ഹെഡ്ഗേവാറിനെ ഒഴിവാക്കൽ യുവാക്കളോടുള്ള ക്രൂരതയെന്ന് ബിജെപി; പാഠപുസ്തക പരിഷ്കരണത്തെച്ചൊല്ലി കർണാടകയിൽ പോര് കനക്കുന്നു

ഹെഡ്ഗേവാറിനെ ഒഴിവാക്കൽ യുവാക്കളോടുള്ള ക്രൂരതയെന്ന് ബിജെപി; പാഠപുസ്തക പരിഷ്കരണത്തെച്ചൊല്ലി കർണാടകയിൽ പോര് കനക്കുന്നു

കാവിവത്കരണം ലക്ഷ്യമിട്ടുള്ള പാഠഭാഗങ്ങൾ ഈ അധ്യയന വർഷം പഠിപ്പിക്കേണ്ടെന്ന് നിർദേശം നൽകാനൊരുങ്ങി വിദ്യാഭ്യാസ വകുപ്പ്

ബിജെപി സർക്കാരിന്റെ കാലത്ത് കാവിവത്കരണം ലക്ഷ്യമിട്ട് പാഠപുസ്തകങ്ങളിൽ വരുത്തിയ മാറ്റം പിൻവലിക്കാനുള്ള സിദ്ധരാമയ്യ സർക്കാർ തീരുമാനത്തിനെതിരെ പോരെടുത്ത് ബിജെപി. പാഠഭാഗങ്ങളിൽനിന്ന് ആർഎസ്എസ് സ്ഥാപകൻ കേശവ് ബലിറാം ഹെഡ്ഗേവാറിനെക്കുറിച്ചുള്ള ഭാഗം ഉൾപ്പടെയുള്ളവ നീക്കം ചെയ്യാനായി വിദഗ്ധ പാനലിനെ ചുമതലപ്പെടുത്തിയിരിക്കുകയാണ് കോൺഗ്രസ് സർക്കാർ.

ഹെഡ്ഗേവാറിനെ പോലുള്ളവരെ നീക്കം ചെയ്യുന്നത് യുവാക്കളോടുള്ള ക്രൂരതയാണെന്ന് ബിജെപി എം പി രാജീവ് ചന്ദ്രശേഖർ പ്രതികരിച്ചു. സർക്കാർ നീക്കത്തെ വിമർശിച്ച് ബിജെപി നേതാക്കളായ സി ടി രവി, അശ്വത് നാരായണ തുടങ്ങിയവരും രംഗത്തുവന്നു. കോൺഗ്രസ് സർക്കാർ പാഠപുസ്തക കാര്യത്തിൽ അസഹിഷ്ണുത കാട്ടുകയാണെന്ന് സി ടി രവി ആരോപിച്ചു.

ഹെഡ്ഗേവാറിനെ ഒഴിവാക്കൽ യുവാക്കളോടുള്ള ക്രൂരതയെന്ന് ബിജെപി; പാഠപുസ്തക പരിഷ്കരണത്തെച്ചൊല്ലി കർണാടകയിൽ പോര് കനക്കുന്നു
സവര്‍ക്കറെ വാഴ്ത്തുന്ന പാഠഭാഗം: ഭാവാര്‍ത്ഥം എടുത്താല്‍ മതിയെന്ന് പാഠപുസ്തക സമിതി

രാജ്യസ്നേഹികളായവരോടെല്ലാം കോൺഗ്രസിന് അസഹിഷ്ണുതയാണ്. ആശയപരമായി ഹെഡ്ഗേവാറിനെ എതിർക്കാം. പക്ഷേ അദ്ദേഹത്തിന്റെ രാജ്യ സ്നേഹത്തെയും ദേശഭക്തിയെയും ചോദ്യം ചെയ്യാൻ ആർക്കും അവകാശമില്ലെന്നും സി ടി രവി പറഞ്ഞു. ഈ രാജ്യത്തിന് പുറത്തുള്ള മാവോ സെ തുങും കാൾ മാക്സുമൊക്കെ ഇവിടത്തെ പാഠപുസ്തകങ്ങളിൽ ഇടം പിടിക്കുമ്പോഴാണ് ദേശസ്നേഹിയായ ഹെഡ്ഗേവാറിനെ പുറത്തുനിർത്തുന്നതെന്നും രവി പറഞ്ഞു.

ഏതൊക്കെ പാഠഭാഗങ്ങൾ ഒഴിവാക്കണമെന്നത് സംബന്ധിച്ച് വിദഗ്‌ധ സമിതി പരിശോധന നടത്തി വരികയാണ്. സമിതി സമർപ്പിക്കുന്ന റിപ്പോർട്ട് മന്ത്രിസഭാ യോഗത്തിൽ ചർച്ച ചെയ്ത് അന്തിമ തീരുമാനം കൈക്കൊള്ളുമെന്ന് വിദ്യാഭ്യാസ മന്ത്രി എസ് മധു ബംഗാരപ്പ അറിയിച്ചു. കുട്ടികളുടെ മനസ് വിഷലിപ്തമാക്കുന്ന ഒന്നും തന്നെ പാഠപുസ്തകങ്ങളിൽ ഉണ്ടാകാൻ പാടില്ലെന്നാണ് സർക്കാർ നയമെന്ന് അദ്ദേഹം ആവർത്തിച്ചു

