നീറ്റ് പരീക്ഷാത്തട്ടിപ്പിലെ മുഖ്യ സൂത്രധാരൻ; ആരാണ് 'സോൾവർ ഗ്യാങ്' തലവൻ സഞ്ജീവ് കുമാർ മുഖിയ?

നീറ്റ് പരീക്ഷാത്തട്ടിപ്പിലെ മുഖ്യ സൂത്രധാരൻ; ആരാണ് 'സോൾവർ ഗ്യാങ്' തലവൻ സഞ്ജീവ് കുമാർ മുഖിയ?

പണമടയ്ക്കാൻ തയാറുള്ളവർക്ക് മത്സര പരീക്ഷകളുടെ പരിഹരിച്ച ചോദ്യപേപ്പറുകൾ കൈമാറിയതായാണ് സഞ്ജീവ് കുമാർ മുഖിയക്കെതിരായ ആരോപണം

കഴിഞ്ഞ കുറച്ച്‌ ദിവസങ്ങളായി രാജ്യത്ത് വലിയ ചർച്ചകൾക്ക് തിരികൊളുത്തിയിരിക്കുകയാണ് നീറ്റ് പരീക്ഷാവിവാദം. മെഡിക്കൽ, ഡെൻറ്റൽ കോഴ്സുകളായ എം.ബി.ബി.എസ്, ബി.ഡി.എസ് എന്നിവയിലേക്ക് പ്രവേശനം നൽകാനായി നടത്തുന്ന നീറ്റ് പരീക്ഷ പേപ്പർ ചോർന്നത് വലിയ പ്രതിഷേധങ്ങൾക്കാണ് വഴിവച്ചത്. എന്നാൽ പരീക്ഷാതട്ടിപ്പിന്റെ പിന്നാമ്പുറങ്ങളിലേക്ക് നോക്കുമ്പോൾ കൂടുതൽ ഞെട്ടലുണ്ടാക്കുന്ന വാർത്തകളാണ് കാണാൻ സാധിക്കുക. നീറ്റ് പരീക്ഷാത്തട്ടിപ്പിലെ മുഖ്യ സൂത്രധാരൻ സഞ്ജീവ് കുമാർ മുഖിയ പ്രതിയാകുന്ന ആദ്യത്തെ പേപ്പർ ചോർച്ച കേസ് അല്ല ഇത്.

അഞ്ച് പ്രധാന പേപ്പർ ചോർച്ച കേസുകളിൽ ഉൾപ്പെട്ടിട്ടുള്ളയാളാണ് 51 കാരനായ മുഖിയ എന്നാണ് വിശ്വസിക്കപ്പെടുന്നത്. നീറ്റ്-യുജിസി ചോദ്യപേപ്പർ ചോർച്ച അന്വേഷണം സിബിഐയ്ക്കു കൈമാറിയപ്പോൾ തന്നെ ബീഹാറിലെ സാമ്പത്തിക കുറ്റകൃത്യ വിഭാഗം, സഞ്ജീവ് കുമാർ 'മുഖിയയെക്കുറിച്ച് സൂചന നൽകിയിരുന്നു. അന്തർസംസ്ഥാന ശൃംഖലയായ 'സോൾവർ ഗ്യാംഗി'ന്‍റെ തലവനാണ് സഞ്ജീവ് കുമാർ മുഖിയ.

നീറ്റ് പേപ്പർ ചോർച്ച കേസിലെ പ്രതിയെ ഡിയോഘറിൽ നിന്ന് EOU അറസ്റ്റ് ചെയ്യുന്നു
നീറ്റ് പേപ്പർ ചോർച്ച കേസിലെ പ്രതിയെ ഡിയോഘറിൽ നിന്ന് EOU അറസ്റ്റ് ചെയ്യുന്നു

പണമടയ്ക്കാൻ തയാറുള്ളവർക്ക് മത്സര പരീക്ഷകളുടെ പരിഹരിച്ച ചോദ്യപേപ്പറുകൾ കൈമാറിയതായാണ് സഞ്ജീവ് കുമാർ മുഖിയക്കെതിരായ ആരോപണം. പ്രാദേശിക കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകിയെങ്കിലും നളന്ദ നിവാസിയായ മുഖിയ ഇപ്പോൾ ഒളിവിലാണ്. ആരാണ് സോൾവർ ഗ്യാംഗ്‌ രൂപീകരിച്ച സഞ്ജീവ് കുമാർ മുഖിയ ?

