'ഇന്നെനിക്ക് വീണ്ടും ശ്വസിക്കാൻ സാധിക്കുന്നു'; സുപ്രീം കോടതിക്ക് ബിൽക്കിസ് ബാനുവിന്റെ തുറന്ന കത്ത്

'ഇന്നെനിക്ക് വീണ്ടും ശ്വസിക്കാൻ സാധിക്കുന്നു'; സുപ്രീം കോടതിക്ക് ബിൽക്കിസ് ബാനുവിന്റെ തുറന്ന കത്ത്

ആയിരകണക്കിന് സാധാരണക്കാരാണ് അപ്പീലുകളിലൂടെയും തുറന്ന കത്തിലൂടെയും ബിൽക്കിസ് ബാനുവിനോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കൊണ്ട് സുപ്രീം കോടതിക്ക് മുൻപിലെത്തിയത്

നീണ്ട ഒന്നര വർഷങ്ങൾക്കുശേഷം വീണ്ടും പുഞ്ചിരിക്കുകയാണ് 2002 ലെ ഗുജറാത്ത് കലാപത്തിൽ കൂട്ടബലാത്സംഗത്തിനിരയായ അതിജീവിത ബിൽക്കിസ് ബാനു. ബിൽക്കിസിനോട് സമാനമില്ലാത്ത ക്രൂരത കാട്ടിയ പ്രതികളെ മോചിപ്പിക്കാൻ ഗുജറാത്ത് സർക്കാർ തീരുമാനമെടുക്കുന്നത് കഴിഞ്ഞ വർഷമാണ്. ഒന്നര വർഷത്തെ നിയമ പോരാട്ടങ്ങൾക്ക് ശേഷമാണ് ഈ നീക്കം റദ്ദ് ചെയ്ത് സുപ്രീം കോടതി വിധി പുറപ്പെടുവിക്കുന്നത്.

'ഇന്നെനിക്ക് വീണ്ടും ശ്വസിക്കാൻ സാധിക്കുന്നു'; സുപ്രീം കോടതിക്ക് ബിൽക്കിസ് ബാനുവിന്റെ തുറന്ന കത്ത്
'ഒരു സ്ത്രീ, വിശ്വാസത്തിനും സാമൂഹിക പശ്ചാത്തലത്തിനും മുകളിൽ ബഹുമാനം അർഹിക്കുന്നു'; ബിൽക്കിസ് ബാനു കേസിൽ സുപ്രീം കോടതി

ഗുജറാത്ത് സർക്കാരിനെതിരെ രൂക്ഷ വിമർശനവും കോടതി നടത്തിയിട്ടുണ്ട്. ഈ സന്ദർഭത്തിൽ സുപ്രീം കോടതിക്ക് നന്ദി അറിയിച്ച് ബിൽക്കിസ് ബാനു എഴുതിയ കത്ത് പത്ത് വർഷത്തിലധികം കാലം അവരനുഭവിച്ച വേദനയുടെയും അഭിമാന ക്ഷതത്തിന്റെയും നേർചിത്രമാവുകയാണ്. " എന്റെ നെഞ്ചത്ത് നിന്ന് ഒരു പർവതത്തിന്റെ അത്രയും വലുപ്പമുള്ള കല്ല് നീങ്ങിയത് പോലെയാണ് ഇപ്പോൾ തോന്നുന്നത്. എനിക്ക് വീണ്ടും ശ്വസിക്കാൻ സാധിക്കുന്നു. ഇങ്ങനെയാണ് നീതി അനുഭവപ്പെടുക," ബിൽക്കിസ് ബാനു കത്തിൽ വ്യക്തമാക്കുന്നു.

'ഇന്നെനിക്ക് വീണ്ടും ശ്വസിക്കാൻ സാധിക്കുന്നു'; സുപ്രീം കോടതിക്ക് ബിൽക്കിസ് ബാനുവിന്റെ തുറന്ന കത്ത്
21-ാം വയസിലെ ക്രൂരത, മകളെയും ഗർഭസ്ഥ ശിശുവിനെയും നഷ്ടപ്പെട്ട വേദന; തളരാതെ പോരാടുന്ന ബില്‍ക്കിസ് എന്ന ഫീനിക്സ്

ഭർത്താവിനും സുഹൃത്തുക്കൾക്കും കത്തിൽ ബിൽക്കിസ് നന്ദി അറിയിക്കുന്നുണ്ട്. നീതി എന്ന ആശയത്തിലുള്ള വിശ്വാസം കെടാതെ സൂക്ഷിച്ചതിന് തന്റെ അഭിഭാഷക ശോഭ ഗുപ്തക്കും നന്ദി അറിയിച്ചിട്ടുണ്ട്. "ഇന്നാണെനിക്ക് യഥാർഥത്തിൽ പുതിയ വർഷം ആരംഭിക്കുന്നത്. ഒന്നര വർഷത്തിനുശേഷം വീണ്ടും ഞാൻ ആദ്യമായി പുഞ്ചിരിച്ചു. എന്റെ കുട്ടികളെ കെട്ടിപ്പിടിച്ചു," ബിൽക്കിസ് ബാനു കത്തിൽ പറയുന്നു. ശോഭ ഗുപ്ത വഴിയാണ് കത്ത് പുറത്തുവിട്ടത്.

