അധികാരം പിടിക്കാന്‍ ഗവര്‍ണര്‍ രാജ്; ബിജെപിയെ തിരിഞ്ഞുകൊത്തുമോ സമ്മര്‍ദ്ദതന്ത്രം?

അധികാരം പിടിക്കാന്‍ ഗവര്‍ണര്‍ രാജ്; ബിജെപിയെ തിരിഞ്ഞുകൊത്തുമോ സമ്മര്‍ദ്ദതന്ത്രം?

രാഷ്ട്രീയ പ്രാധാന്യമുള്ള സംസ്ഥാനങ്ങളിൽ ബിജെപിക്ക് സ്വാധീനം ചെലുത്താൻ കേന്ദ്രം നിയമിക്കുന്ന ഗവർണറുടെ ഓഫീസിനെ ആശ്രയിക്കുന്നത്, ഇന്ത്യയുടെ ഫെഡറൽ സംവിധാനത്തിലെ പിഴവിനെയാണ് ചൂണ്ടിക്കാട്ടുന്നത്

ഒരിടവേളയ്ക്കു ശേഷം വീണ്ടും സംസ്ഥാനത്ത് ഭരണപ്രതിസന്ധി സൃഷ്ടിച്ച് സര്‍ക്കാര്‍-ഗവര്‍ണര്‍ പോര് ആരംഭിച്ചിരിക്കുകയാണ്. ആരോപണ പ്രത്യാരോപണങ്ങള്‍ക്കൊടുവില്‍ ഗവര്‍ണര്‍ മുഹമ്മദ് ആരിഫ് മുഹമ്മദ് ഖാനും മുഖ്യമന്ത്രി പിണറായി വിജയനും നേര്‍ക്കുനേര്‍ വാക്‌പ്പോരിലായിക്കഴിഞ്ഞു. ഗവര്‍ണര്‍ക്കെതിരേ സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി സുപ്രീംകോടതി പരിഗണിക്കാനിരിക്കെയാണ് ഇരുകൂട്ടരും വീണ്ടും പോര്‍മുഖം തുറന്നത്. കേരളത്തിന്റെ അയല്‍ സംസ്ഥാനമായ തമിഴ്‌നാട്ടിലും സ്ഥിതി വ്യത്യസ്തമല്ല. പല വിഷയങ്ങളിലും എംകെ സ്റ്റാലിന്‍ സര്‍ക്കാരും ഗവര്‍ണര്‍ ആര്‍ എന്‍ രവിയും തമ്മിൽ രൂക്ഷമായ തർക്കം നിലനിൽക്കുന്നുണ്ട്. സമാന സ്ഥിതി നിലനിൽക്കുന്ന മറ്റ് സംസ്ഥാനങ്ങൾ തെലങ്കാന, പഞ്ചാബ് തുടങ്ങിയവയാണ്.

ഇത്തരം സംസ്ഥാനങ്ങളുടെ പൊതുവായുള്ള സവിശേഷത അവയെല്ലാം പ്രതിപക്ഷ പാർട്ടികൾ ഭരിക്കുന്ന സംസ്ഥാനങ്ങൾ ആണെന്നുള്ളതാണ്. ഈ സംസ്ഥാങ്ങൾ ഒക്കത്തന്നെയും ലെജിസ്ലേറ്റീവ്-എക്‌സിക്യൂട്ടീവ് പ്രവര്‍ത്തനങ്ങള്‍ക്ക് ഗവര്‍ണര്‍ തടസം നില്‍ക്കുന്നുവെന്ന് ആരോപിച്ച് സുപ്രീംകോടതിയെ സമീപിച്ചിട്ടുള്ളതാണ്. സർവകലാശാലകളിൽ വൈസ് ചാൻസലർമാരെ നിയമിക്കുന്നതിൽ നിന്ന് പശ്ചിമ ബംഗാൾ ഗവർണറെ ഒക്ടോബറിൽ സുപ്രീം കോടതി വിലക്കിയിരുന്നു. പ്രതിപക്ഷ സംസ്ഥാനങ്ങളിൽ ഇത്തരത്തിൽ ഭരണഘടനാ പ്രതിസന്ധി സൃഷ്ടിക്കാന്‍ ഗവര്‍ണര്‍മാര്‍ക്ക് ആരാണ് അധികാരം നല്‍കുന്നത്? അതില്‍ കേന്ദ്ര സര്‍ക്കാരിന്റെ പങ്ക് എത്രത്തോളമുണ്ട്?

