ബ്രിജ് ഭൂഷൺ ശരൺസിങ്ങ്
ബ്രിജ് ഭൂഷൺ ശരൺസിങ്ങ്

ബ്രിജ് ഭൂഷൺ സിങിന് തിരിച്ചടി; ലൈംഗികാതിക്രമവും ഭീഷണിപ്പെടുത്തലും അടക്കം കുറ്റങ്ങൾ ചുമത്താൻ കോടതി ഉത്തരവ്

ബ്രിജ്ഭൂഷണെതിരെ ആറ് ഗുസ്തി താരങ്ങളായിരുന്നു കോടതിയെ സമീപിച്ചത്

ബിജെപി നേതാവും ഗുസ്തി ഫെഡറേഷൻ ഓഫ് ഇന്ത്യ മുൻ അധ്യക്ഷനുമായ ബ്രിജ് ഭൂഷൺ സിങ്ങിനെതിരെ ലൈംഗികാതിക്രമകുറ്റം ചുമത്താനുള്ള മതിയായ തെളിവുകളുണ്ടെന്ന് ഡൽഹി കോടതി. വനിതാ ഗുസ്തി താരങ്ങൾക്കെതിരായ ലൈംഗികാതിക്രമക്കേസിലും സ്ത്രീകളുടെ മാന്യതയെ അപമാനിച്ചതിനും ബ്രിജ്ഭൂഷണെതിരെ കേസെടുക്കും.

ബ്രിജ് ഭൂഷണെതിരെ ആറ് ഗുസ്തി താരങ്ങളായിരുന്നു കോടതിയെ സമീപിച്ചത്. നേരത്തെ ഇയാൾക്കെതിരെ ഡൽഹി പോലീസ് കുറ്റപത്രം സമർപ്പിച്ചിരുന്നു. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 354, 354 (എ), 354 (എ), 354 വകുപ്പുകൾ പ്രകാരമാണ് കുറ്റപത്രം സമർപ്പിച്ചത്. മുൻ ഡബ്ല്യുഎഫ്‌ഐ അസിസ്റ്റന്റ് സെക്രട്ടറി വിനോദ് തോമറിനെതിരെയും കുറ്റപത്രം സമർപ്പിച്ചിട്ടുണ്ട്.

ബ്രിജ് ഭൂഷൺ ശരൺസിങ്ങ്
'മദ്യനയക്കേസിലെ പങ്കിനെക്കുറിച്ച് സംസാരിക്കരുത്'; കെജ്‌രിവാളിന്റെ ജാമ്യവ്യവസ്ഥകൾ വ്യക്തമാക്കി സുപ്രീം കോടതി

1599 പേജുള്ള കുറ്റപത്രത്തിൽ സിആർപിസി 164 പ്രകാരം 44 സാക്ഷികളുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. കേസിൽ കുറ്റം ചുമത്തുന്നത് സംബന്ധിച്ച ഏപ്രിൽ 18ന് ഉത്തരവ് പറയേണ്ടതായിരുന്നു. എന്നാൽ ഡബ്ല്യുഎഫ്‌ഐ ഓഫിസിൽ തന്റെ പ്രവർത്തനങ്ങളെക്കുറിച്ച് കൂടുതൽ അന്വേഷണം ആവശ്യപ്പെട്ട് സിങ് അപേക്ഷ സമർപ്പിച്ചതിനെത്തുടർന്ന് കോടതി ഉത്തരവ് പുറപ്പെടുവിക്കുന്നത് മാറ്റുകയായിരുന്നു.

തുടർന്ന് ഏപ്രിൽ 26 അപേക്ഷ കോടതി തള്ളുകയും ഇന്ന് വിധി പ്രഖ്യാപിക്കുകയുമായിരുന്നു. അതേസമയം, ആരോപണത്തിനു പിന്നാലെ ബ്രിജ്ഭൂഷണിനെ ബിജെപി പുറത്താക്കിയെങ്കിലും ബ്രിജ്ഭൂഷന്റെ മകന് ബിജെപി സീറ്റ് നൽകിയിരുന്നു. ഉത്തർപ്രദേശിലെ കൈസർഗഞ്ചിലാണ് ബ്രിജ് ഭൂഷണിന്റെ മകൻ കരൺ സിങ് മത്സരിക്കുന്നത്.

ബ്രിജ് ഭൂഷൺ ശരൺസിങ്ങ്
'പാകിസ്താനെ പ്രകോപിപ്പിച്ചാൽ പ്രത്യാഘാതം നേരിടേണ്ടി വരും'; മണിശങ്കർ അയ്യരുടെ പഴയവീഡിയോ വിവാദമാക്കി ബിജെപി, രൂക്ഷവിമർശനം

ബ്രിജ് ഭൂഷണെതിരായ ഒരു ആരോപണവും തെളിയിക്കപ്പെട്ടില്ലെന്നും ശിക്ഷിക്കപ്പെട്ടാൽ പോലും ആ കുറ്റം മക്കളുടെ മേൽ ചുമത്താൻ കഴിയില്ലെന്നും കരണിന് സീറ്റ് നൽകിയതിനെ ന്യായീകരിച്ച് കൊണ്ട് ധനമന്ത്രി നിർമല സീതാരാമൻ പറഞ്ഞിരുന്നു. എന്നാൽ, ബിജെപിയുടെ നടപടിക്കെതിരേ ഗുസ്തി താരം സാക്ഷി മാലിക് അടക്കം രംഗത്തെത്തിയിരുന്നു. ഇന്ത്യയുടെ പെണ്‍മക്കള്‍ തോറ്റുവെന്നായിരുന്നു സാക്ഷിയുടെ സോഷ്യല്‍ മീഡിയയിലെ പ്രതികരണം

logo
The Fourth
www.thefourthnews.in