രാജ്യസഭാംഗങ്ങളായ കേന്ദ്രമന്ത്രിമാരെ ലോക്സഭയിൽ മത്സരിപ്പിക്കാൻ ബിജെപി; തയ്യാറെടുക്കാൻ നിർദേശം

രാജ്യസഭാംഗങ്ങളായ കേന്ദ്രമന്ത്രിമാരെ ലോക്സഭയിൽ മത്സരിപ്പിക്കാൻ ബിജെപി; തയ്യാറെടുക്കാൻ നിർദേശം

ധര്‍മേന്ദ്ര പ്രധാന്‍ , ഭൂപേന്ദര്‍ യാദവ്, മന്‍സൂഖ് മാണ്ഡവ്യ, അശ്വിനി വൈഷ്ണവ്, ജ്യോതിരാദിത്യ സിന്ധ്യ തുടങ്ങിയ നേതാക്കളെല്ലാം ഇത്തവണ മത്സരിച്ചേക്കും

2024 ലോക്‌സഭാ തിരഞ്ഞെടുപ്പിനായി തന്ത്രങ്ങള്‍ മെനഞ്ഞ് ബിജെപി. രാജ്യസഭാംഗങ്ങളായ കേന്ദ്രമന്ത്രിമാരെ തിരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കാനാണ് തീരുമാനം. മത്സരത്തിന് തയ്യാറെടുക്കാൻ പാർട്ടി നേതൃത്വം ഇവർക്ക് നിർദേശം നൽകിയതായാണ് റിപ്പോർട്ടുകൾ.

രാജ്യസഭയില്‍ നിന്നുള്ള മുതിര്‍ന്ന മന്ത്രിമാരെയാണ് ലോക്‌സഭയിലേക്ക് പരിഗണിക്കുന്നത്. രണ്ടാം തവണ രാജ്യസഭയില്‍ അംഗമായ ധര്‍മേന്ദ്ര പ്രധാന്‍ , ഭൂപേന്ദര്‍ യാദവ്, മന്‍സൂഖ് മാണ്ഡവ്യ തുടങ്ങിയവര്‍ ഈ ഇങ്ങനെ പൊതു തിരഞ്ഞെടുപ്പില്‍ മത്സരിക്കും. അശ്വിനി വൈഷ്ണവ്, ജ്യോതിരാദിത്യ സിന്ധ്യ എന്നിവരും ലോക്‌സഭയിലേക്ക് ജനവിധി തേടിയേക്കും. ബിജെപിയിലെത്തും മുന്‍പ് ഗുണ മണ്ഡലത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് പ്രതിനിധിയായിരുന്നു സിന്ധ്യ.

തമിഴ്‌നാട്ടില്‍ പുതിയ രാഷ്ട്രീയ സാധ്യതകള്‍ തേടുന്ന ബിജെപി, തമിഴ് വേരുകളുള്ള എസ് ജയശങ്കറിനെയും നിര്‍മലാ സീതാരാമനെയും നേരിട്ട് മത്സരത്തിനിറക്കും.

2019ലും സമാനമായ തന്ത്രം ബിജെപി പുറത്തെടുത്തിരുന്നു. അന്ന് രാജ്യസഭയില്‍ നിന്നുള്ള മൂന്ന് കേന്ദ്രമന്ത്രിമാരാണ് ലോക്‌സഭയില്‍ മത്സരിച്ചത്. രവിശങ്കര്‍ പ്രസാദ് പട്‌നയിലും സ്മൃതി ഇറാനി അമേഠിയിലും ഹര്‍ദീപ് സ്ങ് പുരി അമൃത്സറിലും മത്സരിച്ചു. ഇതിൽ രാഹുല്‍ ഗാന്ധിക്കെതിരായ സ്മൃതി ഇറാനിയുടെ വിജയം ശ്രദ്ധേയമായിരുന്നു.

ബിജെപിയില്‍ സംഘടനാ തലത്തില്‍ സുപ്രധാന നേതാവായ ധര്‍മേന്ദ്ര പ്രധാന്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള ആഗ്രഹം നേരത്തെ പ്രകടിപ്പിച്ചിരുന്നു. 2009 ല്‍ ധര്‍മ്മേന്ദ്ര പ്രധാന്‍ മത്സരിച്ച ഒഡീഷയിലെ ദിയോഗഡ് മണ്ഡലം ഇപ്പോഴില്ല. മണ്ഡല പുനഃക്രമീകരണത്തോടെ ധെന്‍കനല്‍, സമ്പല്‍പൂര്‍ മണ്ഡലങ്ങള്‍ രൂപീകരിക്കപ്പെട്ടു.

രാജസ്ഥാനില്‍ നിന്ന് രണ്ട് തവണ രാജ്യസഭയിലെത്തിയ ഭൂപേന്ദര്‍ യാദവ് ഗുജറാത്ത് ബിഹാര്‍ തിരഞ്ഞെടുപ്പുകളിൽ നേതൃപരമായ നിര്‍ണായക സ്ഥാനം വഹിച്ചിട്ടുണ്ട്. രാജസ്ഥാനില്‍ നിന്നോ സ്വന്തം നാടായ ഹരിയാനയില്‍ നിന്നോ യാദവ് ജനവിധി തേടിയേക്കും എന്നാണ് സൂചന. ഇരുവരും ബിജെപിയുടെ ശക്തമായ ഒബിസി മുഖങ്ങളാണ്.

ബിജെപിയിലെത്തും മുന്‍പ് ഗുണ മണ്ഡലത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് പ്രതിനിധിയായിരുന്നു സിന്ധ്യ.

പട്ടീദാര്‍ സമുദായത്തില്‍ നിന്നുള്ള മാണ്ഡവ്യ, സൗരാഷ്ട്രാ മേഖലയില്‍ നിന്നാണ് എത്തുന്നത്. പ്രധാനമന്ത്രിയുടെ വിശ്വസ്തരില്‍ ഒരാളാണ് കേന്ദ്ര ആരോഗ്യമന്ത്രി കൂടിയായ മാണ്ഡവ്യ. രാജ്യസഭാകക്ഷി നേതാവായ പീയുഷ് ഗോയല്‍ മഹാരാഷ്ട്രയില്‍ നിന്ന് ജനവിധി തേടിയേക്കും. തമിഴ്‌നാട്ടില്‍ പുതിയ രാഷ്ട്രീയ സാധ്യതകള്‍ തേടുന്ന ബിജെപി, തമിഴ് വേരുകളുള്ള എസ് ജയശങ്കറിനെയും നിര്‍മലാ സീതാരാമനെയും നേരിട്ട് മത്സരത്തിനിറക്കും. കേരളത്തിൽ നിന്നുള്ള കേന്ദ്രസഹമന്ത്രി വി മുരളീധരൻ ആറ്റങ്ങലിൽ മത്സരിച്ചേക്കുമെന്നും സൂചനയുണ്ട്.

logo
The Fourth
www.thefourthnews.in