രാമേശ്വരം കഫെ സ്ഫോടനം: അന്വേഷണം എറ്റെടുത്ത് എൻഐഎ,  
തീവ്രവാദ സംഘടനകളുടെ പങ്ക് പരിശോധിക്കുന്നു

രാമേശ്വരം കഫെ സ്ഫോടനം: അന്വേഷണം എറ്റെടുത്ത് എൻഐഎ, തീവ്രവാദ സംഘടനകളുടെ പങ്ക് പരിശോധിക്കുന്നു

കർണാടക ആഭ്യന്തര വകുപ്പിന് കീഴിലെ  സെൻട്രൽ ക്രൈം ബ്രാഞ്ച് നടത്തിയ അന്വേഷണത്തിൽ തുമ്പില്ലാതായതോടെയായാണ് എൻ ഐ എ കേസ് ഏറ്റെടുത്തത്

ബെംഗളൂരു രാമേശ്വരം കഫെയിൽ നടന്ന ബോംബ് സ്ഫോടനം  ദേശീയ അന്വേഷണ  ഏജൻസി(എന്‍ഐഎ)ക്കു കൈമാറി. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് കേസ് എൻഐഎക്ക്  കൈമാറിയത്. ബെംഗളൂരു ബ്രൂക്‌ ഫീൽഡിൽ സ്ഥിതി ചെയ്യുന്ന കഫെയിൽ മാർച്ച്  ഒന്നിനായിരുന്നു സ്ഫോടനം നടന്നത്.

കഫെയിൽ ഭക്ഷണം കഴിക്കാനെന്ന വ്യാജേന എത്തിയ അജ്ഞാതൻ  ബോംബ് അടങ്ങിയ ബാഗ് വാഷ്‌റൂമിനു സമീപമുള്ള ട്രേയിൽ ഉപേക്ഷിച്ചു മടങ്ങുകയായിരുന്നു. ഉച്ചക്ക്  12.55ന്  ബാഗിൽനിന്ന് പത്തു സെക്കൻഡ് ഇടവേളയിൽ രണ്ടു സ്ഫോടനങ്ങൾ നടക്കുകയും 10 പേർക്ക് പരുക്കേൽക്കുകയും ചെയ്തു. തീവ്രത കുറഞ്ഞ ഐഇഡി  സ്ഫോടനമാണ് നടന്നതെന്ന് ഫോറൻസിക് വിഭാഗം കണ്ടെത്തിയിരുന്നു.

Summary

ബിസിനസ് കിടമത്സരത്തിലെ പകയാണോ സ്‌ഫോടനത്തിനു പിന്നിലെന്ന് നേരത്തെ അന്വേഷണ സംഘം പരിശോധിച്ചിരുന്നു. ഇതിനും മതിയായ തെളിവ്  ഇവർക്ക് ലഭിച്ചില്ലെന്നാണ് സൂചന. ഇതോടെയാണ് കേസ് എൻഐഎക്ക്  കൈമാറാൻ  കർണാടക സർക്കാർ സമ്മതം മൂളിയത്.

കർണാടക ആഭ്യന്തര വകുപ്പിന് കീഴിലെ സെൻട്രൽ ക്രൈം ബ്രാഞ്ച് കേസ് അന്വേഷിച്ചെങ്കിലും സംഭവം നടന്നു നാല് ദിവസം പിന്നിട്ടിട്ടും പ്രതികളെ പിടിക്കാനായില്ല. കഫേയിലെയും  പരിസരത്തെയും റോഡുകളിൽനിന്നുള്ള നിരീക്ഷണ ക്യമറകളിൽനിന്നു ബോംബ്‌ വെച്ചയാൾ എന്ന് സംശയിക്കുന്ന യുവാവിന്റെ ദൃശ്യങ്ങൾ ലഭിച്ചിരുന്നു. മാസ്കും സൺ ഗ്ലാസും തൊപ്പിയും ധരിച്ച ഇയാളുടെ മുഖം തിരിച്ചറിയാൻ സാധിക്കുന്നില്ല. സംശയം തോന്നിയ  നാലുപേരെ  സിസിബി കസ്റ്റഡിയിലെടുത്തു ചോദ്യം  ചെയ്‌തെങ്കിലും അന്വേഷണത്തിൽ കാര്യമായ പുരോഗതി ഉണ്ടായില്ല .

