ശിവരാജ് സിങ് ചൗഹാന്‍
ശിവരാജ് സിങ് ചൗഹാന്‍

മധ്യപ്രദേശ് തിരഞ്ഞെടുപ്പ്: ശിവ്‌രാജ് സിങ് ചൗഹാന് സീറ്റ് ലഭിച്ചേക്കും, മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാക്കില്ല

തിരഞ്ഞെടുപ്പിന് ശേഷം ഏത് വലിയ നേതാവും മുഖ്യമന്ത്രിയാകാമെന്ന മുന്നറിയിപ്പും ബിജെപി നല്‍കി

മധ്യപ്രദേശില്‍ ഈ വര്‍ഷം നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന് സീറ്റ് നല്‍കില്ലെന്ന റിപ്പോര്‍ട്ടുകള്‍ നിഷേധിച്ച് ബിജെപി. എന്നാല്‍ തിരഞ്ഞെടുപ്പിന് ശേഷം ഏത് വലിയ നേതാവും മുഖ്യമന്ത്രിയാകാമെന്ന മുന്നറിയിപ്പും ബിജെപി നല്‍കിയതായി എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. ബിജെപി നിലവില്‍ രണ്ട് സ്ഥാനാര്‍ത്ഥി പട്ടിക പുറത്തിറക്കിയിട്ടിട്ടുണ്ട്. നരേന്ദ്ര ടോമര്‍, പ്രഹ്‌ളാദ് പട്ടേല്‍, ഫഗ്ഗന്‍ സിങ് ഖുല്‍സ്‌തേ എന്നീ മൂന്ന് കേന്ദ്ര മന്ത്രിമാര്‍ പട്ടികയില്‍ ഉള്‍പ്പെട്ടു. കൂടാതെ ദേശീയ ജനറല്‍ സെക്രട്ടറി കൈലാഷ് വിജയ്‌വര്‍ഗിയയും മറ്റ് പാര്‍ലമെന്റ് അംഗങ്ങളും പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

പട്ടികയെ മുന്‍നിര്‍ത്തി ഭരണകക്ഷി തോല്‍വി സമ്മതിച്ചുവെന്ന് പ്രതിപക്ഷം പരിഹസിച്ചു. എന്നാല്‍ മധ്യപ്രദേശിലെ ഒരു മന്ത്രിമാരെയും ഇതുവരെ പട്ടികപ്പെടുത്തിയിട്ടില്ലെന്നും എംപിമാരും കേന്ദ്ര മന്ത്രിമാരും വരുന്നത് സംയുക്തമായ നേതൃത്വത്തിന്റെ സന്ദേശമാണ് നല്‍കുന്നതെന്നും ബിജെപി പ്രതികരിച്ചു. ബിജെപി ശ്രദ്ധ ചെലുത്തുന്നത് സ്വജനപക്ഷപാതം ഇല്ലാതാക്കാനും തെരഞ്ഞെടുപ്പില്‍ വിജയിക്കാനാണെന്നും പ്രാദേശിക നേതാക്കാള്‍ അവരുടെ കഴിവ് ബിജെപി ദേശീയ നേതൃത്വത്തെ ബോധ്യപ്പെടുത്തണമെന്നും ബിജെപി വൃത്തങ്ങളെ ഉദ്ധരിച്ച് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു.

ശിവരാജ് സിങ് ചൗഹാന്‍
കരുവന്നൂർ ബാങ്ക് തട്ടിപ്പ്: സിപിഎം കൗണ്‍സിലര്‍ പി ആർ അരവിന്ദാക്ഷനെ ഇഡി അറസ്റ്റ് ചെയ്തു

154 സീറ്റില്‍ നിലവില്‍ 76 സ്ഥാനാര്‍ത്ഥികളെയാണ് ബിജെപി പ്രഖ്യാപിച്ചിരിക്കുന്നത്. ചൗഹാന്റെ പേര് പറയാത്തത് കോടിക്കണക്കിന് പ്രവര്‍ത്തകരുണ്ടെന്ന് അവകാശപ്പെടുന്ന ബിജെപിയുടെ തോല്‍ക്കുമെന്ന പേടിയാണ് കാണിക്കുന്നതെന്ന് കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ കമല്‍നാഥ് പ്രതികരിച്ചു. ''ബിജെപി ആത്മവിശ്വാസക്കുറവിലാണ്. ബിജെപിയുടെ ഏറ്റവും വലിയ കോട്ടയില്‍ ഏറ്റവും വലിയ പരാജയം നേരിടും. കോണ്‍ഗ്രസ് ഇരട്ടിസീറ്റ് നേടും. ബിജെപിയുടെ 'ഡബിള്‍ എഞ്ചിന്‍' സര്‍ക്കാര്‍ ഇരട്ട തോല്‍വി നേരിടും''- അദ്ദേഹം എക്‌സില്‍ കുറിച്ചു. ബിജെപി പ്രതിപക്ഷത്തെ ഭയക്കുന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് രണ്‍ദീപ് സുര്‍ജേവാലയും പ്രതികരിച്ചു. ജ്യോതിരാദിത്യ സിന്ധ്യയും 12 ഓളം എംഎല്‍എമാരും ബിജെപിയില്‍ ചേര്‍ന്നതോടെ ഇല്ലാതായ ഭരണം തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലാണ് കോണ്‍ഗ്രസ്.

logo
The Fourth
www.thefourthnews.in