അധികാരം പിടിക്കാന്‍ ഗവര്‍ണര്‍ രാജ്; ബിജെപിയെ തിരിഞ്ഞുകൊത്തുമോ സമ്മര്‍ദ്ദതന്ത്രം?
ഇന്ത്യയുടെ ശത്രുക്കൾ വിദേശത്ത് കൊല്ലപ്പെടുമ്പോൾ

പ്രതിപക്ഷ പാർട്ടികൾ ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ഗവര്‍ണര്‍മാരെ ഉപയോഗിച്ച് കേന്ദ്ര സര്‍ക്കാര്‍ ഭരണഘടനാ പ്രതിസന്ധി സൃഷ്ടിക്കുകയെന്നത് ഇന്നും ഇന്നലെയും തുടങ്ങിയ കാര്യമല്ല. എന്നാല്‍ കഴിഞ്ഞ ഒമ്പതു വര്‍ഷത്തിനിടെ ഈ പ്രവണതയേറിയതും കൂടുതല്‍ രാഷ്ട്രീയമാനം കൈവരിച്ചതും ആശങ്കയുളവാക്കുന്ന കാര്യമാണ്. മുന്‍കാലങ്ങളില്‍ ഒരു സംസ്ഥാനത്ത് അധികാരം പിടിച്ചടക്കാന്‍ വേണ്ടിയായിരുന്നു കേന്ദ്ര സര്‍ക്കാര്‍ ഗവര്‍ണര്‍ രാജ് നടപ്പാക്കിയതെങ്കില്‍ ഇപ്പോള്‍ കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടികളുടെ അജന്‍ഡ നടപ്പാക്കാനാണ് എന്ന് നിസംശയം പറയാന്‍ കഴിയും. കാരണം ഈ സംസ്ഥാനങ്ങൾ ഒന്നുംതന്നെ സമീപ ഭാവിയിൽ ബിജെപി അധികാരത്തിൽ വരുമെന്ന് യാതൊരു പ്രതീക്ഷയും ഇല്ലാത്ത ഇടങ്ങളാണ്. വാസ്തവത്തിൽ, ഈ സംസ്ഥാനങ്ങളിലെ പ്രധാന പ്രതിപക്ഷ പാർട്ടിയായി പോലും ബിജെപി മാറാനുള്ള സാധ്യത കുറവാണ്. ഇത്തരമൊരു സാഹചര്യത്തിലാണ് ഗവർണറെ രാഷ്ട്രീയ ആയുധമായി കേന്ദ്ര സര്‍ക്കാര്‍ ഉപയോഗിക്കുന്നത്.

അധികാരം പിടിക്കാന്‍ ഗവര്‍ണര്‍ രാജ്; ബിജെപിയെ തിരിഞ്ഞുകൊത്തുമോ സമ്മര്‍ദ്ദതന്ത്രം?
രാജ്യത്ത് അവയവ ദാതാക്കളിൽ ലിംഗ അസമത്വമെന്ന് പഠനം; ജീവിച്ചിരിക്കുമ്പോള്‍ അവയവം നൽകുന്നവരിൽ അഞ്ചിൽ നാല് പേരും സ്ത്രീകൾ

നീക്കങ്ങൾ ബിജെപിയെ തിരിച്ചടിക്കുമോ ?

ഗവര്‍ണര്‍രാജിലൂടെ അജന്‍ഡ നടപ്പാക്കാമെന്ന പ്രതീക്ഷയിലാണ് ബിജെപി ഈ കളിക്കിറങ്ങിയത്. എന്നാല്‍ അത് അവരെ തിരിഞ്ഞുകൊത്താനാണ് സാധ്യത കൂടുതല്‍. ചരിത്രം ചൂണ്ടിക്കാട്ടുന്നത് അതാണ്. ഗവർണറെ ഉപയോഗിക്കുന്നത് സംസ്ഥാനത്ത് പാർട്ടിയുടെ ജനപ്രീതിയില്ലാത്തതാക്കാൻ കാരണമാകുമെങ്കിലും, ഈ നാല് സംസ്ഥാനങ്ങളിൽ ബിജെപി ഒരു പ്രധാന രാഷ്ട്രീയ പാർട്ടി അല്ല എന്നതിനാൽ, അതിനെ ഒരു പ്രാധാന്യമുള്ള ഒരു ഘടകമാക്കുന്നില്ല. എങ്കിലും ഗവർണറുടെ നീക്കങ്ങൾ ഈ സംസ്ഥാങ്ങളിൽ ബിജെപിയുടെ നിലനിൽപ്പിന് സ്വാധീനം ചെലുത്തും.

