'മുന്നോട്ടുള്ള പാത എളുപ്പമല്ല, പക്ഷേ അന്തിമ വിജയം നമ്മുടേതാകും'; കോണ്‍ഗ്രസ് ജനങ്ങളുടെ ശബ്ദമാകണമെന്ന് സോണിയാ ഗാന്ധി

'മുന്നോട്ടുള്ള പാത എളുപ്പമല്ല, പക്ഷേ അന്തിമ വിജയം നമ്മുടേതാകും'; കോണ്‍ഗ്രസ് ജനങ്ങളുടെ ശബ്ദമാകണമെന്ന് സോണിയാ ഗാന്ധി

കോണ്‍ഗ്രസ് ഒരു രാഷ്ട്രീയ പാര്‍ട്ടി മാത്രമല്ല, എല്ലാവരുടെയും സ്വാതന്ത്ര്യത്തിനും സമത്വത്തിനും സാഹോദര്യത്തിനും നീതിക്കും വേണ്ടി ഇന്ത്യയിലെ ജനങ്ങള്‍ക്ക് വേണ്ടി പോരാടുന്ന പ്രസ്ഥാനം

കേന്ദ്ര സര്‍ക്കാറിനെ കടന്നാക്രമിച്ചും, രാജ്യത്തെ രാഷ്ടീയ സ്ഥിതിഗതികള്‍ അക്കമിട്ട് നിരത്തിയും കോണ്‍ഗ്രസ് നേതാവ് സോണിയാ ഗാന്ധി. രാജസ്ഥാനിലെ റായ്പൂരില്‍ നടക്കുന്ന 85-ാമത് പ്ലീനറി സമ്മേളനത്തിലായിരുന്നു സോണിയയുടെ പരാമര്‍ശം. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ കോണ്‍ഗ്രസിന്റെ പ്രസക്തി വ്യക്തമാക്കിക്കൊണ്ടായിരുന്നു സോണിയയുടെ പ്രസംഗം. മുന്നോട്ടുള്ള പാത എളുപ്പമല്ല, പക്ഷേ അന്തിമ വിജയം നമ്മുടേതായിരിക്കും എന്നും സോണിയാ ഗാന്ധി പ്രത്യാശ പ്രകടിപ്പിച്ചു.

കോണ്‍ഗ്രസ് ഒരു രാഷ്ട്രീയ പാര്‍ട്ടി മാത്രമല്ല, എല്ലാവരുടെയും സ്വാതന്ത്ര്യത്തിനും സമത്വത്തിനും സാഹോദര്യത്തിനും നീതിക്കും വേണ്ടി ഇന്ത്യയിലെ ജനങ്ങള്‍ക്ക് വേണ്ടി പോരാടുന്ന പ്രസ്ഥാനമാണ്. ജനങ്ങളുടെ ശബ്ദമാണ് കോണ്‍ഗ്രസ് പ്രതിഫലിപ്പിക്കുന്നത്. താഴെത്തട്ടിലെ പ്രവര്‍ത്തകനില്‍ നിന്നും കോണ്‍ഗ്രസിന്റെ പരമോന്നത പദവിയിലേക്കുള്ള മല്ലികാര്‍ജ്ജുന്‍ ഗാര്‍ഖെയുടെ വളര്‍ച്ച, കോണ്‍ഗ്രസിന്റെ ആഭ്യന്തര ജനാധിപത്യത്തിന്റെ സമ്പന്നവും സമാനതകളില്ലാത്തതുമായ പാരമ്പര്യം തുറന്ന് കാണിക്കുന്നതാണ്.

'പ്രധാനമന്ത്രി മോദി നയിക്കുന്ന ബിജെപി-ആര്‍എസ്എസ് ഭരണം രാജ്യത്തെ എല്ലാ ഭരണഘടനാ സ്ഥാപനങ്ങളെയും തകര്‍ക്കുന്ന നിലയിലാണ് പ്രവര്‍ത്തിക്കുന്നത്. എതിര്‍ ശബ്ദങ്ങളെ നിഷ്‌കരുണം ഇല്ലാതാക്കാനാണ് അവര്‍ ശ്രമിക്കുന്നത്. ഇത് പാര്‍ട്ടിക്കും രാജ്യത്തിനും മൊത്തത്തില്‍ പ്രത്യേകിച്ച് വെല്ലുവിളി നിറഞ്ഞ സമയമാണ്. ഇന്ത്യയെന്ന മഹത്തായ രാജ്യത്തിന്റെ ആദര്‍ശങ്ങളും, നമ്മുടെ ഭരണഘടനാ മൂല്യങ്ങളും സംരക്ഷിക്കപ്പെടണം. എന്നാല്‍ മുന്നോട്ടുള്ള പാത എളുപ്പമല്ലെന്ന് വ്യക്തമാണ്, പക്ഷേ വിജയം നമ്മുടേതായിരിക്കും.' എന്നും സോണിയാ ഗാന്ധി വ്യക്തമാക്കി.

'മുന്നോട്ടുള്ള പാത എളുപ്പമല്ല, പക്ഷേ അന്തിമ വിജയം നമ്മുടേതാകും'; കോണ്‍ഗ്രസ് ജനങ്ങളുടെ ശബ്ദമാകണമെന്ന് സോണിയാ ഗാന്ധി
'തന്റെ ഇന്നിങ്സ് ഭാരത് ജോഡോ യാത്രയോടെ അവസാനിപ്പിച്ചേക്കും'; വിരമിക്കല്‍ സൂചന നല്‍കി സോണിയാ ഗാന്ധി

അതിനിടെ, സജീവ രാഷ്ട്രീയത്തില്‍ നിന്ന് വിരമിക്കുമെന്ന സൂചനയും സോണിയാ ഗാന്ധി സമ്മേളനത്തില്‍ നല്‍കി. ഭാരത് ജോഡോ യാത്രയോടെ തന്റെ ഇന്നിങ്‌സ് അവസാനിപ്പിച്ചേക്കുമെന്നാണ് സോണിയ ഗാന്ധിയുടെ പ്രഖ്യാപനം. '2004ലെയും 2009ലെയും കോണ്‍ഗ്രസിന്റെ വിജയവും ഡോ. മന്‍മോഹന്‍ സിങ്ങിന്റെ സമര്‍ത്ഥമായ നേതൃത്വവും തനിക്ക് വ്യക്തിപരമായ സംതൃപ്തി നല്‍കിയ അവസരങ്ങളായിരുന്നു. എന്നാല്‍ എന്നെ ഏറ്റവും സന്തോഷിപ്പിക്കുന്ന കാര്യം, കോണ്‍ഗ്രസിന് വഴിത്തിരിവായേക്കാവുന്ന ഭാരത് ജോഡോ യാത്രയോടെ എന്റെ ഇന്നിങ്‌സ് അവസാനിക്കും' സോണിയ പ്രസംഗത്തില്‍ ചൂണ്ടിക്കാട്ടി.

logo
The Fourth
www.thefourthnews.in