ആയിരകണക്കിന് സാധാരണക്കാരാണ് അപ്പീലുകളിലൂടെയും തുറന്ന കത്തിലൂടെയും ബിൽക്കിസ് ബാനുവിനോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കൊണ്ട് സുപ്രീം കോടതിക്ക് മുൻപിലെത്തിയത്. ഈ ആളുകൾ നീതി എന്ന ആശയം രക്ഷിക്കാനുള്ള ഇച്ഛാശക്തി ഇന്ത്യയിലെ എല്ലാ സ്ത്രീകൾക്കും നൽകിയിട്ടുണ്ടെന്ന് ബിൽക്കിസ് കത്തിൽ പറയുന്നു.

ബിൽക്കിസ് ബാനുവിന്റെ കത്തിന്റെ പൂർണ രൂപം :

ഇന്നാണെനിക്ക് യഥാർഥത്തിൽ പുതിയ വർഷം ആരംഭിക്കുന്നത്. ആശ്വാസത്തിന്റെ കണ്ണുനീർ ഇന്ന് ഞാൻ തുടച്ചു. കഴിഞ്ഞ ഒന്നര വർഷത്തിനിടെ ഞാൻ ആദ്യമായി പുഞ്ചിരിച്ചു. എന്റെ കുട്ടികളെ കെട്ടിപ്പിടിച്ചു. പർവതത്തിന്റെ അത്രയും വലുപ്പമുള്ള ഒരു കല്ല് എന്റെ നെഞ്ചത്ത് നിന്ന് നീക്കിയത് പോലെയാണ് തോന്നുന്നത്. ഇപ്പോൾ എനിക്ക് വീണ്ടും ശ്വസിക്കാനും സാധിക്കുന്നു. ഇങ്ങനെയാണ് നീതി അനുഭവപ്പെടുക. എനിക്കും എന്റെ കുട്ടികൾക്കും ഒപ്പം ഇന്ത്യയിൽ എല്ലായിടത്തുമുള്ള സ്ത്രീകൾക്കും ഈ നീതികരണവും തുല്യ നീതിയുടെ വാദ്ഗാനവും നൽകിയതിന് ബഹുമാനപ്പെട്ട സുപ്രീം കോടതിക്ക് ഞാൻ നന്ദി പറയുന്നു.

ഞാൻ ഇന്ന് വീണ്ടും പറയുന്നു, ഞാൻ നടത്തിയത് പോലുള്ള യാത്രകൾ ഒരിക്കലും ഒറ്റയ്ക്ക് നടത്താൻ സാധിക്കുന്നതല്ല. എനിക്ക് കൂടെ എന്റെ ഭർത്താവും കുട്ടികളും ഉണ്ടായിരുന്നു. വെറുപ്പിന്റെ സമയങ്ങളിൽ എനിക്ക് ധാരാളം സ്നേഹം തരാനും, ബുദ്ധിമുട്ടേറിയ സമയങ്ങളിൽ എന്റെ കൈകൾ ചേർത്ത് പിടിക്കാനും എന്റെ സുഹൃത്തുക്കൾ ഉണ്ടായിരുന്നു.

ഞാൻ മുൻപും പറഞ്ഞിട്ടുണ്ട്, ഞാൻ ഇന്ന് വീണ്ടും പറയുന്നു, ഞാൻ നടത്തിയത് പോലുള്ള യാത്രകൾ ഒരിക്കലും ഒറ്റയ്ക്ക് നടത്താൻ സാധിക്കുന്നതല്ല. എനിക്ക് കൂടെ എന്റെ ഭർത്താവും കുട്ടികളും ഉണ്ടായിരുന്നു. വെറുപ്പിന്റെ സമയങ്ങളിൽ എനിക്ക് ധാരാളം സ്നേഹം തരാനും, ബുദ്ധിമുട്ടേറിയ സമയങ്ങളിൽ എന്റെ കൈകൾ ചേർത്ത് പിടിക്കാനും എന്റെ സുഹൃത്തുക്കൾ ഉണ്ടായിരുന്നു. നീണ്ട 20 വർഷത്തിലേറെയായി എന്നോടൊപ്പം അചഞ്ചലമായി സഞ്ചരിക്കുന്ന, നീതിയെക്കുറിച്ചുള്ള ആശയത്തിൽ പ്രതീക്ഷ നഷ്ടപ്പെടുത്താൻ എന്നെ അനുവദിക്കാതിരിക്കുന്ന ഒരു അസാധാരണ അഭിഭാഷക എനിക്കുണ്ടായിരുന്നു, അഭിഭാഷക ശോഭ ഗുപ്ത.

