ബിഹാർ ജാതി സെൻസസ് റിപ്പോർട്ട്; കേന്ദ്ര നേതൃത്വത്തെ തള്ളി ബിഹാര്‍ ബിജെപി, സർവകക്ഷിയോഗത്തിൽ പങ്കെടുക്കും

ബിഹാർ ജാതി സെൻസസ് റിപ്പോർട്ട്; കേന്ദ്ര നേതൃത്വത്തെ തള്ളി ബിഹാര്‍ ബിജെപി, സർവകക്ഷിയോഗത്തിൽ പങ്കെടുക്കും

കേന്ദ്ര- സംസ്ഥാന നേതൃത്വങ്ങൾ സെൻസസ് റിപ്പോർട്ടിനെ എതിർക്കുമ്പോഴും ബിജെപി യോഗത്തിൽ പങ്കെടുക്കുമെന്ന് തന്നെയാണ് അറിയിച്ചിരിക്കുന്നത്
Updated on
1 min read

ബിഹാറിൽ ജാതി സെൻസസ് റിപ്പോര്‍ട്ട്‌ പുറത്തുവിട്ടതിന് പിന്നാലെ പരുങ്ങലിലായി ബിജെപി സംസ്ഥാന നേതൃത്വം. നിതീഷ്‌കുമാര്‍ സര്‍ക്കാര്‍ പുറത്തുവിട്ട സെന്‍സസ് റിപ്പോര്‍ട്ടിനെതിരേ ബിജെപി കേന്ദ്ര നേതൃത്വം രംഗത്തു വന്നിരുന്നു. റിപ്പോര്‍ട്ടിനെതിരേ പരസ്യമായിത്തന്നെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉള്‍പ്പടെയുള്ളവര്‍ വിമര്‍ശനം ഉന്നയിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇതില്‍ പ്രതികരണം നടത്താന്‍ കഴിയാത്ത അവസ്ഥയിലാണ് ബിജെപി സംസ്ഥാന നേതൃത്വം. ഈ സാഹചര്യത്തിലാണ് റിപ്പോര്‍ട്ടിലെ കണ്ടെത്തലുകൾ വിവരിക്കാൻ നിതീഷ് സർവകക്ഷിയോഗം വിളിച്ചിരിക്കുന്നത്. കേന്ദ്ര നേതൃത്വം റിപ്പോർട്ടിനെ തുറന്നെതിർക്കുമ്പോഴും യോഗത്തിൽ പങ്കെടുക്കുമെന്ന് ബിജെപി സംസ്ഥാന നേതൃത്വം തന്നെയാണ് അറിയിച്ചിരിക്കുന്നത്.

സംസ്ഥാന നേതൃത്വത്തെ സംബന്ധിച്ചിടത്തോളം ജാതി സെൻസസിനോട് മുഖംതിരിക്കുക എന്നത് ആത്മഹത്യാപരമാണ്. കാരണം പിന്നാക്കവിഭാഗങ്ങളും അതിപിന്നാക്കാരും അവരുടെ വോട്ടുബാങ്കുകളാണ് എന്നത് തന്നെയാണ്. ജാതി സെൻസസിലെ കണ്ടെത്തലുകൾ പ്രകാരം, ബിഹാറിലെ 13 കോടി ജനങ്ങളിൽ 36 ശതമാനം അതിപിന്നാക്കാരും 27.13 ശതമാനം മറ്റു പിന്നാക്ക വിഭാഗങ്ങളുമാണ്. ഇതിൽ യാദവ- മുസ്ലിം വോട്ടുകൾ ഒഴികെ മറ്റുള്ള പിന്നാക്കക്കാരിലെ നല്ലൊരു ശതമാനം വോട്ട് ബിജെപിയെ പിന്തുണക്കാരുണ്ട്.

ഈ പശ്ചാത്തലത്തിൽ സെന്‍സസ് റിപ്പോര്‍ട്ടിനെ തള്ളിപ്പറഞ്ഞാല്‍ വരുന്ന തിരഞ്ഞെടുപ്പുകളില്‍ അത് കാര്യമായി ബാധിക്കുമെന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ വിലയിരുത്തല്‍. അത് തിരിച്ചറിഞ്ഞ് തന്നെയാകണം മറ്റെതിർപ്പുകളെയെല്ലാം അവഗണിച്ച് പ്രതിപക്ഷ പാർട്ടിയായ ബിജെപി സർവകക്ഷി യോഗത്തിൽ പങ്കെടുക്കാൻ തീരുമാനിച്ചിട്ടുണ്ടാവുക.

