മോശം കാലാവസ്ഥ;സോണിയയും രാഹുലും സഞ്ചരിച്ച വിമാനം അടിയന്തരമായി നിലത്തിറക്കി

മോശം കാലാവസ്ഥ;സോണിയയും രാഹുലും സഞ്ചരിച്ച വിമാനം അടിയന്തരമായി നിലത്തിറക്കി

കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി ബെംഗളൂരുവില്‍ വച്ച് നടന്ന പ്രതിപക്ഷപാര്‍ട്ടികളുടെ യോഗത്തില്‍ പങ്കെടുത്ത മടങ്ങവേയായിരുന്നു സംഭവം

കോണ്‍ഗ്രസ് നേതാക്കളായ സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും സഞ്ചരിച്ച ബെംഗളൂരു - ഡല്‍ഹി വിമാനം മോശം കാലാവസ്ഥയെ തുടര്‍ന്ന് ഭോപാലില്‍ അടിയന്തരമായി നിലത്തിറക്കി. വിമാനം നിലത്തിറക്കിയതിന്റെ കാരണവും നിലത്തിറക്കിയത് കൃത്യമായി എവിടെ വച്ചാണെന്നതും വ്യക്തമല്ല.

സംഭവം അറിഞ്ഞ് മുന്‍മന്ത്രി പി സി ശര്‍മ, എംഎല്‍എ കുനാല്‍ ചൗധരി തുടങ്ങി മധ്യപ്രദേശിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ വിമാനത്താവളത്തില്‍ എത്തിയിട്ടുണ്ട്. രാത്രി 9 30 ന് ഇന്‍ഡിഗോ വിമാനത്തിലാണ് ഇരുവരും ഡല്‍ഹിയിലേക്ക് മടങ്ങിയത്.

കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി ബെംഗളൂരുവില്‍ നടന്ന പ്രതിപക്ഷപാര്‍ട്ടികളുടെ യോഗത്തില്‍ പങ്കെടുത്ത മടങ്ങവേയായിരുന്നു സംഭവം. വിശാല പ്രതിപക്ഷ സഖ്യത്തിന്റെ രണ്ടാം സമ്മേളനമാണ് ഇന്ന് നടന്നത്. ബെംഗളൂരുവില്‍ ചേര്‍ന്ന 26 പാര്‍ട്ടികളുടെ യോഗം പ്രതിപക്ഷ ഐക്യത്തിന് ''ഇന്ത്യന്‍ നാഷണല്‍ ഡെവെലപ്‌മെന്റല്‍ ഇന്‍ക്ലുസിവ് അലയന്‍സ്'' എന്ന പേര് നല്‍കി. കഴിഞ്ഞ മാസം പാട്‌നയില്‍ വച്ച് ചേര്‍ന്ന യോഗത്തിന്റെ ഭാഗമായാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ രണ്ടാം യോഗം ഇന്ന് ചേര്‍ന്നത്. പ്രതിപക്ഷ സഖ്യത്തിന്റെ അടുത്ത യോഗം മുംബൈയില്‍ ചേരുമെന്നും കോണ്‍ഗ്രസ് അധ്യക്ഷ്യന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞു. ലോക്സഭാ തിരഞ്ഞെടുപ്പിനെ നേരിടാന്‍ വിശദമായ കര്‍മപദ്ധതി തയ്യാറാക്കുമെന്നാണ് പ്രതിപക്ഷം വ്യക്തമാക്കിയിരിക്കുന്നത്.

logo
The Fourth
www.thefourthnews.in