'രാജസ്ഥാന്‍ തിരഞ്ഞെടുപ്പിനെ ലാഹോറും ഹമാസും ഉറ്റുനോക്കുന്നു'; വിവാദ പരാമര്‍ശവുമായി ബിജെപി എംപി രമേശ് ബിധുരി

'രാജസ്ഥാന്‍ തിരഞ്ഞെടുപ്പിനെ ലാഹോറും ഹമാസും ഉറ്റുനോക്കുന്നു'; വിവാദ പരാമര്‍ശവുമായി ബിജെപി എംപി രമേശ് ബിധുരി

പാര്‍ലമെന്റില്‍ ബഹുജന്‍ സമാജ് വാദി പാര്‍ട്ടി എംപി ഡാനിഷ് അലിക്കെതിരെ വംശീയാധിക്ഷേപവും വ്യക്തിഹത്യയും നടത്തിയിരുന്നു

പാര്‍ലമെന്റില്‍ ബഹുജന്‍ സമാജ് വാദി പാര്‍ട്ടി എംപി ഡാനിഷ് അലിക്കെതിരെ വംശീയാധിക്ഷേപവും വ്യക്തിഹത്യയും നടത്തിയതിന് പിന്നാലെ വീണ്ടും വിദ്വേഷ പരാമര്‍ശവുമായി ബിജെപി എംപി രമേശ് ബിധുരി. രാജസ്ഥാനിലെ തിരഞ്ഞെടുപ്പിനെ പാകിസ്താനും ഹമാസും അതീവ ജാഗ്രതയോടെ നോക്കിക്കാണുന്നുവെന്ന് ബിധുരി പറഞ്ഞു.

'' ഇവിടുത്തെ തിരഞ്ഞെടുപ്പിനെ ലാഹോര്‍ ഉറ്റുനോക്കുകയാണ്. തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ ലാഹോറില്‍ ലഡു വിതരണം ചെയ്യരുത്''-എന്നാണ് ബിധുരിയുടെ വിവാദ പരാമര്‍ശം. വരാനിരിക്കുന്ന തിരഞ്ഞെടുപ്പിനെ ഹമാസിനെപ്പോലുള്ള തീവ്രവാദികളും ഉറ്റുനോക്കുന്നുണ്ടെന്ന പരാമര്‍ശവും ബിധുരി നടത്തി. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ജയിച്ചവര്‍ നിരോധിക്കപ്പെട്ട സംഘടനയായ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ (പിഎഫ്‌ഐ)യുടെ അംഗങ്ങള്‍ക്ക് സംരക്ഷണം നല്‍കുന്നുവെന്നും കോണ്‍ഗ്രസ് നേതാവും എംഎല്‍എയുമായ സച്ചിന്‍ പൈലറ്റിനെ വിമര്‍ശിച്ചുകൊണ്ട് ബിധുരി പറഞ്ഞു.

'രാജസ്ഥാന്‍ തിരഞ്ഞെടുപ്പിനെ ലാഹോറും ഹമാസും ഉറ്റുനോക്കുന്നു'; വിവാദ പരാമര്‍ശവുമായി ബിജെപി എംപി രമേശ് ബിധുരി
അസഭ്യവര്‍ഷങ്ങളില്‍ രമേശ് ബിധുരി മുന്‍പും കുപ്രസിദ്ധന്‍; ഇരയായത്‌ സോണിയ ഗാന്ധി മുതല്‍ കെജ്രിവാള്‍ വരെ

ഡാനിഷ് അലിയെ തീവ്രവാദി, ജിഹാദി എന്നടക്കമുള്ള പരാമര്‍ശം നടത്തിയിട്ടും കാരണം കാണിക്കല്‍ നോട്ടീസ് നല്‍കുകയല്ലാതെ മറ്റൊരു നടപടിയുമെടുക്കാത്ത ബിജെപി ബിധുരിക്ക് രാജസ്ഥാനിലെ ടോങ്കില്‍ തിരഞ്ഞെടുപ്പ് ചുമതല നല്‍കുകയായിരുന്നു. അതേസമയം ഡാനിഷ് അലിക്കെതിരായ പരാമര്‍ശങ്ങളില്‍ ബിധുരിക്കെതിരെ പ്രതിപക്ഷ എംപിമാരുടെ ഭാഗത്ത് നിന്നും കടുത്ത പ്രതിഷേധങ്ങള്‍ ഉയര്‍ന്നിരുന്നു. ബിധുരിക്കെതിരെ നടപടിയെടുക്കണമെന്ന് കോണ്‍ഗ്രസ് ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ളയോട് ആവശ്യപ്പെട്ടിരുന്നു.

വിഷയം വിവാദമായതോടെ ബിധുരിയുടെ പരാമര്‍ശത്തില്‍ ബിജെപി കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ രാജസ്ഥാന്‍ തിരഞ്ഞെടുപ്പില്‍ ചുമതല നല്‍കി വീണ്ടും ബിധുരിയെ പരിഗണിക്കുകയാണ് ബിജെപി ചെയ്തത്. ഡാനിഷ് അലിക്കെതിരെ മാത്രമല്ല, മുമ്പും ബിധുരി ഇത്തരത്തിലുള്ള വിവാദ പരാമര്‍ശങ്ങള്‍ നടത്തിയിട്ടുണ്ട്.

'രാജസ്ഥാന്‍ തിരഞ്ഞെടുപ്പിനെ ലാഹോറും ഹമാസും ഉറ്റുനോക്കുന്നു'; വിവാദ പരാമര്‍ശവുമായി ബിജെപി എംപി രമേശ് ബിധുരി
ബിഎസ്പി എംപിയെ വര്‍ഗീയമായി അധിക്ഷേപിച്ച രമേശ് ബിധുരിക്ക് ബിജെപിയുടെ 'ആദരം'; രാജസ്ഥാനില്‍ പ്രത്യേക ചുമതല

2015ല്‍ അഞ്ച് വനിതാ എംപിമാരാണ് ബിധുരി തങ്ങള്‍ക്കെതിരെ അധിക്ഷേപകരവും ലൈംഗികാതിക്രമവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ നടത്തിയെന്നാരോപിച്ച് ലോക്സഭാ സ്പീക്കര്‍ക്ക് പരാതി നല്‍കിയത്. രഞ്ജീത് രഞ്ജന്‍ (കോണ്‍ഗ്രസ്), സുസ്മിത ദേവ് (അന്ന് കോണ്‍ഗ്രസില്‍), സുപ്രിയ സുലെ (നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി), അര്‍പ്പിത ഘോഷ് (തൃണമൂല്‍ കോണ്‍ഗ്രസ്), പികെ ശ്രീമതി ടീച്ചര്‍ (സിപിഐ-എം) എന്നിവരായിരുന്നു അഞ്ച് എംപിമാര്‍. ആം ആദ്മി പാര്‍ട്ടി നേതാവും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാളിനുമെതിരെയും കോണ്‍ഗ്രസ് നേതാവായ സോണിയാ ഗാന്ധിക്കെതിരെയും ബിധുരി വിവാദ പരാമര്‍ശങ്ങള്‍ നടത്തിയിട്ടുണ്ട്.

logo
The Fourth
www.thefourthnews.in