അയോധ്യ രാമക്ഷേത്രത്തിലെ വിഗ്രഹ പ്രതിഷ്ഠ; അതിഥികളെ ക്ഷണിക്കാന്‍ ആരംഭിച്ച്‌ രാമജന്മഭൂമി ട്രസ്റ്റ്

അയോധ്യ രാമക്ഷേത്രത്തിലെ വിഗ്രഹ പ്രതിഷ്ഠ; അതിഥികളെ ക്ഷണിക്കാന്‍ ആരംഭിച്ച്‌ രാമജന്മഭൂമി ട്രസ്റ്റ്

വിവിഐപികൾ ഉൾപ്പടെ 6000 അതിഥികളുടെ പട്ടികയാണ് തയാറാക്കിയിരിക്കുന്നത്

അയോധ്യയിൽ രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ചടങ്ങിന് മുന്നോടിയായി അതിഥികളെ ക്ഷണിക്കാനാരംഭിച്ച് രാമജന്മഭൂമി ട്രസ്റ്റ്. വിവിഐപികൾ ഉൾപ്പടെ 6000 അതിഥികളുടെ പട്ടികയാണ് തയാറാക്കിയിരിക്കുന്നത്. അടുത്ത വർഷം ജനുവരി 14, 15 തീയതികളിൽ മകരസംക്രാന്തി മുതൽ ചടങ്ങുകൾ ആരംഭിക്കുകയും ജനുവരി 22 ന് പ്രതിഷ്ഠാ പ്രതിഷ്ഠ ചടങ്ങ് നടക്കുകയും ചെയ്യും.

അയോധ്യ രാമക്ഷേത്രത്തിലെ വിഗ്രഹ പ്രതിഷ്ഠ; അതിഥികളെ ക്ഷണിക്കാന്‍ ആരംഭിച്ച്‌ രാമജന്മഭൂമി ട്രസ്റ്റ്
ബിജെപിയുടെ 'ദക്ഷിണ അയോധ്യ'യും സഞ്ചാരികളുടെ രാമ ദേവര പര്‍വതവും

ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് അധ്യക്ഷനാകുന്നത്. ഉത്തർപ്രദേശ് സർക്കാരിന്റെ ടൂറിസം ആൻഡ് കൾച്ചർ ഡിപ്പാർട്ട്മെന്റ് ഓരോ ജില്ലയിലെയും ടൂറിസം, കൾച്ചറൽ കൗൺസിലിന്റെ സഹായത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്.

സർക്കാർ നിയന്ത്രണത്തിലുള്ള സ്‌കൂളുകളിലും യുപി സർക്കാർ പരിപാടികൾ ആസൂത്രണം ചെയ്തിട്ടുണ്ട്. കല, ഉപന്യാസ രചന, ഫാൻസി ഡ്രസ് മത്സരങ്ങൾ, രാമായണത്തെ അടിസ്ഥാനമാക്കിയുള്ള ഗാനാലാപനം എന്നിവയും ഇതിൽ ഉൾപ്പെടുന്നു.

അയോധ്യ രാമക്ഷേത്രത്തിലെ വിഗ്രഹ പ്രതിഷ്ഠ; അതിഥികളെ ക്ഷണിക്കാന്‍ ആരംഭിച്ച്‌ രാമജന്മഭൂമി ട്രസ്റ്റ്
ലോക്‌സഭയ്ക്കുള്ള സെമി ഫൈനലാകുമോ 5 നിയമസഭാ തിരഞ്ഞെടുപ്പുകൾ? കണക്കുകൾ പറയുന്നതിങ്ങനെ

ശ്രീരാമന്റെ വിഗ്രഹങ്ങൾ എങ്ങനെ നിർമ്മിക്കാമെന്നതിനെക്കുറിച്ചുള്ള ശിൽപശാലകളും സർക്കാർ സംഘടിപ്പിക്കും.

logo
The Fourth
www.thefourthnews.in