ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദിന് നേരെ വധശ്രമം; അജ്ഞാതർ വെടിയുതിർത്തു

ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദിന് നേരെ വധശ്രമം; അജ്ഞാതർ വെടിയുതിർത്തു

ആസാദ് അപകടനില തരണം ചെയ്തതായി പോലീസ് അറിയിച്ചു.

ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദിന് നേരെ വധശ്രമം. ഉത്തര്‍പ്രദേശില്‍ സഹാറന്‍പൂരിലാണ് സംഭവം. ചന്ദ്രശേഖർ ആസാദിന്റെ വാഹനവ്യൂഹത്തിന് നേരെ കാറിലെത്തിയ ആയുധധാരികളായ ഏതാനും പേർ വെടിയുതിർക്കുകയായിരുന്നു. അരയിൽ വെടിയേറ്റ ആസാദിനെ ദേവ്ബന്ദ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആസാദ് അപകടനില തരണം ചെയ്തതായി പോലീസ് അറിയിച്ചു. ആക്രമണത്തിന് പിന്നില്‍ ആരാണെന്ന് വ്യക്തമായിട്ടില്ല.

ആസാദിന്റെ കാറിന് നേരെ രണ്ട് ബുള്ളറ്റുകളാണ് അക്രമികൾ ഉതിർത്തതെന്ന് പോലീസ് പറഞ്ഞു. ആദ്യ ബുള്ളറ്റ് കാറിന്റെ സീറ്റില്‍ തറച്ച് ആസാദിന്റെ അരഭാഗത്ത് ഉരഞ്ഞ് ഡോര്‍ തകര്‍ത്തു. രണ്ടാമത്തെ വെടിയുണ്ട പിന്‍ഭാഗത്തെ ഡോറിലാണ് കൊണ്ടത്. അതേസമയം, ആക്രമണം നടക്കുമ്പോൾ തന്റെ ഇളയ സഹോദരൻ ഉൾപ്പെടെ അഞ്ച് പേർ കാറിൽ ഉണ്ടായിരുന്നതായി ആസാദ് എഎൻഐയോട് പറഞ്ഞു.

logo
The Fourth
www.thefourthnews.in