സഞ്ജീവ് 'മുഖിയ' എന്ന് വിളിക്കപ്പെടുന്ന സഞ്ജീവ് സിംഗ് ബീഹാറിലെ നളന്ദ ജില്ലയിൽ നിന്നുള്ളയാളാണ്. ഭുതാഖർ പഞ്ചായത്തിൻ്റെ 'മുഖിയ' അല്ലെങ്കിൽ നേതാവ് ആയി അദ്ദേഹത്തിന്റെ ഭാര്യ മംമ്താ ദേവി തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷമാണ് സഞ്ജീവ് 'മുഖിയ' എന്നറിയപെട്ട് തുടങ്ങിയത്. 2016 മുതൽ 2021 വരെയുള്ള കാലയളവിൽ മംമ്താ ദേവി മുഖിയ പദവിയിൽ ഉണ്ടായിട്ടുണ്ട്. 2020ലെ ബീഹാർ തെരഞ്ഞെടുപ്പിൽ ലോക് ജൻ ശക്തി പാർട്ടി ടിക്കറ്റിൽ മത്സരിച്ച മംമ്ത രണ്ടാമതായി എത്തിയിരുന്നു.

ഏകദേശം രണ്ട് പതിറ്റാണ്ടോളമായി പേപ്പർ ചോർച്ച റാക്കറ്റുകളുടെ ഭാഗമാണ് സഞ്ജീവ്. 1990-കളിലും 2000-കളുടെ തുടക്കത്തിലും നിരവധി പരീക്ഷാ റാക്കറ്റുകളുടെ ഭാഗമായിരുന്ന രഞ്ജീത് ഡോണിൻ്റെ സഹായി എന്ന നിലയിലാണ് ഇതിന്റെ ഭാഗമായത്. എന്നാൽ പിന്നീട് സ്വന്തമായി പ്രവർത്തിക്കാൻ തുടങ്ങി.

നീറ്റ്-യുജി പരീക്ഷ നടക്കുന്ന മെയ് അഞ്ചിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്നാണ് അന്വേഷണം ആരംഭിച്ചത്. നീറ്റ്-യുജി ചോദ്യപേപ്പർ ചോർത്തുന്ന സംഘത്തെക്കുറിച്ച് ജാർഖണ്ഡ് ആസ്ഥാനമായുള്ള ഒരു കേന്ദ്ര ഏജൻസി ബീഹാർ പോലീസിനെ അറിയിച്ചു

10 വർഷത്തിലേറെയായി നളന്ദയിലെ നൂർസരായിയിലെ ഉദ്യാൻ വിദ്യാലയത്തിൽ ടെക്‌നിക്കൽ അസിസ്റ്റൻ്റായിരുന്നു മുഖിയ. ബീഹാറിനകത്തും പുറത്തും കുറഞ്ഞത് നാല് പേപ്പർ ചോർച്ച റാക്കറ്റുകളിലെങ്കിലും ഇയാൾ ഉൾപ്പെട്ടിട്ടുണ്ടെന്ന് പോലീസ് വൃത്തങ്ങൾ പറയുന്നു. പത്ത് വർഷം മുൻപ് ബീഹാറിൽ നടന്ന ഒരു ബ്ലോക്ക് ലെവൽ പരീക്ഷക്കും 2016 ൽ ഉത്തരാഖണ്ഡിലെ കോൺസ്റ്റബിൾ റിക്രൂട്ട്‌മെൻ്റ് പരീക്ഷയിൽ പേപ്പർ ചോർന്നതിനും കൂടി ആകെ രണ്ട് തവണയാണ് ഇയാൾ അറസ്റ്റിൽ ആയിട്ടുള്ളത്.

ബിഹാർ അധ്യാപക റിക്രൂട്ട്‌മെൻ്റ് പരീക്ഷയിൽ കൃത്രിമത്വം കാട്ടിയതിനെത്തുടര്‍ന്ന്‌ തുടർന്ന് അദ്ദേഹത്തിൻ്റെ മകൻ ഡോ. ശിവ് എന്ന ബിട്ടു ഈ വർഷം ആദ്യം അറസ്റ്റിലായിരുന്നു. മുഖിയയും കേസിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് ആരോപിക്കപ്പെട്ടെങ്കിലും അറസ്റ്റ് ഉണ്ടായില്ല. അന്വേഷണ പ്രകാരം മെയ് 5 ന് രാവിലെ അഥവാ പരീക്ഷയുടെ ദിവസംചോദ്യപേപ്പറിൻ്റെ പിഡിഎഫ് മുഖിയയുടെ അടുത്ത സഹായി ബൽദേവ് കുമാറിന് ലഭിച്ചു. ഈ സോള്‍വ്ഡ്‌ ആൻസർ കീയാണ് ഉദ്യോഗാർത്ഥികൾ മനഃപാഠമാക്കിയത്. ജാർഖണ്ഡിലെ ദിയോഘറിൽ നിന്ന് കേസിൽ അറസ്റ്റിലായ അഞ്ച് 'മുഖിയ സോൾവർ ഗ്യാങ്' അംഗങ്ങളിൽ ഒരാളാണ് ബൽദേവ്.