ഹെഡ്ഗേവാറിനെ ഒഴിവാക്കൽ യുവാക്കളോടുള്ള ക്രൂരതയെന്ന് ബിജെപി; പാഠപുസ്തക പരിഷ്കരണത്തെച്ചൊല്ലി കർണാടകയിൽ പോര് കനക്കുന്നു
ആര്‍എസ്എസ് പ്രതിസ്ഥാനത്തുവരുന്ന ചരിത്ര സംഭവങ്ങള്‍ പഠിക്കേണ്ട; ഗാന്ധി വധത്തിലേക്ക് നയിച്ച സംഭവങ്ങൾ വിലക്കി എൻസിഇആർടി

തിരക്കുപിടിച്ച് നടപ്പാക്കേണ്ടതല്ല പാഠപുസ്തക പരിഷ്കരണമെന്നും സമൂഹത്തിന്റെ വിവിധ തുറകളിൽ നിന്നുള്ളവർക്ക് ഈ വിഷയത്തിൽ പറയാനുള്ളത് സർക്കാർ കേൾക്കാൻ തയ്യാറാകണമെന്നും മുൻ ഉപമുഖ്യമന്ത്രി സി എൻ അശ്വത് നാരായണ ആവശ്യപ്പെട്ടു. എന്നാൽ പാഠപുസ്തക പരിഷ്കരണമാവുമായി മുന്നോട്ടുപോകാൻ തന്നെയാണ് കർണാടക സർക്കാരിന്റെ തീരുമാനം. ഈ അധ്യയന വർഷം തന്നെ പരിഷ്കരണം നടപ്പാക്കിത്തുടങ്ങും.

ഇത്തവണ പാഠപുസ്തക അച്ചടി പൂർത്തിയായതിനാൽ പുസ്തകത്തിൽ മാറ്റം വരുത്താനാവില്ല. ഇതിനെ മറികടക്കാൻ ബിജെപി തിരുകിക്കയറ്റിയ പാഠഭാഗങ്ങൾ ഇത്തവണ പഠിപ്പിക്കേണ്ടതില്ലെന്ന് അധ്യാപകർക്ക് നിർദേശം നൽകാനാണ് ഉദ്ദേശിക്കുന്നത്. ഏതൊക്കെ പാഠഭാഗങ്ങൾ ഒഴിവാക്കണമെന്നത് സംബന്ധിച്ച് വിദഗ്‌ധ സമിതി പരിശോധന നടത്തിവരികയാണ്. സമിതി സമർപ്പിക്കുന്ന റിപ്പോർട്ട് മന്ത്രിസഭാ യോഗത്തിൽ ചർച്ച ചെയ്ത് അന്തിമ തീരുമാനം കൈക്കൊള്ളുമെന്ന് വിദ്യാഭ്യാസ മന്ത്രി എസ് മധു ബംഗാരപ്പ അറിയിച്ചു. കുട്ടികളുടെ മനസ് വിഷലിപ്തമാക്കുന്ന ഒന്നും തന്നെ പാഠപുസ്തകങ്ങളിൽ ഉണ്ടാകാൻ പാടില്ലെന്നാണ് സർക്കാർ നയമെന്ന് അദ്ദേഹം ആവർത്തിച്ചു.

സാമൂഹ്യപരിഷ്കർത്താക്കളായ ശ്രീനാരായണ ഗുരു, ബസവേശ്വര, ഭരണഘടനാ ശില്പി ബി ആർ അംബേദ്‌കർ, മൈസൂർ രാജാവ് ടിപ്പു സുൽത്താൻ തുടങ്ങിയവരെക്കുറിച്ചുള്ള പാഠഭാഗങ്ങൾ ഒഴിവാക്കിയായിരുന്നു വി ഡി സവർക്കറെയും ഹെഡ്ഗേവാറിനെയും കഴിഞ്ഞ ബിജെപി സർക്കാർ പാഠപുസ്തകങ്ങളിൽ പ്രതിഷ്ഠിച്ചത്. അന്ന് പ്രതിപക്ഷത്തായിരുന്ന കോൺഗ്രസ് ഇതിനെതിരെ രംഗത്തുവന്നിരുന്നു.

ഇത്തവണ കോൺഗ്രസിന്റെ തിരഞ്ഞെടുപ്പ് പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനങ്ങളിലൊന്നായിരുന്നു പാഠപുസ്തകങ്ങളിലെ കാവിവത്കരണം അവസാനിപ്പിക്കുമെന്നത്. സിദ്ധരാമയ്യ സർക്കാർ അധികാരമേറ്റ ശേഷം കന്നഡ സാംസ്കാരിക-സാമൂഹിക-സാഹിത്യ രംഗത്തെ പ്രമുഖരുടെ കൂട്ടായ്മ പാഠപുസ്തക പരിഷ്കരണം ഉടൻ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്തുവന്നിരുന്നു.

Related Stories

No stories found.
logo
The Fourth
www.thefourthnews.in