ഒന്നര വർഷം മുൻപ്, 2022 ഓഗസ്റ്റ് 15 ന്, എന്റെ കുടുംബത്തെ നശിപ്പിക്കുകയും എന്റെ അസ്തിത്വത്തെതന്നെ ഭയപ്പെടുത്തുകയും ചെയ്ത കുറ്റവാളികളെ ജയിലിൽ നിന്ന് മോചിപ്പിച്ചപ്പോൾ ഞാൻ തകർന്നുപോയിരുന്നു. ഞാൻ സംഭരിച്ച് വച്ചിരുന്ന ധൈര്യമെല്ലാം ചോർന്ന് പോയത് പോലെയാണെനിക്ക് തോന്നിയത്. ഒരു ദശലക്ഷം ഐക്യദാർഢ്യങ്ങൾ എനിക്ക് വേണ്ടി ഉയർന്ന് വരുന്നതുവരെ.

എനിക്കും എന്റെ കുട്ടികൾക്കും ഒപ്പം ഇന്ത്യയിൽ എല്ലായിടത്തുമുള്ള സ്ത്രീകൾക്കും ഈ നീതികരണവും , തുല്യ നീതിയുടെ വാദ്ഗാനവും നൽകിയതിന് ബഹുമാനപ്പെട്ട സുപ്രീം കോടതിക്ക് ഞാൻ നന്ദി പറയുന്നു.

ഇന്ത്യയിലെ ആയിരകണക്കിന് സാധാരണക്കാരും സ്ത്രീകളും എനിക്ക് വേണ്ടി മുന്നോട്ടുവന്നു. അവർ എന്റെ കൂടെ നിലനിന്നു. എനിക്ക് വേണ്ടി സംസാരിച്ചു. സുപ്രീം കോടതികളിൽ പൊതു താല്പര്യ ഹർജികൾ സമർപ്പിച്ചു. 8500 പേർ മുംബൈയിൽ നിന്നും 6000 പേർ രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിൽ നിന്നുമായി അപ്പീലുകൾ സമർപ്പിച്ചു. കർണാടകയിലെ 29 ജില്ലകളിൽനിന്ന് 40,000 പേർ ചെയ്തത് പോലെ 10,000 പേർ തുറന്ന കത്തുകൾ എഴുതി.

ഈ ഓരോരുത്തർക്കും നിങ്ങളുടെ വിലയേറിയ ഐക്യദാർഢ്യത്തിനും ശക്തിക്കും എന്റെ നന്ദി. എനിക്ക് വേണ്ടി മാത്രമല്ല, ഇന്ത്യയിലെ എല്ലാ സ്ത്രീകൾക്കും വേണ്ടി നീതി എന്ന ആശയം വീണ്ടെടുക്കാൻ പോരാടാനുള്ള ഇച്ഛാശക്തി നിങ്ങൾ എനിക്ക് നൽകി. ഞാൻ നന്ദി പറയുന്നു.

'ഇന്നെനിക്ക് വീണ്ടും ശ്വസിക്കാൻ സാധിക്കുന്നു'; സുപ്രീം കോടതിക്ക് ബിൽക്കിസ് ബാനുവിന്റെ തുറന്ന കത്ത്
ബില്‍ക്കിസ് ബാനു ബലാത്സംഗക്കേസ്: പ്രതികളെ വിട്ടയക്കാൻ ഗുജറാത്ത് സര്‍ക്കാരിന് അധികാരമില്ല, ഉത്തരവ് റദ്ദാക്കി സുപ്രീംകോടതി

എന്റെ സ്വന്തം ജീവിതത്തിനും എന്റെ മക്കളുടെ ജീവിതത്തിനും വേണ്ടി ഈ വിധിയുടെ പൂർണമായ അർഥം ഞാൻ ഉൾക്കൊള്ളുമ്പോൾ, ഇന്ന് എന്റെ ഹൃദയത്തിൽ നിന്ന് ഉയർന്നുവരുന്ന പ്രാർഥന വളരെ ലളിതമാണ് : നിയമവാഴ്ച, എല്ലാറ്റിനുമുപരിയായി, നിയമത്തിന് മുന്നിൽ എല്ലാവർക്കും സമത്വം.

ബിൽക്കിസ് ബാനു

ജനുവരി 8 , 2024

logo
The Fourth
www.thefourthnews.in