നീറ്റ് പരീക്ഷാത്തട്ടിപ്പിലെ മുഖ്യ സൂത്രധാരൻ; ആരാണ് 'സോൾവർ ഗ്യാങ്' തലവൻ സഞ്ജീവ് കുമാർ മുഖിയ?
നീറ്റ് യുജി ഫലം പ്രഖ്യാപിച്ചു; ഒന്നാം റാങ്ക് രണ്ട് പേർക്ക്; കോഴിക്കോട് സ്വദേശിനിക്ക് 23-ാം റാങ്ക്

നീറ്റ്-യുജി പരീക്ഷ നടക്കുന്ന മെയ് അഞ്ചിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്നാണ് അന്വേഷണം ആരംഭിച്ചത്. നീറ്റ്-യുജിസി ചോദ്യപേപ്പർ ചോർത്തുന്ന സംഘത്തെക്കുറിച്ച് ജാർഖണ്ഡ് ആസ്ഥാനമായുള്ള ഒരു കേന്ദ്ര ഏജൻസി ബീഹാർ പോലീസിനെ അറിയിച്ചു. പോലീസിൻ്റെ ദ്രുതഗതിയിലുള്ള നടപടിയാണ് ചോർന്ന പേപ്പറുകൾ കൈവശം വച്ചിരിക്കുന്ന സംഘത്തിലെ അംഗങ്ങളുടെ അറസ്റ്റിലേക്ക് നയിച്ചത്. വിദ്യാർത്ഥികളും രക്ഷിതാക്കളും ഇടനിലക്കാരും ഉൾപ്പെടുന്ന ശൃംഖലയാണ് അന്വേഷണത്തിൽ കണ്ടെത്തിയത്.

നീറ്റ് പരീക്ഷാത്തട്ടിപ്പിലെ മുഖ്യ സൂത്രധാരൻ; ആരാണ് 'സോൾവർ ഗ്യാങ്' തലവൻ സഞ്ജീവ് കുമാർ മുഖിയ?
നീറ്റ് പരീക്ഷ ക്രമക്കേട്: 'ചോദ്യപേപ്പർ ചോർത്തിയതിന് പിന്നില്‍ ബിഹാറിലെ സോള്‍വേഴ്സ് ഗ്യാങ്'

എങ്ങനെയാണ് ഈ സംഘങ്ങൾ പ്രവർത്തിക്കുന്നത് ?

30 മുതൽ 50 ലക്ഷം രൂപ വരെയാണ് സംഘം ഉദ്യോഗാർത്ഥികളിൽ നിന്ന് ഈടാക്കിയതെന്ന് പോലീസ് പറയുന്നു. പട്‌നയിലെ ലോഡ്ജുകളിൽ താമസിപ്പിച്ച് ചോദ്യപേപ്പറുകൾ ഒറ്റരാത്രികൊണ്ട് മനഃപാഠമാക്കിപ്പിക്കും. ചോർന്ന പേപ്പറുകളും ഉത്തരങ്ങളും പരീക്ഷയുടെ തലേദിവസം രാത്രി ഉദ്യോഗാർത്ഥികൾക്ക് നൽകിയതായി ഇടനിലക്കാരൻ അമിത് ആനന്ദ് സമ്മതിപ്പിച്ചിട്ടുണ്ട്. പരീക്ഷാർത്ഥികളിൽ നിന്ന് 32 ലക്ഷം രൂപ ഈടാക്കി.

ഈ പേപ്പർ യഥാർത്ഥ ചോദ്യപേപ്പർ തന്നെയാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. 25 ഉദ്യോഗാർത്ഥികൾ ഒരു പ്രാദേശിക ഹോസ്റ്റലിൻ്റെയും സ്കൂളിൻ്റെയും പരിസരത്ത് നിന്നാണ് ഉത്തരങ്ങൾ മനഃപാഠമാക്കിയത്.

logo
The Fourth
www.thefourthnews.in