ലോക്‌സഭാ സ്പീക്കര്‍ പദവിയില്‍ ഓം ബിര്‍ലയ്ക്ക് രണ്ടാമൂഴം, പ്രതിപക്ഷം വോട്ടെടുപ്പ് ആവശ്യപ്പെട്ടില്ല

ലോക്‌സഭാ സ്പീക്കര്‍ പദവിയില്‍ ഓം ബിര്‍ലയ്ക്ക് രണ്ടാമൂഴം, പ്രതിപക്ഷം വോട്ടെടുപ്പ് ആവശ്യപ്പെട്ടില്ല

സ്പീക്കറായി തിരഞ്ഞെടുക്കപ്പെട്ട ഓംബിര്‍ലയെ പ്രധാനമന്ത്രി, പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി, പാര്‍ലമെന്ററി കാര്യമന്ത്രി കിരണ്‍ റിജിജു എന്നവര്‍ ചേര്‍ന്ന് ഡയസിലേക്ക് ആനയിച്ചു

18-ാം ലോക്‌സഭയുടെ സ്പീക്കറായി ബിജെപി നേതാവ് ഓം ബിര്‍ലയ്ക്ക് രണ്ടാമൂഴം. പ്രധാനമന്ത്രി നരേന്ദ്ര മോദി അവതിരിപ്പിച്ച പ്രമേയം ശബ്ദവോട്ടോടെയാണ് ലോക്‌സഭ അംഗീകരിച്ചത്. ഇന്ത്യ മുന്നണിയുടെ സ്ഥാനാര്‍ഥിയായി കൊടിക്കുന്നില്‍ സുരേഷ് പത്രിക സമര്‍പ്പിച്ചിരുന്നെങ്കിലും പ്രതിപക്ഷം വോട്ടെടുപ്പ് ആവശ്യപ്പെട്ടില്ല.

ലോക്‌സഭയില്‍ പ്രതിപക്ഷത്തിന്റെ ശബ്ദവും ഉയര്‍ന്നു കേള്‍ക്കാന്‍ സാഹചര്യം ഉണ്ടാക്കണം

രാഹുല്‍ ഗാന്ധി

സ്പീക്കറായി തിരഞ്ഞെടുക്കപ്പെട്ട ഓംബിര്‍ലയെ പ്രധാനമന്ത്രി, പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി, പാര്‍ലമെന്ററി കാര്യമന്ത്രി കിരണ്‍ റിജിജു എന്നവര്‍ ചേര്‍ന്ന് ഡയസിലേക്ക് ആനയിച്ചു. ലോക്‌സാ സ്പീക്കര്‍ സ്ഥാനത്ത് രണ്ടാതവണയും തിരഞ്ഞെടുക്കപ്പെടുന്ന ഓം ബിര്‍ലയെ പ്രധാനമന്ത്രിയും രാഹുല്‍ ഗാന്ധിയും അഭിനന്ദിച്ചു.

ലോക്‌സഭാ സ്പീക്കര്‍ പദവിയില്‍ ഓം ബിര്‍ലയ്ക്ക് രണ്ടാമൂഴം, പ്രതിപക്ഷം വോട്ടെടുപ്പ് ആവശ്യപ്പെട്ടില്ല
നായിഡുവിനെ ഭയന്നോ ജഗന്‍? സ്പീക്കര്‍ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് പിന്തുണ, ടിഡിപിയും വൈഎസ്ആര്‍ കോണ്‍ഗ്രസും ഒരേ പാളയത്തില്‍

രണ്ടാം മോദി സര്‍ക്കാരിന്റെ കാലത്തെ പ്രവര്‍ത്തനങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് പ്രധാനമന്ത്രിയുടെ അഭിന്ദനം. ഓം ബിര്‍ലയുടെ പ്രവര്‍ത്തി പരിചയം സര്‍ക്കാരിനെ അടുത്ത അഞ്ച് വര്‍ഷം മുന്നോട്ട് നയിക്കാന്‍ സഹായിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ലോക്‌സഭയില്‍ പ്രതിപക്ഷത്തിന്റെ ശബ്ദവും ഉയര്‍ന്നു കേള്‍ക്കാന്‍ സാഹചര്യം ഉണ്ടാക്കണം എന്നായിരുന്നു ഓം ബിര്‍ലയെ അഭിനന്ദിച്ചുകൊണ്ട് നടത്തിയ പ്രസംഗത്തില്‍ രാഹുല്‍ ഗാന്ധി പറഞ്ഞത്.

17-ാം ലോക്‌സഭയുടെ കാലത്ത് വിവാദമായ നിരവധി തീരുമാനങ്ങളുടെ പേരില്‍ വലിയ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയ വ്യക്തി കൂടിയായിരുന്നു ഓം ബിര്‍ല. പ്രതിപക്ഷ അംഗങ്ങളെ നിരവധി തവണ സസ്‌പെന്‍ഡ് ചെയ്യത ഓം ബിര്‍ലയുടെ നടപടി വലിയ ചര്‍ച്ചയായിരുന്നു.

രാജസ്ഥാനിലെ കോട്ട മണ്ഡലത്തില്‍ നിന്നും ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഓം ബിര്‍ല ബിജെപിയുടെ യുവജന പ്രസ്ഥാനങ്ങളിലൂടെയാണ് രാഷ്ട്രീയത്തില്‍ സജീവമായത്. രാജസ്ഥാന്‍ നിയമസഭയിലേക്ക് 2003, 2008 തിരഞ്ഞെടുപ്പില്‍ ല്‍ കോട്ട മണ്ഡലത്തില്‍ നിന്നും മത്സരിച്ച ജയിച്ച അദ്ദേഹം 2013 ലെ നടന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ വിജയിച്ച ശേഷമാണ് 2014ല്‍ അദ്ദേഹം ലോക്‌സഭയിലേക്ക് മത്സരിച്ചതും വിജയിച്ചതും.

logo
The Fourth
www.thefourthnews.in