കർണാടകയിൽ 2022ൽ ഉൾപ്പടെ നടന്ന  സമാന രീതിയിലുള്ള സ്ഫോടനങ്ങൾക്ക് ഈ സ്ഫോടനവുമായി ബന്ധമുണ്ടോയെന്നും  അന്വേഷണസംഘം പരിശോധിച്ചിരുന്നു. ബിസിനസ് കിടമത്സരത്തിലെ പകയാണോ സ്‌ഫോടനത്തിനു പിന്നിലെന്നും പരിശോധിച്ചു. ഇതിനും മതിയായ തെളിവ്  ഇവർക്ക് ലഭിച്ചില്ലെന്നാണ് സൂചന. ഇതോടെയാണ് കേസ് എൻഐഎക്ക്  കൈമാറാൻ  കർണാടക സർക്കാർ സമ്മതം മൂളിയത്. 

രാമേശ്വരം കഫെ സ്ഫോടനം: അന്വേഷണം എറ്റെടുത്ത് എൻഐഎ,  
തീവ്രവാദ സംഘടനകളുടെ പങ്ക് പരിശോധിക്കുന്നു
രാമേശ്വരം കഫെ സ്‌ഫോടനം: മാസ്‌കും സണ്‍ഗ്ലാസും തൊപ്പിയും ധരിച്ചെത്തിയ യുവാവ് കറുത്ത ബാഗ് ഉപേക്ഷിച്ചു, ദൃശ്യങ്ങള്‍ പുറത്ത്

സ്ഫോടനം നടന്ന ദിവസം തന്നെ എൻഐഎ യുടെ ബെംഗളൂരു യൂണിറ്റ്  സംഭവസ്ഥലം സന്ദർശിക്കുകയും വിവരങ്ങൾ ശേഖരിക്കുകയും  ചെയ്തിരുന്നു. കേസന്വേഷണം ഏറ്റെടുത്ത സാഹചര്യത്തില്‍ അന്വേഷണ സംഘം കഫെ ഉടമകളിൽനിന്ന് വിശദമായ മൊഴിയെടുക്കും. ഭീതി പരത്തുകയെന്ന ഉദ്ദേശ്യത്തോടെ ആസൂത്രണം ചെയ്തു നടപ്പാക്കിയ  സ്ഫോടനമാണ് കഫെയിൽ നടന്നതെന്ന പ്രാഥമിക നിഗമനത്തിലാണ്  എൻഐഎ.

രാമേശ്വരം കഫെ സ്ഫോടനം: അന്വേഷണം എറ്റെടുത്ത് എൻഐഎ,  
തീവ്രവാദ സംഘടനകളുടെ പങ്ക് പരിശോധിക്കുന്നു
രാമേശ്വരം കഫെ സ്‌ഫോടനം: ബോംബ് വച്ചയാളെ കണ്ടെത്താനായില്ല, സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്താന്‍ നിര്‍ദ്ദേശിച്ച് സിദ്ധരാമയ്യ

പ്രതിയെന്നു സംശയിക്കുന്ന ആളിന്റെ  വിവിധ ഇടങ്ങളിൽനിന്നുള്ള നൂറിനടുത്ത് നിരീക്ഷണ കാമറ ദൃശ്യങ്ങൾ  നേരത്തെ സിസിബി ശേഖരിച്ചിട്ടുണ്ട്. സാങ്കേതിക വിദ്യയുടെ സഹായത്തോടെ പ്രതിയെ തിരിച്ചറിയാനുള്ള  ശ്രമം  സിസിബിയെ പോലെ എൻഐഎയും  തുടരും. കൂടുതൽ  പേരെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്‌തേക്കും. 

logo
The Fourth
www.thefourthnews.in