മാധ്യമ സ്വാതന്ത്ര്യം, മനുഷ്യാവാകാശം വിഷയങ്ങളില്‍ അമേരിക്കന്‍ ഇടപെടല്‍; മോദിയുമായി പ്രശ്നങ്ങള്‍ സംസാരിച്ചെന്ന് ബൈഡന്‍

മാധ്യമ സ്വാതന്ത്ര്യം, മനുഷ്യാവാകാശം വിഷയങ്ങളില്‍ അമേരിക്കന്‍ ഇടപെടല്‍; മോദിയുമായി പ്രശ്നങ്ങള്‍ സംസാരിച്ചെന്ന് ബൈഡന്‍

ബൈഡനെ വാർത്താസമ്മേളനം നടത്താൻ മോദി അനുവദിച്ചില്ലെന്ന് കോൺഗ്രസ്

ഇന്ത്യയിലെ മനുഷ്യാവകാശ, മാധ്യമ സ്വാതന്ത്ര്യ വിഷയങ്ങളിൽ ഇടപെട്ട് അമേരിക്ക. അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. മനുഷ്യാവകാശങ്ങളെ മാനിക്കേണ്ടതിന്റെ പ്രാധാന്യത്തെപ്പറ്റി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ചര്‍ച്ച ചെയ്‌തെന്ന് ജോ ബൈഡന്‍ വിയറ്റ്നാമിൽ പറഞ്ഞു. മനുഷ്യാവകാശങ്ങളെ മാനിക്കേണ്ടതിന്റെ പ്രാധാന്യവും രാജ്യം കെട്ടിപ്പടുക്കുന്നതില്‍ പൗര സമൂഹത്തിനും സ്വതന്ത്രമാധ്യമങ്ങള്‍ക്കുമുള്ള സുപ്രധാന പങ്കിനെക്കുറിച്ചും മോദിയോട് സംസാരിച്ചെന്നും ബൈഡന്‍ വ്യക്തമാക്കി.

ഡല്‍ഹിയില്‍ നടന്ന യോഗത്തിന് ശേഷം നരേന്ദ്ര മോദിയോടും ജോ ബൈഡനോടും സംവദിക്കാനുള്ള അനുമതി അമേരിക്കയിലെ മാധ്യമപ്രവര്‍ത്തകര്‍ക്ക് നിഷേധിച്ചിരുന്നു

ഇന്ത്യയിലെ ജി20 ഉച്ചകോടിയില്‍ പങ്കെടുത്തതിന് ശേഷം വിയ്റ്റാനമിലേയ്ക്കായിരുന്നു ബൈഡന്‍ പോയത്. ഹനോയിയില്‍ മാധ്യമങ്ങളോട് സംസാരിക്കവേയാണ് ബൈഡൻ മോദിയുമായുള്ള കൂടിക്കാഴചയുടെ വിശദാംശങ്ങൾ പങ്കുവച്ചത്. ഇന്ത്യ അമേരിക്ക ബന്ധം ശക്തിപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയായി നടത്തിയെന്നും ജി20 യ്ക്ക് ആതിഥേയത്വം വഹിച്ചതിന് അഭിനന്ദനമറിയിച്ചതായും ബൈഡന്‍ വ്യക്തമാക്കി.

മാധ്യമ സ്വാതന്ത്ര്യം, മനുഷ്യാവാകാശം വിഷയങ്ങളില്‍ അമേരിക്കന്‍ ഇടപെടല്‍; മോദിയുമായി പ്രശ്നങ്ങള്‍ സംസാരിച്ചെന്ന് ബൈഡന്‍
ചൈനയുടെ പദ്ധതിക്ക് ബദലായ നീക്കം; ഇന്ത്യ-ഗള്‍ഫ്-യൂറോപ്പ് സാമ്പത്തിക ഇടനാഴി ഇന്ത്യയ്ക്ക് ഗുണമാകുമോ?

ലോകത്തിലെ ജനങ്ങള്‍ നേരിടുന്ന വെല്ലുവിളികള്‍ പരിഹരിക്കുന്നതിനുള്ള ഉത്തരവാദിത്തം പ്രകടിപ്പിക്കുന്നതിനുള്ള വേദിയായിരുന്നു ജി20

ഡല്‍ഹിയില്‍ മോദി - ബൈഡൻ കൂടിക്കാഴ്ചയ്ക്ക പിന്നാലെ ഇരുനേതാക്കളേയും കാണണമെന്ന ആവശ്യം അമേരിക്കൻ മാധ്യമങ്ങൾ മുന്നോട്ടുവച്ചിരുന്നു. എന്നാൽ അത്തരമൊരു വാർത്താസമ്മേളനത്തിന് അനുമതി നൽകിയില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിയിലാണ് മോദി - ബൈഡൻ കൂടിക്കാഴ്ച നടന്നതെന്നും, അക്കാരണത്തലാണ് മാധ്യമങ്ങളെ കാണാതിരുന്നതെന്നും വ്യക്തമാക്കി അമേരിക്കൻ സുരക്ഷാ ഉപദേഷ്ടാവ് ജെയ്ക് സുള്ളിവനും രംഗത്തെത്തിയിരുന്നു. പ്രധാനമന്ത്രിയുടെ ഓഫീസിൽ നടന്ന സാധാരണ ഉഭയകക്ഷി സന്ദർശനമായിരുന്നില്ലയിതെന്നും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അറിയിച്ചിരുന്നു.

മോദിയും ബൈഡനും തമ്മിലുള്ള ഉഭയകക്ഷി ചര്‍ച്ചകള്‍ക്ക് ശേഷം പുറത്തിറക്കിയ സംയുക്ത പ്രസ്താവനയില്‍ സ്വാതന്ത്ര്യം, ജനാധിപത്യം, മനുഷ്യാവകാശങ്ങള്‍, ബഹുസ്വരത എന്നീ മൂല്യങ്ങളെ കുറിച്ചുള്ള വിശദാംശങ്ങൾ ഉള്‍പ്പെടുത്തിയിരുന്നു.

എന്നാൽ കൂടിക്കാഴ്ചയ്ക്ക് ശേഷം വാർത്താസമ്മേളനം നടത്താൻ ബൈഡനെ മോദി അനുവദിച്ചില്ലെന്ന വിമർശനമുന്നയിച്ച് കോൺഗ്രസ് രംഗത്തെത്തി. '' വാർത്താസമ്മേളനം നടത്തില്ല, നടത്താൻ ഞാൻ അനുവദിക്കില്ല'' - എന്ന് ബൈഡനോട് മോദി പറഞ്ഞതായി കോൺഗ്രസ് നേതാവ് ജയറാം രമേശ് എക്സിൽ കുറിച്ചു. മോദിയോട് സംസാരിച്ച കാര്യങ്ങൾ ബൈഡൻ വിയറ്റ്നാമിൽ പറയുന്നുവെന്ന് ചൂണ്ടിക്കാട്ടി വീഡിയോ പങ്കുവച്ചായിരുന്നു കോൺഗ്രസ് നേതാവിന്റെ വിമർശനം

logo
The Fourth
www.thefourthnews.in