ഓപ്പണ്‍ ഓഫറിന് അനുമതി; എന്‍ഡിടിവിയുടെ 55 ശതമാനം ഓഹരികളും അദാനിക്ക് സ്വന്തമാകും

ഓപ്പണ്‍ ഓഫറിന് അനുമതി; എന്‍ഡിടിവിയുടെ 55 ശതമാനം ഓഹരികളും അദാനിക്ക് സ്വന്തമാകും

നവംബര്‍ 22 മുതല്‍ ഡിസംബര്‍ അഞ്ച് വരെയുള്ള കാലയളവില്‍ എന്‍ഡിടിവിയുടെ 26 ശതമാനം ഓഹരികള്‍ കൂടി അദാനി ഗ്രൂപ്പ് ഏറ്റെടുക്കും

എന്‍ഡിടിവിയുടെ നിയന്ത്രണം ഏറ്റെടുക്കാന്‍ ശതകോടീശ്വരന്‍ ഗൗതം അദാനിക്ക് വഴിയൊരുക്കി സെബി (സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ). എന്‍ഡിടിവിയുടെ 26 ശതമാനം ഓഹരി കൂടി ഏറ്റെടുക്കുന്നതിനുള്ള ഓപ്പണ്‍ ഓഫര്‍ അവതരിപ്പിക്കാന്‍ അദാനി ഗ്രൂപ്പിന് സെബി അനുമതി നല്‍കി. കമ്പനിയുടെ 29.18 ശതമാനം ഓഹരികള്‍ നേരത്തെ അദാനി എന്റര്‍പ്രൈസസ് സ്വന്തമാക്കിയിരുന്നു. ഓപ്പണ്‍ ഓഫര്‍ കൂടെ നടപ്പാവുന്നതോടെ എന്‍ഡിടിവിയുടെ 55 ശതമാനം ഓഹരികളും അദാനിക്ക് സ്വന്തമാകും.

26 ശതമാനം ഓഹരികള്‍ കൂടി നേടിയെടുക്കുന്നതിനായി ഒരു ഓപ്പണ്‍ ഓഫര്‍ മുന്നോട്ടുവെയ്ക്കണമെന്ന ആവശ്യം അദാനി ഗ്രൂപ്പ് നേരത്തെ തന്നെ മുന്നോട്ട് വെച്ചിരുന്നു. റെഗുലേറ്ററി ബോര്‍ഡിന്റ തീരുമാനം വന്നതോടെ എന്‍ഡിടിവിയുടെ നിയന്ത്രണാധികാരത്തെ ചൊല്ലി അദാനി ഗ്രൂപ്പ് - പ്രണോയ് റോയ്, രാധികാ റോയ് തര്‍ക്കത്തിന് കൂടി വിരാമമാകുകയാണ്.

ഓപ്പണ്‍ ഓഫറിന് അനുമതി; എന്‍ഡിടിവിയുടെ 55 ശതമാനം ഓഹരികളും അദാനിക്ക് സ്വന്തമാകും
പ്രണോയ്, രാധികാ റോയിമാരുടെ എന്‍ഡിടിവി ഓഹരികള്‍ അദാനി ഗ്രൂപ്പിലെത്തിയത് എങ്ങനെ?

നവംബര്‍ 22 മുതല്‍ ഡിസംബര്‍ അഞ്ച് വരെയുള്ള കാലയളവില്‍ എന്‍ഡിടിവിയുടെ ഓഹരി മുന്‍കൂട്ടി നിശ്ചയിച്ച വിലയ്ക്ക് അദാനി ഗ്രൂപ്പ് ഏറ്റെടുക്കും. ഓപ്പണ്‍ ഓഫറില്‍ എന്‍ഡിടിവിയുടെ ഓരോ ഷെയറിനും 294 രൂപ മൂല്യമാണ് അദാനി ഗ്രൂപ്പ് വാഗ്ദാനം ചെയ്യുന്നത്. എന്നാല്‍, തിങ്കളാഴ്ച വിപണിയില്‍ എന്‍ഡിടിവിയുടെ ഓഹരികള്‍ ക്ലോസ് ചെയ്തത് 365 രൂപയ്ക്കാണ് എന്നത് ശ്രദ്ധേയമാണ് .

കൂടുതല്‍ ഓഹരികള്‍ അദാനിക്ക് കൈമാറാനുള്ള നീക്കത്തിനെതിരെ എന്‍ഡിടിവി സ്ഥാപകരായ പ്രണോയ് റോയും രാധികാ റോയും ശക്തമായ എതിര്‍പ്പുമായി രംഗത്തുണ്ട്. നരേന്ദ്രമോദിയോട് അടുത്ത ബന്ധം കാത്തു സൂക്ഷിക്കുന്നവര്‍ക്ക് എന്‍ഡിടിവിയുടെ ഓഹരി കൈമാറുന്നത് ജനാധിപത്യ രാജ്യത്തെ മാധ്യമ സ്വാതന്ത്ര്യം ഇല്ലാതാക്കുമെന്ന് അവര്‍ ചൂണ്ടിക്കാട്ടി.

ഓപ്പണ്‍ ഓഫറിന് അനുമതി; എന്‍ഡിടിവിയുടെ 55 ശതമാനം ഓഹരികളും അദാനിക്ക് സ്വന്തമാകും
എൻഡിടിവിയുടെ 29 ശതമാനം ഓഹരി ഏറ്റെടുത്ത് അദാനി ഗ്രൂപ്പ്

ഓപ്പണ്‍ ഓഫര്‍ നടപ്പാകുന്നതോടെ ഇന്ത്യയുടെ ഏറ്റവും വലിയ മാധ്യമ സ്ഥാപനം കൂടി അദാനിയുടെ നിയന്ത്രണത്തിന് കീഴിലാകും. 138 ബില്ല്യണ്‍ ഡോളറാണ് ആഗോള തലത്തില്‍ അദാനിയുടെ സ്വകാര്യ സമ്പത്ത്. കല്‍ക്കരി ഖനനം, തുറമുഖങ്ങള്‍ വിമാനത്താവളങ്ങള്‍, ഡാറ്റാ സെന്ററുകള്‍, തുടങ്ങിയവയിലേയ്ക്ക് തന്റെ സാമ്രാജ്യത്തെ അതിവേഗം വളര്‍ത്തുകയാണ് അദാനി.

logo
The Fourth
www.thefourthnews.in