നിശാപ്പാര്‍ട്ടിയില്‍ പാമ്പിന്‍ വിഷം; ബിഗ്‌ബോസ് ജേതാവും യുട്യൂബറുമായ എല്‍വിഷ് യാദവിനെതിരേ കേസ്, അഞ്ചു പേര്‍ അറസ്റ്റില്‍

നിശാപ്പാര്‍ട്ടിയില്‍ പാമ്പിന്‍ വിഷം; ബിഗ്‌ബോസ് ജേതാവും യുട്യൂബറുമായ എല്‍വിഷ് യാദവിനെതിരേ കേസ്, അഞ്ചു പേര്‍ അറസ്റ്റില്‍

പിടിയിലായവരില്‍ നിന്ന് 20 മില്ലി ലിറ്റര്‍ പാമ്പിന്‍ വിഷം, അഞ്ച് മൂര്‍ഖന്‍, 2 പെരുമ്പാമ്പ്, ഒരു ഇരുതലമൂരി, ഒരു ചേര എന്നിവയെയാണ് പിടിച്ചെടുത്തിരിക്കുന്നത്

നിശാപ്പാര്‍ട്ടികളില്‍ ലഹരിക്കൊപ്പം പാമ്പിന്‍ വിഷവും കണ്ടെത്തിയതിനെ തുടര്‍ന്ന് ബിഗ്‌ബോസ് ഒടിടി വിജയിയും യൂട്യൂബറുമായ എല്‍വിഷ് യാദവിനെതിരേ കേസ്. നോയ്ഡ പോലീസ് കേസെടുത്തതിനു പിന്നാലെ ഇയാള്‍ ഒളിവില്‍ പോയി. പാമ്പിന്‍ വിഷവുമായി നിശാപാര്‍ട്ടിയില്‍ പങ്കെടുക്കാനെത്തിയ അഞ്ച് പേരെ പൊലീസ് അറസ്റ്റും ചെയ്തിട്ടുണ്ട്.

പിടിയിലായവരില്‍ നിന്ന് ഒമ്പത് ജീവനുള്ള പാമ്പുകളെ പിടിച്ചെടുത്തിട്ടുണ്ട്. എല്‍വിഷ് യാദവിന്റെ നിര്‍ദേശപ്രകാരമാണ് ഇത്തരത്തില്‍ പാമ്പിന്‍ വിഷം പാര്‍ട്ടികളില്‍ എത്തിക്കുന്നതെന്നാണ് പോലീസ് അന്വേഷണത്തില്‍ തെളിഞ്ഞത്.

നിയമവിരുദ്ധമായി സംഘടിപ്പിക്കുന്ന പാര്‍ട്ടികളില്‍ എല്‍വിഷ് യാദവ് പാമ്പിന്‍ വിഷം നല്‍കുന്നുവെന്നും വിദേശികള്‍ അടക്കം പാര്‍ട്ടികളില്‍ പങ്കെടുക്കുന്നുണ്ടെന്നും കണ്ടെത്തിയിരുന്നു. പിടിയിലായവരില്‍ നിന്ന് 20 മില്ലി ലിറ്റര്‍ പാമ്പിന്‍ വിഷം, അഞ്ച് മൂര്‍ഖന്‍, 2 പെരുമ്പാമ്പ്, ഒരു ഇരുതലമൂരി, ഒരു ചേര എന്നിവയെയാണ് പിടിച്ചെടുത്തിരിക്കുന്നത്.

യാദവ് പാമ്പുകളെ ഉപയോഗിച്ച് യൂട്യൂബില്‍ വീഡിയോകള്‍ നിര്‍മിച്ചിരുന്നു. ഇതിന്റെ മറവിലാണ് ലഹരിപ്പാര്‍ട്ടികളില്‍ പമ്പിന്‍ വിഷവും എത്തിക്കുന്നതക്. മൃഗ സ്‌നേഹികളുടെ സംഘമായ പീപ്പിള്‍ ഫോര്‍ അനിമല്‍സ് ആണ് സംഭവം പുറത്തുകൊണ്ടുന്നതും പോലീസിനെ അറിയിച്ചതും. സംഘടന ഒരുക്കിയ കെണിയില്‍ അഞ്ചംഗസംഘം വീഴുകയായിരുന്നു. ഇവര്‍ പറഞ്ഞ പ്രകാരം വ്യാഴാഴ്ച നോയ്ഡ സെക്റ്റര്‍ 51 ല്‍ നിശാപ്പാര്‍ട്ടിയുണ്ടെന്ന് വിശ്വസിച്ചാണ് യാദവും സംഘവും പാമ്പുകളുമായി എത്തിയത്.

പിഎഫ്എ യുടെ പരാതിയില്‍ വന്യജീവി സംരക്ഷണം നിയമം, കുറ്റകരമായ ഗൂഢാലോചന എന്നീ കുറ്റങ്ങള്‍ ചുമത്തി പൊലീസ് കേസ് ഫയല്‍ ചെയ്തു. യാദവിനു പുറമേ രാഹുല്‍, തീട്ടുനാഥ്, ജയ്കരണ്‍,നാരായണ്‍, രവിനാഥ് എന്നിവരാണ് അറസ്റ്റിലായിരിക്കുന്നത്.

ഗുരുഗ്രാം സ്വദേശിയായ യാദവിന് ലക്ഷക്കണക്കിന് ഫോളോവേഴ്‌സ് ഉള്ള രണ്ട് യൂട്യൂബ് ചാനലുകളാണ് ഉള്ളത്. ബിഗ്‌ബോസ് ഒടിടി ഷോയില്‍ വിജയിയായതോടെയാണ് യാദവിന് ആരാധകര്‍ വര്‍ധിച്ചത്.

logo
The Fourth
www.thefourthnews.in