ബിഹാർ ജാതി സെൻസസ് റിപ്പോർട്ട്; കേന്ദ്ര നേതൃത്വത്തെ തള്ളി ബിഹാര്‍ ബിജെപി, സർവകക്ഷിയോഗത്തിൽ പങ്കെടുക്കും
ഹിന്ദുത്വത്തെ വീഴ്ത്താന്‍ ജാതി സെന്‍സസ്, മതേതര രാഷ്ട്രീയം ഒബിസിയെ 'തേടുമ്പോള്‍'

ലോക്സഭാ- നിയമസഭാ തിരഞ്ഞെടുപ്പുകളിൽ ഹിന്ദി ഹൃദയഭൂമിയിൽ പിടിമുറുക്കുന്ന ബിജെപിയുടെ പ്രധാന ആശ്രയം അതിപിന്നാക്ക- ഒബിസി വോട്ടുകളാണ്. ഇവരാണ് മിക്ക സംസ്ഥാനങ്ങളിലെയും നിർണായക ശക്തി. അവരുടെ വോട്ടുകൾ തങ്ങൾക്കൊപ്പം നിർത്താനുള്ള നീക്കത്തിലാണ് ഒരിക്കൽ പോലും സ്വയമൊരു ഒബിസി പാർട്ടിയായി അവകാശപ്പെട്ടിട്ടില്ലാത്ത കോൺഗ്രസ്. ജാതി സെൻസസിന് വേണ്ടിയുള്ള കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ മുറവിളികളെല്ലാം അതിന്റെ ഭാഗമാണ്.

കേന്ദ്ര സർക്കാരിലെ ഉന്നത ഉദ്യോഗസ്ഥരിൽ മൂന്ന് പേർ മാത്രമാണ് ഒബിസി വിഭാഗക്കാരെന്ന് അടുത്തിടെ വാർത്താസമ്മേളനത്തിൽ രാഹുൽ ചൂണ്ടിക്കാട്ടിയതെല്ലാം ഈ പരിശ്രമത്തിന്റെ ഭാഗമായിവേണം കാണാൻ. കൂടാതെ 2011ൽ നടത്തിയ സാമൂഹിക സാമ്പത്തിക ജാതി സെൻസസ് റിപ്പോർട്ട് പുറത്തുവിടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.

ബിഹാർ ജാതി സെൻസസ് റിപ്പോർട്ട്; കേന്ദ്ര നേതൃത്വത്തെ തള്ളി ബിഹാര്‍ ബിജെപി, സർവകക്ഷിയോഗത്തിൽ പങ്കെടുക്കും
'ജാതിയുടെ പേരില്‍ വിഭജന ശ്രമം'; സെന്‍സസിനെ വിമര്‍ശിച്ച് മോദി, കണക്കിലെടുക്കാതെ സര്‍വകക്ഷിയോഗം വിളിച്ച് നിതീഷ്‌

ഒബിസി വോട്ടുകള്‍ ലക്ഷ്യമിട്ടായിരുന്നു രാഹുലിന്റെ പരാമര്‍ശം. ഒബിസി വിഭാഗത്തെ തങ്ങള്‍ക്കൊപ്പം നിര്‍ത്തിയാല്‍ മാത്രമേ കോണ്‍ഗ്രസിന് ഹിന്ദി ഹൃദയഭൂമിയില്‍ തിരിച്ചുവരവ് നടത്താനാകുയെന്ന ബോധ്യമാണ് രാഹുലിനെ ജാതി സെൻസസിന്റെ വക്താവാക്കി മാറ്റിയിരിക്കുന്നത്. ഒബിസി അടക്കമുള്ള അതിപിന്നാക്ക ബഹുജൻ വിഭാഗങ്ങളെ കൂടെ നിർത്തുകയെന്ന ലക്ഷ്യത്തിന് ആക്കം കൂട്ടുന്നതാണ് ബിഹാറിലെ ജാതി സെൻസസ് റിപ്പോർട്ട്.

logo
The Fourth
www.thefourthnews.in