അധികാരം പിടിക്കാന്‍ ഗവര്‍ണര്‍ രാജ്; ബിജെപിയെ തിരിഞ്ഞുകൊത്തുമോ സമ്മര്‍ദ്ദതന്ത്രം?
അദാനിക്കെതിരായ റിപ്പോർട്ട്: കേസെടുക്കാന്‍ ഗുജറാത്ത് ക്രൈംബ്രാഞ്ചിന് അധികാരമില്ലെന്ന് റിപ്പോര്‍ട്ടര്‍മാര്‍

രാഷ്ട്രീയപ്രാധാന്യമുള്ള സംസ്ഥാനങ്ങളിൽ സ്വാധീനം ചെലുത്താൻ ഗവർണറുടെ ഓഫീസിനെ ബിജെപി ആശ്രയിക്കുന്നത് ഇന്ത്യയുടെ ഫെഡറൽ സംവിധാനത്തിലെ പിഴവിനെയാണ് ചൂണ്ടിക്കാട്ടുന്നത്. മുൻപ് കോൺഗ്രസിന് സംഭവിച്ചത് പോലെ ബിജെപിക്ക് ജനാധിപത്യപരമായി അധികാരം നേടാനാവില്ലെന്നും പകരം രാജ്ഭവനുകളെ ആശ്രയിക്കേണ്ടതുണ്ടെന്നും ഈ സംസ്ഥാനങ്ങളിലെ വോട്ടർമാർ തിരിച്ചറിയുമ്പോൾ ഇത് ബിജെപിയെ കൂടുതൽ ദുർബലപ്പെടുത്തും.

സമാന രാഷ്ട്രീയ സാഹചര്യങ്ങൾ

2022-ൽ താക്കറെ സർക്കാരിനെ താഴെയിറക്കാനുള്ള ഗവർണറുടെ ശ്രമഫലമായി മഹാരാഷ്ട്രയിൽ ബിജെപിക്ക് രാഷ്ട്രീയ അടിത്തറ നഷ്ടപ്പെട്ടുവെന്ന് പറയാം. വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് നേട്ടമുണ്ടാകുമെന്ന് പ്രവചിക്കുന്ന പല അഭിപ്രായ വോട്ടെടുപ്പുകളും സംസ്ഥാനത്ത് ബിജെപി പിന്നോട്ട് പോകാൻ നിര്ബന്ധിതരായി എന്ന് ചൂണ്ടിക്കാട്ടുന്നു.

2019-ൽ ജഗ്ദീപ് ധൻഖർ എന്ന ഗവർണറെ ബി.ജെ.പി നിയമിച്ച പശ്ചിമ ബംഗാൾ മറ്റൊരു ഉദാഹരണമാണ്. തനിക്ക് ലഭിച്ച അവസരങ്ങളിലെല്ലാം തൃണമൂൽ കോൺഗ്രസ് സർക്കാരിനെ തടസ്സപ്പെടുത്തി സംസ്ഥാനത്തെ രാഷ്ട്രീയ പ്രതിപക്ഷമായി ധങ്കർ പ്രവർത്തിച്ചു. എന്നാൽ 2021ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസ് വൻ വിജയം നേടി. കേന്ദ്രം വൃത്തിക്കെട്ട രാഷ്ട്രീയം നടത്തുകയാണെന്ന് തൃണമൂൽ ഗവർണർ സൃഷ്‌ടിച്ച ഭരണഘടനാ പ്രതിസന്ധിയെ രാഷ്ട്രീയ ആയുധമാക്കിയിരുന്നു.

logo
The Fourth
www.thefourthnews.in