവിടെനിന്നെന്നറിയാതെ 20000 കോടിയുടെ നിക്ഷേപം അദാനി ഗ്രൂപ്പിലേക്ക് വന്നതായി വിവരം ഫോബ്‌സ് പുറത്ത് വിട്ടതും കമ്പനിക്ക് തലവേദനയായി. അതിന്റെ ചുവടുപിടിച്ച് 20000 കോടിയുടെ നിക്ഷേപം കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പാർലമെന്റിൽ ചർച്ചയാക്കിയതോടെ കാര്യങ്ങൾ കൂടുതൽ വഷളായി.

ഡയറക്ടറേറ്റ് ഓഫ് റെവന്യു ഇന്റലിജൻസ് (ഡി ആർ ഐ) റിപ്പോർട്ടിൽ അദാനി ഗ്രൂപ്പിന്റെ പേരുവന്നത് ഉയർത്തിക്കാണിച്ചാണ് ഫിനാൻഷ്യൽ ടൈംസിന്റെ റിപ്പോർട്ട് വന്നിരിക്കുന്നത്. ഡി ആർ ഐ പുറത്തുവിട്ടിരിക്കുന്ന പട്ടികയിൽ അദാനിഗ്രൂപ് കൂടാതെ 40 ഓളം മറ്റ് കമ്പനികളുമുണ്ട്. എന്നാൽ അദാനി ഗ്രൂപ്പിനെ മാത്രം എടുത്ത് കാണിക്കുന്നതിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്നാണ് ഇപ്പോൾ അദാനി ഗ്രൂപ്പ് പ്രസ്താവനയിലൂടെ പറയുന്നത്.

'വിശ്വാസ്യത തകർക്കാനുള്ള ഗൂഢാലോചന'; ഫിനാൻഷ്യൽ ടൈംസിനെതിരെ വീണ്ടും അദാനി ഗ്രൂപ്പ്‌
വൈക്കത്ത് സനാതനധര്‍മക്കാര്‍ക്ക് എന്താണ് കാര്യം?
logo
The Fourth
www.thefourthnews.in