മാധ്യമപ്രവര്‍ത്തകരെ ജോലി ചെയ്യാന്‍ അനുവദിച്ചില്ല, ഫോണുകള്‍ പിടിച്ചുവാങ്ങി; ആദായ നികുതി പരിശോധയില്‍ പ്രതികരണവുമായി ബിബിസി

മാധ്യമപ്രവര്‍ത്തകരെ ജോലി ചെയ്യാന്‍ അനുവദിച്ചില്ല, ഫോണുകള്‍ പിടിച്ചുവാങ്ങി; ആദായ നികുതി പരിശോധയില്‍ പ്രതികരണവുമായി ബിബിസി

ഉദ്യോഗസ്ഥരെ മണിക്കൂറോളം ജോലിയില്‍ നിന്ന് തടഞ്ഞുവെച്ചാണ് പരിശോധന നടത്തിയത്

കഴിഞ്ഞ ആഴ്ചയില്‍ നടന്ന ആദായ നികുതി പരിശോധനയെക്കുറിച്ച് ബിബിസി ഹിന്ദിയില്‍ ലേഖനം. സ്ഥാപനത്തിന്റെ സാധാരണ പ്രവര്‍ത്തനത്തെ ബാധിക്കാത്ത രീതിയിലാണ് ബിബിസി ഓഫീസുകളില്‍ റെയ്ഡ് നടത്തിയതെന്ന ആദായ നികുതി വകുപ്പിന്റെ വാദം നിഷേധിക്കുന്നതാണ് ബിബിസി ലേഖനം. ഉദ്യോഗസ്ഥരെ മണിക്കൂറുകളോളം ജോലിയില്‍ നിന്ന് തടഞ്ഞുവെച്ചാണ് പരിശോധന നടത്തിയത്. ബിബിസിയിലെ ജീവനക്കാരോട് ചില ഉദ്യോഗസ്ഥര്‍ മോശമായി പെരുമാറിയെന്നും വ്യക്തമാക്കുന്നതാണ് ലേഖനം.

ആദായനികുതി വകുപ്പ് ജീവനക്കാരും പോലീസുകാരും മാധ്യമപ്രവര്‍ത്തകരോട് മോശമായി പെരുമാറിയെന്നും ബിബിസി വ്യക്തമാക്കുന്നു

ഹിന്ദി വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ച ഒരു ലേഖനത്തില്‍ സെന്‍ട്രല്‍ ബോര്‍ഡ് ബ്യൂറോ ഓഫ് ഡയറക്ട് ടാക്‌സ് പ്രസിദ്ധീകരിച്ച പ്രസ്താവനയെ തള്ളിക്കൊണ്ടായിരുന്നു ബിബിസിയുടെ പ്രതികരണം. മാധ്യമപ്രവര്‍ത്തകരെ മണിക്കൂറുകളോളം ജോലി ചെയ്യാന്‍ അനുവദിച്ചില്ല. ആദായനികുതി വകുപ്പ് ജീവനക്കാരും പോലീസുകാരും മാധ്യമപ്രവര്‍ത്തകരോട് മോശമായി പെരുമാറിയെന്നും ബിബിസി വ്യക്തമാക്കുന്നു. മാധ്യമപ്രവര്‍ത്തകരുടെ കമ്പ്യൂട്ടറുകള്‍ പരിശോധിക്കുകയും അവരുടെ മൊബൈല്‍ ഫോണ്‍ വാങ്ങി പരിശോധിക്കുകയും, പരിശോധനയെപ്പറ്റി എഴുതുന്നതില്‍ നിന്ന് വിലക്കുകയും ചെയ്തിരുന്നു എന്നും ജീവനക്കാര്‍ പറഞ്ഞു.

ഒരു സ്ഥാപനവും നിയമത്തിന് അതീതരല്ലെന്നാണ് ആദായ നികുതിവകുപ്പിൻ്റെ പരിശോധനയോട് വാർത്താ വിതരണ വകുപ്പ് മന്ത്രി അനുരാഗ് ഠാക്കൂര്‍ പ്രതികരിച്ചത്

ചോദ്യങ്ങള്‍ക്കെല്ലാം കൃത്യമായി എല്ലാവരും മറുപടി നല്‍കിയിട്ടുണ്ട്. രാവിലെ തുടങ്ങിയ പരിശോധനകൾ രാത്രി വളരെ വൈകിയാണ് അവസാനിച്ചിരുന്നത്.ഒരു സ്ഥാപനവും നിയമത്തിന് അതീതരല്ലെന്നാണ് ആദായ നികുതി വകുപ്പിന്റെ പരിശോധനയില്‍ വാര്‍ത്താ വിതരണ വകുപ്പ് മന്ത്രി അനുരാഗ് ഠാക്കൂര്‍ പ്രതികരിച്ചത്. എന്നാല്‍ കേന്ദ്ര സര്‍ക്കാരിന്റെ ഈ നടപടിയെ അപലപിച്ച് പ്രതിപക്ഷ പാര്‍ട്ടികള്‍ ഉള്‍പ്പെടെ നിരവധി പേര്‍ രംഗത്തെത്തിയിരുന്നു.

ബിബിസി അടുത്തിടെ നരേന്ദ്രമോദിയുടെ ഗുജറാത്ത് കലാപത്തിലെ ബന്ധം വെളിപ്പെടുത്തുന്ന ഡോക്യുമെന്ററി പുറത്ത് വിട്ടിരുന്നു

മാധ്യമ സ്വാതന്ത്ര്യത്തെ ബിജെപി കഴുത്ത് ഞെരിച്ചു കൊല്ലുകയാണെന്നായിരുന്നു ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ പ്രതികരണം. ബിബിസിയിലെ പരിശോധന മാധ്യമസ്വാതന്ത്ര്യത്തെ ഹനിക്കുന്നതാണെന്നും ഇങ്ങനെ പോയാല്‍ ഇന്ത്യയില്‍ മാധ്യമങ്ങളേ ഉണ്ടാകില്ലെന്നും അവര്‍ പ്രതികരിച്ചിരുന്നു. ബിബിസി അടുത്തിടെ നരേന്ദ്രമോദിയുടെ ഗുജറാത്ത് കലാപത്തിലെ ബന്ധം വെളിപ്പെടുത്തുന്ന ഡോക്യുമെന്ററി പുറത്ത് വിട്ടിരുന്നു. അതിന് പിന്നാലെയാണ് ആദായ നികുതി പരിശോധനയുണ്ടായത്.

logo
The Fourth
www.thefourthnews.in